ETV Bharat / state

മുക്കുപണ്ടം പണയം വെച്ചു പണം തട്ടാൻ ശ്രമം; രണ്ടുപേർ പിടിയിൽ - രണ്ടുപേർ പിടിയിൽ

ചൊവ്വാഴ്ച കോഴിപ്പിള്ളി കവലയിലുള്ള ജ്യോതിസ് നിധി ഫൈനാൻസിൽ നിന്നും മുക്കുപണ്ടം പണയം വെച്ചു 30000 രൂപ ഇവർ കൈക്കലാക്കി. എന്നാൽ പണയം വെച്ച സ്വർണത്തിൽ സംശയം തോന്നിയ ബാങ്ക് ഉടമ മാലയിൽ സൂഷ്മ പരിശോധന നടത്തുകയും കോതമംഗലത്തെ തന്നെ മറ്റൊരു സ്വർണ വ്യാപാര കടയുടെ സീൽ കാണുകയും ചെയ്തിരുന്നു.

pawnbrokers Two were held  extort money from pawnbrokers  Attempt to extort money  മുക്കുപണ്ടം  രണ്ടുപേർ പിടിയിൽ  പണയം വെച്ചു പണം തട്ടാൻ ശ്രമം
മുക്കുപണ്ടം പണയം വെച്ചു പണം തട്ടാൻ ശ്രമം; രണ്ടുപേർ പിടിയിൽ
author img

By

Published : Mar 19, 2020, 10:19 PM IST

എറണാകുളം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. കോഴിപ്പിള്ളി സ്വദേശിയായ വിതയത്തിൽ അബ്രാഹം, ഇയാൾക്ക് മുക്കുപണ്ടം എത്തിച്ചു കൊടുത്ത നെല്ലിക്കുഴി സ്വദേശി നാലകത്ത് വീട്ടിൽ ഷാക്കിറുമാണ് പിടിയിലായത്. ചൊവ്വാഴ്ച കോഴിപ്പിള്ളി കവലയിലുള്ള ജ്യോതിസ് നിധി ഫൈനാൻസിൽ നിന്നും മുക്കുപണ്ടം പണയം വെച്ചു 30000 രൂപ ഇവർ കൈക്കലാക്കി.

എന്നാൽ പണയം വെച്ച സ്വർണത്തിൽ സംശയം തോന്നിയ ബാങ്ക് ഉടമ മാലയിൽ സൂഷ്മ പരിശോധന നടത്തുകയും കോതമംഗലത്തെ തന്നെ മറ്റൊരു സ്വർണ വ്യാപാര കടയുടെ സീൽ കാണുകയും ചെയ്തിരുന്നു. ഇതോടെ കടയില്‍ ചെന്ന് പരിശോധന നടത്തിയപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം മനസിലാക്കുന്നത്. തുടർന്ന് ഇരുവരും പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കോതമംഗലം സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ഓഫ് പൊലീസ് ടി.എ യൂനസ്, എസ്.ഐ മാർട്ടിൻ ജോസഫ്, എ.എസ്.ഐ നിജു ഭാസ്‌കർ, സി.പി.ഓ ആസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.