ETV Bharat / state

അത്താണി കൊലപാതകം; രണ്ട് പേര്‍ കൂടി പിടിയില്‍ - അത്താണി

നെടുമ്പാശേരി അത്താണിയിൽ ബാറിന് മുന്നിൽ നാട്ടുകാർ നോക്കിനിൽക്കെ കാറിലെത്തിയ മൂന്നംഗ സംഘം യുവാവിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു

അത്താണി കൊലപാതകം  athani murder  നെടുമ്പാശേരി  ബിനോയി  അത്താണി  athani
അത്താണി കൊലപാതകം
author img

By

Published : Dec 12, 2019, 7:29 AM IST

എറണാകുളം: അത്താണിയിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ട് പേര്‍ കൂടി പിടിയിലായി. കാലടി സ്വദേശി അശ്വൻ രാജ്, കരിയാട് സ്വദേശി ശ്രീനാഥ് എന്നിവരാണ് പിടിയിലായത്. കേസിൽ പ്രതികളായ അഖിൽ, നിഖിൽ, അരുൺ, ജസ്റ്റിൻ, ജിജീഷ് എന്നിവർ നേരത്തെ പൊലീസ് പിടിയിലായിരുന്നു.

അത്താണി ബാറിന് മുന്നിൽ വച്ചാണ് കാറിലെത്തിയ അക്രമി സംഘം ബിനോയിയെ വെട്ടി കൊലപ്പെടുത്തിയത്. കേസിലെ മറ്റൊരു പ്രതിയായ അഖിലിനെ കൊല്ലപ്പെട്ട ബിനോയ് മർദിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ബിനോയിയെ കൊല്ലാനുള്ള ഗൂഢാലോചന നടത്തിയതും അഖിലിന്‍റെ വീട്ടിൽ വച്ചാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഒരു മാസം മുമ്പ് രാത്രി എട്ട് മണിയോടെയാണ് നെടുമ്പാശേരി അത്താണിയിൽ ബാറിന് മുന്നിൽ നാട്ടുകാർ നോക്കിനിൽക്കെ കാറിലെത്തിയ മൂന്നംഗ സംഘം ബിനോയിയെ വെട്ടി കൊലപ്പെടുത്തിയത്. റോഡരികിൽ നിന്നിരുന്ന ബിനോയിയുടെ തലയിലാണ് വെട്ടേറ്റത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ അടക്കം നേരത്തെ പുറത്തു വന്നിരുന്നു.

Intro:അത്താണി കൊലപാതകം
രണ്ട് പ്രതികൾ കൂടി പിടിയിലായിBody:കൊച്ചി: അത്താണിയിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഗൂഡാലോചനയിൽ പങ്കെടുത്ത രണ്ട് പ്രതികൾ കൂടി പിടിയിലായി. കാലടി കൊറ്റമം അറവഞ്ചേരി വീട്ടിൽ രാജൻ മകൻ അശ്വൻ രാജ്, കരിയാട് ശ്രീവാണി വീട്ടിൽ വേണുഗോപാൽ മകൻ ശ്രീനാഥ് എന്നിവരാണ് പിടിയിലായത്. കേസിൽ പ്രതികളായ അഖിൽ, നിഖിൽ, അരുൺ, ജസ്റ്റിൻ, ജിജീഷ് എന്നിവർ പൊലീസ് പിടിയിലായിരുന്നു. അത്താണി ബാറിന് മുന്നിൽ വച്ചാണ് കാറിലെത്തിയ അക്രമി സംഘം യുവാവിനെ വെട്ടി കൊലപ്പെടുത്തിയത്.കേസിലെ മറ്റൊരു പ്രതിയായ അഖിലിനെ കൊല്ലപ്പെട്ട ബിനോയ് മർദ്ദിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ബിനോയിയെ കൊല്ലാനുള്ള ഗൂഢാലോചന നടത്തിയതും അഖിലിന്‍റെ വീട്ടിൽ വച്ചാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഒരു മാസം മുമ്പ് രാത്രി എട്ട് മണിയോടെയാണ് നെടുമ്പാശേരി അത്താണിയിൽ ബാറിന് മുന്നിൽ നാട്ടുകാർ നോക്കിനിൽക്കെ കാറിലെത്തിയ മൂന്നംഗ സംഘം ബിനോയിയെ വെട്ടി കൊലപ്പെടുത്തിയത്. റോഡരികിൽ നിന്നിരുന്ന ബിനോയിയുടെ തലയിലാണ് വെട്ടേറ്റത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ അടക്കം നേരത്തെ പുറത്തു വന്നിരുന്നു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.