ETV Bharat / state

ക്ഷേത്രത്തിന്‍റെ സ്ഥലമെന്ന് ഒരു വിഭാഗം, കിടപ്പാടം പോകുമെന്ന ഭീതിയില്‍ ഒരു കുടുംബം - Anti-social threat for a family news

സ്ഥലം ക്ഷേത്രത്തിന്‍റേതാണെന്നും അത് വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് ആർഎസ്എസ്, ഹിന്ദു ഐക്യവേദി പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നതായി രാധാകൃഷ്ണൻ പറയുന്നു.

സാമൂഹ്യ വിരുദ്ധരുടെ ഭീഷണി  ജീവിതം വഴിമുട്ടി കുടുംബം  പ്രളയം വിതച്ച ദുരിതത്തിന് പിന്നാലെ സാമൂഹ്യ വിരുദ്ധരുടെ ഭീഷണി  എറണാകുളത്ത് സാമൂഹ്യ വിരുദ്ധരുടെ ആക്രമണം  വീട് കയറി ആക്രമണം  ആർ.എസ്.എസ്, ഹിന്ദു ഐക്യവേദി ഭീഷണി  ernakulam crime news  ernakulam anti threat news  Anti-social threat for a family news
പ്രളയം വിതച്ച ദുരിതത്തിന് പിന്നാലെ സാമൂഹ്യ വിരുദ്ധരുടെ ഭീഷണി; ജീവിതം വഴിമുട്ടി കുടുംബം
author img

By

Published : May 26, 2021, 6:36 AM IST

Updated : May 26, 2021, 8:22 AM IST

എറണാകുളം: കരം അടയ്ക്കുന്ന വീടിനും സ്ഥലത്തിനും അവകാശമുന്നയിച്ച് ഒരു സംഘം ആളുകൾ രംഗത്ത് എത്തിയതോടെ കിടപ്പാടം നഷ്ടപ്പെടുമെന്ന ആശങ്കയില്‍ ഒരു കുടുംബം. ആലുവ അമ്പാട്ടുകാവ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന രാധാകൃഷ്‌ണനും കുടുംബവുമാണ് ഭീതിയോടെ ദിവസങ്ങൾ തള്ളി നീക്കുന്നത്. പട്ടയമുള്ള അഞ്ച് സെന്‍റ് സ്ഥലത്ത് വീടും ചെറിയ കടയുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ സ്ഥലം ക്ഷേത്രത്തിന്‍റേതാണെന്നും അത് വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് ആർഎസ്എസ്, ഹിന്ദു ഐക്യവേദി പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നതായി രാധാകൃഷ്ണൻ പറയുന്നു.

ക്ഷേത്രത്തിന്‍റെ സ്ഥലമെന്ന് ഒരു വിഭാഗം, കിടപ്പാടം പോകുമെന്ന ഭീതിയില്‍ ഒരു കുടുംബം

വീടിനോട് ചേർന്നുള്ള ചെറിയ കടയായിരുന്നു ഇവരുടെ ഉപജീവനമാർഗം. കഴിഞ്ഞ പ്രളയത്തില്‍ വീടും കടയും നഷ്ടപ്പെട്ടതോടെ സമീപത്ത് ഷെഡ് കെട്ടിയാണ് ഈ കുടുംബം ജീവിക്കുന്നത്. അതിനിടെ പുതിയ വീട് നിർമിക്കാൻ ശ്രമം നടത്തിയെങ്കിലും ക്ഷേത്രത്തിന്‍റെ സ്ഥലത്ത് വീട് നിർമിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് വീണ്ടും ഭീഷണി ഉണ്ടായതോടെ അത് ഉപേക്ഷിച്ചതായും രാധാകൃഷ്ണൻ പറഞ്ഞു.

ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന തന്‍റെ കുടുംബത്തിന് വധഭീഷണിയുണ്ടെന്നും കഴിഞ്ഞ ദിവസം ഒരു വിഭാഗം ആളുകൾ വീട് ആക്രമിച്ച് ശുചിമുറി ഉള്‍പ്പെടെ നശിപ്പിച്ചതായും രാധാകൃഷ്ണൻ പറയുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും ഭയം കൂടാതെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നുമാണ് ഈ കുടുംബം ആവശ്യപ്പെടുന്നത്.

Last Updated : May 26, 2021, 8:22 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.