ETV Bharat / state

athani road accident pick up van അത്താണിയില്‍ വാഹനാപകടം, രണ്ട് സ്‌ത്രീകൾക്ക് ദാരുണാന്ത്യം - പോസ്റ്റ്മോർട്ടം

അമിത വേഗതയിലെത്തിയ തമിഴ്‌നാട് രജിസ്ട്രേഷനുള്ള പിക്കപ്പ് വാൻ റോഡ് മുറിച്ച് കടക്കുകയായിരുന്ന സ്‌ത്രീകളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

kochi  road accidents  kerala police  over speed  2 ladies  കൊച്ചി  കാംകോ  പിക്കപ്പ് വാൻ  റോഡ്‌ അപകടം  പോസ്റ്റ്മോർട്ടം  സ്‌ത്രീകൾ
Etv Bharat2-ladies-dead-by-road-accident-in-kochi
author img

By

Published : Aug 21, 2023, 10:38 AM IST

കൊച്ചി : അത്താണി ദേശീയ പാതയില്‍ വാഹനാപകടത്തില്‍ രണ്ട് സ്ത്രീകൾ മരിച്ചു. കാംകോയിലെ കാന്‍റീൻ (canteen) തൊഴിലാളികളായ മറിയം, (Maryam) ഷീബ (sheeba) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ തമിഴ്‌നാട്‌ രജിസ്ട്രേഷനുള്ള പിക്കപ്പ് വാൻ (pick up van) ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഒരാളെ റോഡിലൂടെ വലിച്ചിഴിക്കുകയും മാറ്റൊരാളെ ഇടിച്ചു തെറിപ്പിക്കുകയും ചെയ്തു. ഇന്ന് രാവിലെ ഏഴ് മണിയോടെ അത്താണി കാംകോയ്ക്ക് മുന്നിലായിരുന്നു അപകടം സംഭവിച്ചത്. മറിയവും ഷീബയും രാവിലെ ജോലിക്ക് പോകുന്നതിനിടെ റോഡു മുറിച്ചു കടക്കുന്നതിനിടെയാണു അപകടത്തിൽ പെട്ടത്. സ്‌ത്രീകൾ സംഭവസ്‌ഥലത്തു വച്ചു തന്നെ മരിച്ചു.

മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മറ്റി. പോസ്‌റ്റ്‌മോർട്ടം (postmortem) പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ കേസെടുത്ത നെടുമ്പാശ്ശേരി പൊലീസ്, പിക്കപ്പ് വാൻ ഡ്രൈവറായ തമിഴ്നാട് സ്വദേശി വേലുവിനെ അറസ്റ്റു ചെയ്തു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അപകടത്തെ കുറിച്ചു പൊലീസ്‌ കൂടുതൽ അന്വേഷണം നടത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.