കൊച്ചി: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. ആത്മഹത്യയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സമർപ്പിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും കോടതി നിർദേശിച്ചിരുന്നു. സാജന്‍റെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസാണ് പരിഗണിക്കുക.
.