എറണാകുളം : 13 കിലോഗ്രാം കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളിയെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി റാഷിദ് അലി (37) യാണ് പിടിയിലായത്. നാല് വർഷമായി കേരളത്തിൽ വിവിധ സ്ഥലങ്ങളിലായി ജോലി ചെയ്തുവരുന്ന പ്രതി നാല് ദിവസം മുമ്പാണ് അസമിൽ പോയി തിരികെ വന്നത്.
കിലോയ്ക്ക് 3000 രൂപയ്ക്ക് നാട്ടിൽ നിന്നും കൊണ്ടുവരുന്ന കഞ്ചാവ് ചെറിയ പൊതികളാക്കി 500 - 1000 രൂപയ്ക്കാണ് പ്രതി ആവശ്യക്കാര്‍ക്ക് നൽകിക്കൊണ്ടിരുന്നത്. പറക്കോട് വെമ്പള്ളിക്കടുത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ആലുവ റൂറൽ എസ്.പി കെ കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കുന്നത്തുനാട് പൊലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Also Read: റോഡരികിൽ കഞ്ചാവ് ചെടികൾ; വെങ്ങാനൂരിൽ പിടിച്ചെടുത്തത് 19 ചെടികൾ