എറണാകുളം: പെരുമ്പാവൂർ കൂവപ്പടി ചെട്ടിനടയിൽ അയ്യപ്പൻ വർഷങ്ങളായി അന്തിയുറങ്ങുന്നത് പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ കുടിലിലാണ്. മറ്റുള്ളവരെ ആശ്രയിച്ചാണ് ഇയാൾ ഭക്ഷണം കഴിച്ചിരുന്നത്. മാനസിക നില തകരാറിലായ അയ്യപ്പന്‍റെ ദുരിത പൂർണ്ണമായ ജീവിതം നാട്ടുകാരാണ് എൽദോസ് കുന്നപ്പള്ളി എംഎൽഎയെ അറിയിക്കുന്നത്. തുടർന്ന് അയ്യപ്പന്‍റെ അവസ്ഥകൾ കണ്ട് മനസിലാക്കാൻ എൽദോസ് കുന്നപ്പിള്ളി എംഎൽഎ സ്ഥലം സന്ദർശിച്ചു. എംഎൽഎയുടെ "എന്‍റെ വീട് പെരുമ്പാവൂർ" പദ്ധതി പ്രകാരം അയ്യപ്പന് വീട് വെച്ച് നൽകാൻ തീരുമാനിക്കുകയായിരുന്നു.
അയ്യപ്പന്‍റെ ജീവിതം എംഎല്‍എ കണ്ടറിഞ്ഞു: ആശ്വാസമായി വീടൊരുങ്ങും - Ente veedu perumbavoor
മാനസിക നില തകരാറിലായ അയ്യപ്പന് എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ "എന്‍റെ വീട് പെരുമ്പാവൂർ" പദ്ധതി പ്രകാരം വീട് വെച്ച് നൽകുകയാണ്.