ETV Bharat / state

ശബരിമലയിലേക്കുള്ള റോഡുകളുടെ അവസ്ഥ: ഇതരസംസ്ഥാന ഡ്രൈവർമാരെ ബോധവത്കരിക്കണം - ഹൈക്കോടതി - motor vechicle department

ശബരിമലയിലേക്കുള്ള റോഡുകളുടെ അവസ്ഥയെക്കുറിച്ച് ഇതരസംസ്ഥാന ഡ്രൈവർമാരെ ബോധവത്കരിക്കുന്നതിനുള്ള നടപടി മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കണമെന്ന് ഹൈക്കോടതിയുടെ നിർദേശം.

sabarimala  highcourt  Kerala  ഹൈക്കോടതി  ശബരിമല  ഡ്രൈവർമാരെ ബോധവത്കരിക്കണം  എറണാകുളം  ശബരിമലയിലേക്കുള്ള റോഡുകളുടെ അവസ്ഥ  motor vechicle department  aware drivers about roads to sabarimala
ശബരിമല ഹൈക്കോടതി
author img

By

Published : Dec 17, 2022, 7:42 PM IST

എറണാകുളം: എരുമേലി കണ്ണിമല റോഡിൽ ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപെട്ട സംഭവത്തിൽ ബന്ധപ്പെട്ട മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനോട് ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു. ശബരിമലയിലേയ്ക്കുള്ള റോഡുകളുടെ അവസ്ഥയെക്കുറിച്ച് ഇതരസംസ്ഥാന ഡ്രൈവർമാരെ ബോധവൽകരിക്കണം. മോട്ടോർ വാഹന വകുപ്പ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.

തമിഴ്‌നാട്ടിലെ താംബരത്തുനിന്ന് തീർഥാടകരുമായി എത്തിയ വാഹനം അപകടത്തിൽപ്പെട്ട് 10 വയസുള്ള കുട്ടി മരിക്കുകയും 13 പേർക്ക് പരിക്കേൽക്കകയും ചെയ്‌തതായി സർക്കാർ കോടതിയെ അറിയിച്ചു. വിഷയം ഹൈക്കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും. പാർക്കിങ് സൗകര്യം സംബന്ധിച്ച വിഷയത്തിൽ നിലയ്ക്കലിലെ 16 പാർക്കിങ് ഗ്രൗണ്ടുകളുടെ ലേ ഔട്ട് ഹാജരാക്കാൻ ദേവസ്വം ബോർഡിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഗ്രൂപ്പ് ടിക്കറ്റ് ബുക്കിങ് നടത്തിയ ശബരിമല തീർഥാടകർക്ക് പമ്പയിൽ നിന്ന് കെഎസ്ആർടിസി ബസുകളിൽ കയറാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ജില്ല കലക്‌ടറിനും ഹൈക്കോടതി നിർദേശം നൽകി. കലക്‌ടർ, ജില്ല പൊലീസ് മേധാവി, ശബരിമല സ്പെഷൽ കമ്മിഷണർ, കെഎസ്ആർടിസി സ്പെഷൽ ഓഫിസർ, ദേവസ്വം ബോർഡ് എക്‌സിക്യൂട്ടിവ് എൻജിനീയർ എന്നിവരുമായി കൂടിയാലോചിച്ച് നടപടികൾ സ്വീകരിക്കണമെന്നാണ് നിർദേശം. ഗ്രൂപ്പ് ടിക്കറ്റ് ബുക്കിങ് നടത്തിയിട്ടും തീർഥാടകർക്കു പ്രത്യേകം വാഹനം നൽകുന്നില്ലെന്ന പരാതി നേരത്തെ നിലനിന്നിരുന്നു. ഇന്ന് പ്രത്യേക സിറ്റിങ് നടത്തിയാണ് വിഷയങ്ങൾ ഹൈക്കോടതി പരിഗണിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.