ETV Bharat / state

Athachamayam celebration at tripunithura | ഓണപ്പുലരിയെ വരവേല്‍ക്കാനൊരുങ്ങി തൃപ്പൂണിത്തുറ രാജനഗരി ; അത്താഘോഷങ്ങള്‍ക്ക് നാളെ തുടക്കം

Inaguration of procession | മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ മന്ത്രി പി രാജീവ് അത്തപ്പതാക ഉയർത്തും. തുടര്‍ന്ന് നടൻ മമ്മൂട്ടി അത്തം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും

Athachamayam  Athachamayam celebration  procession  tripunithura  rajanagari  Athachamayam celebration at tripunithura  Inaguration of procession  history behind athachamayam  mammootty  pinarayi vijayan  ഓണപ്പുലരി  അത്താഘോഷങ്ങള്‍ക്ക് തുടക്കം  പിണറായി വിജയന്‍  മന്ത്രി പി രാജീവ്  അത്തപ്പതാക  ഘോഷയാത്ര  അത്തച്ചമയത്തിന് പിന്നിലെ ചരിത്രം  ഗവര്‍ണര്‍ക്ക് ഓണക്കോടി  onakodi for governor
Athachamayam celebration at tripunithura
author img

By

Published : Aug 19, 2023, 10:36 PM IST

ഓണപ്പുലരിയെ വരവേല്‍ക്കാനൊരുങ്ങി തൃപ്പൂണിത്തുറ രാജനഗരി

എറണാകുളം: സംസ്ഥാനത്തെ ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന അത്താഘോഷങ്ങൾക്കൊരുങ്ങി atham, celebration തൃപ്പൂണിത്തുറ tripunithura രാജനഗരി rajanagiri. വർണ ശബളമായ ഘോഷയാത്രയ്ക്ക്‌ procession ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്. ഞായറാഴ്‌ച(20.08.2023) രാവിലെ ഒമ്പത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ pinarayi vijayan അത്താഘോഷം ഉദ്ഘാടനം ചെയ്യും.

മന്ത്രി പി രാജീവ് p rajeev അത്തപ്പതാക ഉയർത്തും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം നടൻ മമ്മൂട്ടി mammootty അത്തം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.

തുടർന്ന് വിവിധ കലാരൂപങ്ങൾ അണിനിരക്കുന്ന വർണാഭമായ ഘോഷയാത്ര നഗരം ചുറ്റി രണ്ട് മണിയോടെ അത്തം നഗറിൽ സമാപിക്കും. മാവേലിയുടെയും വാമനന്‍റെയും വേഷം കെട്ടിയ കലാകാരന്മാർ, ചെണ്ടമേളം, പുലിക്കളി, കുമ്മാട്ടിക്കളി, കോൽക്കളി, മയിലാട്ടം, വേലകളി തുടങ്ങിയ നിരവധി കലാരൂപങ്ങൾ, ചരിത്രവും വർത്തമാനവും പ്രതിഫലിക്കുന്ന നിശ്ചല ദൃശ്യങ്ങൾ ഉൾപ്പടെ കേരളത്തിന്‍റെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്നതായിരിക്കും അത്തം ഘോഷയാത്ര. മതസൗഹാർദ്ദത്തിന്‍റെ പ്രതീകമായി കടത്തനാട് കത്തനാരുടെയും, നെട്ടൂർ തങ്ങളുടെയും പിൻഗാമികളായ പ്രതിനിധികളും അത്താഘോഷത്തിന് ആശംസ നേരാൻ എത്തിച്ചേരും.

