ETV Bharat / state

മാധ്യമ പ്രവർത്തകരെന്ന വ്യാജേന വിദ്യാർഥിനിയെ അപകീർത്തിപ്പെടുത്താൻ ശ്രമം; യുവാക്കൾ കസ്റ്റഡിയിൽ

കുട്ടി കാറിൽ പീഡിപ്പിക്കപ്പെടുകയാണെന്ന് ഇവർ വ്യാജപ്രചരണം നടത്തിയതായി കുട്ടിയുടെ അമ്മ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ ഉടമ പറഞ്ഞു

moral policing  മാധ്യമ പ്രവർത്തകരെന്ന വ്യാജേന വിദ്യാർഥിനിയെ അപകീർത്തിപ്പെടുത്താൻ ശ്രമം  യുവാക്കൾ കസ്റ്റഡിയിൽ  Attempt to defame primary student
മാധ്യമ
author img

By

Published : Feb 25, 2020, 11:54 PM IST

എറണാകുളം: മാധ്യമപ്രവർത്തകരെന്ന വ്യാജേന പ്രൈമറി ക്ലാസ് വിദ്യാർഥിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച യുവാക്കൾ കസ്റ്റഡിയിൽ. കുട്ടി തന്‍റെ അമ്മ ജോലി ചെയ്യുന്ന കടയുടെ മുന്നിൽ നിർത്തിയിട്ടിരുന്ന കാറിലിരുന്ന് പഠിക്കുന്നതിനിടെ ഉറങ്ങിപ്പോകുകയും രണ്ടു യുവാക്കൾ അവിടെയെത്തി കുട്ടിയുടെ ചിത്രമെടുക്കുകയും ചെയ്യുകയായിരുന്നു.

മാധ്യമ പ്രവർത്തകരെന്ന വ്യാജേന വിദ്യാർഥിനിയെ അപകീർത്തിപ്പെടുത്താൻ ശ്രമം

കുട്ടി കാറിൽ പീഡിപ്പിക്കപ്പെടുകയാണെന്ന് ഇവർ വ്യാജപ്രചരണം നടത്തിയതായി കുട്ടിയുടെ അമ്മ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ ഉടമ പറഞ്ഞു. മാധ്യമ പ്രവർത്തകരെന്ന വ്യാജേനയാണ് കുട്ടിയുടെ ചിത്രമെടുത്തതെന്നും മദ്യലഹരിയിലായിരുന്ന ഇവർ വന്ന കാറിൽ നിറയെ മദ്യക്കുപ്പികൾ കണ്ടെത്തിയെന്നും കടയുടമ പറഞ്ഞു. പിന്നീട് നാട്ടുകാർ പൊലീസിനെ വിളിച്ചു വരുത്തുകയും യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.