ETV Bharat / state

എല്ലാ ദിവസവും വിദ്യാരംഭം, പാസ്‌പോർട്ട് ടെമ്പിൾ എന്ന് പേര്, ആവണംകോട് സരസ്വതി ക്ഷേത്രം പ്രസിദ്ധമാകുന്നതിങ്ങനെയാണ്... - Passport Temple History

Avanamcode Saraswathi Devi Temple : ദീർഘയാത്ര പോകേണ്ടവർ പാസ്‌പോർട്ടുമായി ഇവിടെയെത്തും. മുതിർന്നിട്ടും അക്ഷരം കുറിക്കാൻ വിദ്യാർഥികളും.. ആവണംകോട് സരസ്വതി ക്ഷേത്രത്തിന് പിന്നിലെ വിശ്വാസങ്ങൾ അറിയാം..

Passport Temple  Avanamcode Saraswathi Devi Temple  temple near Nedumbassery Airport  ആവണംകോട് സരസ്വതി ക്ഷേത്രം  പാസ്‌പോർട്ട് ടെമ്പിൾ  പാസ്‌പോർട്ട് ടെമ്പിൾ ചരിത്രം  നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്തുള്ള ടെമ്പിൾ  Passport Temple History  Avanamcode Saraswathi Devi Temple History
Avanamcode Saraswathi Devi Temple
author img

By ETV Bharat Kerala Team

Published : Nov 11, 2023, 4:27 PM IST

ആവണംകോട് സരസ്വതി ക്ഷേത്രം

എറണാകുളം : ഐതിഹ്യങ്ങളുടെയും മഹത്തായ പൈതൃകങ്ങളുടെയും സംഗമ കേന്ദ്രമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ആവണംകോട് സരസ്വതി ക്ഷേത്രം (Avanamcode Saraswathi Devi Temple). വിദ്യാരംഭ കർമ്മം നടക്കുന്ന കേരളത്തിലെ പ്രധാന സരസ്വതി ക്ഷേത്രം കൂടിയാണിത്. എന്നാൽ കാലാന്തരത്തിൽ ക്ഷേത്രത്തിന് സമീപം വിമാനത്താവളം വന്നതോടെ ഈ പുരാതനക്ഷേത്രം പാസ്‌പോർട്ട് ടെമ്പിൾ (Passport Temple) എന്ന പേരിൽ കൂടി പ്രസിദ്ധമാവുകയായിരുന്നു.

എയർപോർട്ടിലെത്തി യാത്ര തിരിക്കുന്നതിന് മുമ്പായി ഐശ്വര്യത്തിനായി ഇവിടെയെത്തി ദർശനം നടത്തുന്നവർ നിരവധിയാണ്. വിദേശ യാത്ര ലക്ഷ്യമിടുന്നവർ പാസ്‌പോർട്ടുമായെത്തി പൂജിച്ച് മടങ്ങുന്നതും നിത്യക്കാഴ്‌ചയാണ്. ഇതോടെയാണ് കേരളത്തിനകത്തും പുറത്തും ആവണംകോട് സരസ്വതി ക്ഷേത്രം പാസ്‌പോർട്ട് ടെമ്പിൾ എന്ന് കൂടി അറിയപ്പെട്ട് തുടങ്ങിയത്.

വിദേശയാത്ര നടത്തുന്നവർ നിരവധിയാണ് ക്ഷേത്രത്തിൽ വരാറുള്ളതെന്ന് കേരള ക്ഷേത്ര സേവ ട്രസ്റ്റ് ട്രഷറർ സജീഷ് കെ.ആർ വ്യക്തമാക്കി. കലാകാരന്മാരും വിദ്യാർഥികളും വിദ്യാരംഭ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്. ആദി ശങ്കരാചാര്യർ ആദ്യക്ഷരം കുറിച്ചത് ഇവിടെയാണെന്ന പ്രത്യേകതകൂടി ആവണംകോട് സരസ്വതി ക്ഷേത്രത്തിനുണ്ട്. എല്ലാ ദിവസവും വിദ്യാരംഭം നടത്തുവാന്‍ സാധിക്കുന്ന അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്രം.

