എറണാകുളം: കേരളത്തിൽ ആം ആദ്‌മി പാർട്ടി (എ.എ.പി) – ട്വന്‍റി 20 സഖ്യം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ. ‘ജനക്ഷേമ സഖ്യം’ (പി.ഡബ്ല്യു.എ) എന്ന പേരിലാണ് മുന്നണി. സംസ്ഥാനത്ത് ഒരു മാറ്റം വേണോ വേണ്ടയോ?. ഭാവിയില്‍ ഇവിടെയും സര്‍ക്കാരുണ്ടാക്കാന്‍ മുന്നണിയ്‌ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
10 വർഷം മുന്‍പ് അരവിന്ദ് കെജ്‌രിവാളിനെ ആർക്കും അറിയില്ലായിരുന്നു. ആം ആദ്‌മി പാർട്ടിയും ഉണ്ടായിരുന്നില്ല. ഇന്ന് ഡല്‍ഹിയ്‌ക്ക് പുറമെ പഞ്ചാബും ഞങ്ങളോടൊപ്പമുണ്ട്. കേരളത്തിൽ ഒരു മാറ്റം വേണോ വേണ്ടയോ. ഭാവിയില്‍ ‘ജനക്ഷേമ സഖ്യം’ മുന്നണിയിലൂടെ സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കും.
'കലാപം ആഗ്രഹിക്കുന്നില്ല, ഞങ്ങൾ അന്തസുള്ളവര്‍': കൊച്ചിയിലെ കിറ്റെക്‌സ് ഗ്രൗണ്ടിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാപമുണ്ടാക്കാനും ഗുണ്ടായിസം പ്രചരിപ്പിക്കാനും കഴിയുന്ന ആളുകളെയാണ് ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടത്. ഈ സംസ്ഥാനത്തെ കുട്ടികൾക്ക് ജോലി നൽകാന്‍ അവര്‍ തയ്യാറല്ല.
ഡൽഹിയിലെ 1.2 ദശലക്ഷം ആളുകൾക്ക് തന്‍റെ സർക്കാർ ജോലി നൽകി. ഇവിടുത്തെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഈ സംസ്ഥാനത്തെ കുട്ടികൾക്ക് ജോലി നല്‍കാത്ത പോലെ തന്നെ വിദ്യാഭ്യാസവും നൽകുന്നില്ല. അവർക്ക് കലാപവും ഗുണ്ടായിസവും നടത്താന്‍ മാത്രമാണ് ആളുകളെ വേണ്ടത്.
ഞങ്ങൾ അന്തസുള്ളവരാണ്. ഇത്തരത്തില്‍ ചെയ്യാന്‍ ഞങ്ങൾക്ക് അറിയില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങൾ ആഗ്രഹിക്കുന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.