അത്തച്ചമയത്തിന് പിന്നിലെ ചരിത്രം history behind athachamayam: രാജഭരണകാലത്ത് ചിങ്ങമാസത്തിലെ അത്തം നാളിൽ പ്രത്യേക ചമയങ്ങൾ അണിഞ്ഞ് കൊച്ചി രാജാക്കന്മാർ സേനാവ്യൂഹത്തോടും കലാസാംസ്‌കാരിക ഘോഷയാത്രയോടും കൂടി പല്ലക്കിൽ നടത്തിയിരുന്ന എഴുന്നള്ളത്താണ് അത്തച്ചമയം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. കാലം മാറി രാജഭരണം അവസാനിച്ചതോടെ ഘോഷയാത്ര നിലച്ചെങ്കിലും പിന്നീട് ജനകീയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പുനഃസ്ഥാപിക്കുകയായിരുന്നു. ഇപ്പോൾ തൃപ്പൂണിത്തുറ നഗരസഭയാണ് അത്താഘോഷം സംഘടിപ്പിക്കുന്നത്.

രാജഭരണത്തിന്‍റെ ആസ്ഥാനമായിരുന്ന ഹിൽപാലസിൽ നിന്ന് അത്തം നഗറിൽ ഉയർത്താനുള്ള പതാക നഗരസഭാധ്യക്ഷ രമ സന്തോഷ് രാജകുടുംബത്തിന്‍റെ പ്രതിനിധിയിൽ നിന്ന് ഏറ്റുവാങ്ങി. അത്താഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഗ്രീൻ പ്രോട്ടോകോൾ പ്രകാരമാണ് അത്താഘോഷം നടത്തുന്നത്.

പ്ലാസ്‌റ്റിക് കുപ്പികൾക്കും ഫ്ലെക്‌സുകൾക്കും ഘോഷയാത്രയിൽ നിരോധനമുണ്ട്. നിരീക്ഷണ ക്യാമറകൾ, സുരക്ഷയ്ക്കായി നാനൂറിലധികം പൊലീസ് ഉദ്യോഗസ്ഥർ, താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം, അഗ്നി രക്ഷ നിലയത്തിന്‍റെ നേതൃത്വത്തിൽ ഫയർ ടെന്‍റുകൾ എന്നിവ ഉണ്ടാവും. എസ്‌പിസി കേഡറ്റുകളുടെ നേതൃത്വത്തിൽ കുടിവെള്ള സൗകര്യം പ്രധാന ജങ്ഷനുകളിൽ ഏർപ്പെടുത്തും.

ഉദ്ഘാടന സമ്മേളനത്തിലും ഘോഷയാത്ര കാണാനും ആയിരങ്ങളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം അത്തം നഗറും പരിസരവും വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് അത്താഘോഷത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. അതിന് മുമ്പുള്ള രണ്ട് വർഷവും കൊവിഡിനെ തുടർന്ന് പതാക ഉയർത്തൽ ചടങ്ങുകൾ മാത്രമായിരുന്നു നടന്നത്. എന്നാൽ ഇത്തവണ തൃപ്പൂണിത്തുറയിലെ അത്താഘോഷ പരിപാടികൾ ഏറെ പൊലിമയോടെ വൻ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.

ഗവര്‍ണര്‍ക്ക് ഓണക്കോടി : അതേസമയം, ഓണം ഘോഷയാത്രയിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ arif mohammed khan ഔദ്യോഗികമായി സർക്കാർ ക്ഷണിച്ചിട്ടുണ്ട്. മന്ത്രിമാരായ വി ശിവൻകുട്ടിയും പി എ മുഹമ്മദ് റിയാസും രാജ്ഭവനിൽ നേരിട്ടെത്തിയാണ് ഗവർണറെ ക്ഷണിച്ചത്. ഗവർണർക്ക് മന്ത്രിമാർ ഓണക്കോടി സമ്മാനിക്കുകയും ചെയ്‌തിരുന്നു.

also read:Marigold Cultivation Kerala onam ഓണത്തിന് പൂവിടാൻ അതിർത്തി കടക്കണ്ട, ഞമ്മളെ കോഴിക്കോട്ടേക്ക് പാഞ്ഞോളൂ...പൂപ്പാടം റെഡി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.