ക്ഷേത്രത്തിലെ വലിയമ്പലത്തിലാണ് വിദ്യാരംഭം നടത്തുന്നത്. എഴുത്തിനിരുത്ത് ചടങ്ങ് ആദ്യാക്ഷരം കുറിക്കുന്ന കുട്ടികൾക്ക് മാത്രമല്ല പഠനം തുടരുന്ന മുതിർന്ന കുട്ടികൾക്കും ഈ സരസ്വതി സന്നിധിയിൽ നടക്കുന്നു. കേരളത്തിൽ അത്യപൂർവമായ രണ്ടുമാനങ്ങളിലെ എഴുത്തിനിരുത്തു ചടങ്ങ് നടക്കുന്ന സ്ഥലം കൂടിയാണ് ആവണംകോട് സരസ്വതി ക്ഷേത്രം. പഠനം തുടരുന്നവരെ വീണ്ടും എഴുത്തിനിരുത്തുന്നതിലൂടെ കുട്ടികളിൽ പഠനപുരോഗതി നേടാനാകുമെന്നാണ് ഇവിടുത്തെ വിശ്വാസം.

സരസ്വതി ദേവിയുടെ നടയില്‍ 'നാവ് - മണി - നാരായം' സമര്‍പ്പിച്ചാല്‍ കുട്ടികള്‍ സ്‌ഫുടമായി സംസാരിക്കുകയും നന്നായി പഠിക്കുകയും നല്ല കയ്യക്ഷരം ലഭിക്കുകയും ചെയ്യുമെന്ന വിശ്വാസവും ആവണംകോട് ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇവിടെ പൂജിച്ചു നൽകുന്ന നെയ്യ് കഴിച്ചാല്‍ കുട്ടികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ താത്‌പര്യം ഉണ്ടാവുകയും പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കാൻ കഴിയുമെന്നും ഭക്ത ജനങ്ങൾ പറയുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ക്ഷേത്രത്തിൽ പതിവായി ദർശനത്തിനെത്തുന്ന അമ്മിണിയമ്മയ്‌ക്ക് പറയാനുള്ളത് ഇത്തരത്തിലുള്ള നിരവധി അനുഭവങ്ങളാണ്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന വിദേശികളും ഈ ക്ഷേത്രത്തിൽ എത്തി ചടങ്ങുകളിൽ പങ്കെടുക്കാറുണ്ടെന്ന് എയർപോർട്ടിൽ ടാക്‌സി സർവീസ് നടത്തുന്ന രാധാകൃഷ്‌ണൻ പറഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്‌ഠയില്ല. ദേവീചൈതന്യം ഉള്‍ക്കൊള്ളുന്ന ഒരു ശില മാത്രമാണുള്ളത്. മിഥുന മാസത്തിലെ പൂയം നാളില്‍ പരശുരാമനാണ് സ്വയംഭൂവായദേവീചൈതന്യം ഇവിടെ കണ്ടെത്തിയതെന്നാണ് ഐതിഹ്യം. ആ ദിവസമാണ് പ്രതിഷ്‌ഠാദിനമായി ആചരിക്കുന്നത്.

പടിഞ്ഞാറോട്ട് ദര്‍ശനമായിരിക്കുന്ന ദേവിയെ സാധാരണ ദിവസങ്ങളില്‍ വെളളിഗോളകയാണ് അണിയിക്കുക. വിശേഷദിനങ്ങളില്‍ സ്വര്‍ണഗോളകയും അണിയിക്കുന്നു. രാവിലെ 5.30ന് നടതുറക്കുകയും 10ന് നട അടയ്‌ക്കുകയും ചെയ്യുന്നു. വൈകിട്ട് 5.30ന് തുറക്കുന്ന നട 7.30നാണ് അടക്കുക. നേരത്തെ മൂത്തമന വകയായിരുന്ന ക്ഷേത്രം ഇപ്പോൾ കേരള ക്ഷേത്രസേവ ട്രസ്റ്റിന്‍റെ ഭരണത്തിന്‍കീഴിലാണ് പ്രവർത്തിക്കുന്നത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിനോട് ചേർന്ന് കിടക്കുന്ന ആവണംകോട് ക്ഷേത്രം പച്ചപ്പുകൾക്ക് നടുവിലെ ഭക്തി കേന്ദ്രമാണ്. പാസ്‌പോർട്ടിന്‍റെ പേരിൽ അറിയപ്പെടുന്ന ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളെ വരവേൽക്കുന്നത് വിമാനങ്ങൾ പറന്നിറങ്ങുന്നതിന്‍റെയും പറന്നുയരുന്നതിന്‍റെയും ശബ്‌ദമാണന്നതും കൗതുകകരമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.