ETV Bharat / state

അട്ടപ്പാടി മധു കൊലക്കേസ്: ജാമ്യം റദ്ദാക്കിയതിനെതിരായ പ്രതികളുടെ ഹർജി ഹൈക്കോടതി ബുധനാഴ്‌ച പരിഗണിക്കും

സാക്ഷികളെ സ്വാധീനിച്ചുവെന്ന് കണ്ടെത്തിയാണ് വിചാരണക്കോടതി അട്ടപ്പാടി മധു കൊലക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. എന്നാൽ ഇത് പിന്നീട് ഹൈക്കോടതി സ്റ്റേ ചെയ്‌തിരുന്നു.

attappadi madhu case  kerala highcourt on madhu case  high court to hear plea of madhu case accused  അട്ടപ്പാടി മധു കൊലക്കേസ്  മധു കേസ് കേരള ഹൈക്കോടതി  മധു കേസ് പ്രതികൾ ജാമ്യാപേക്ഷ  ജസ്റ്റിസ് കൗസർ എടപ്പഗത്ത്
അട്ടപ്പാടി മധു കൊലക്കേസ്: ജാമ്യം റദ്ദാക്കിയതിനെതിരായ പ്രതികളുടെ ഹർജി ഹൈക്കോടതി ബുധനാഴ്‌ച പരിഗണിക്കും
author img

By

Published : Aug 29, 2022, 4:43 PM IST

എറണാകുളം: ജാമ്യം റദ്ദാക്കിയതിനെതിരെ അട്ടപ്പാടി മധു കൊലക്കേസ് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി ബുധനാഴ്‌ച (31.08.2022) പരിഗണിക്കാൻ മാറ്റി. സർക്കാർ ആവശ്യപ്രകാരമാണ് നടപടി. സാക്ഷികളെ സ്വാധീനിച്ചുവെന്ന് കണ്ടെത്തി 12 പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവിനുള്ള സ്റ്റേ ബുധനാഴ്‌ച വരെ തുടരും.

പ്രതികൾക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധി പുനഃപരിശോധിക്കാനോ തിരുത്താനോ കീഴ്‌ക്കോടതികൾക്ക് അനുവാദമില്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് നേരത്തെ ചൂണ്ടികാട്ടിയിരുന്നു. ഈ നിയമപ്രശ്‌നം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ പ്രോസിക്യൂഷൻ ബുധനാഴ്‌ച കോടതിയെ അറിയിക്കും.

കേസിൽ തങ്ങൾക്കെതിരെ തെളിവില്ലായെന്ന് വന്നതോടെ പ്രോസിക്യൂഷനും പൊലീസും മുഖം രക്ഷിക്കാൻ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു എന്നാണ് പ്രതികളുടെ വാദം. സാക്ഷികളെ സ്വാധീനിച്ചിട്ടില്ലെന്നും അത്തരമൊരു പരാതി സാക്ഷികളിലാരും നൽകിയിട്ടില്ലെന്നും പ്രതികൾ കോടതിയെ അറിയിച്ചിട്ടുണ്ട്.

Also Read: മധു കൊലക്കേസ് : പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവ് സ്റ്റേ ചെയ്‌ത് ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.