എറണാകുളം: നേര്യമംഗലം 46 ഏക്കർ മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശത്ത് ആന്‍റണി ജോൺ എംഎൽഎ സന്ദർശിച്ചു.
നിലവിൽ അപകട ഭീഷണി നിലനിൽക്കുന്ന പ്രദേശത്ത് റോഡിലേക്ക് ഇറങ്ങി കിടക്കുന്ന മുഴുവൻ മണ്ണും അപകടാവസ്ഥയിൽ തുടരുന്ന വൻമരങ്ങളും ഉൾപ്പെടെ വെട്ടി മാറ്റുന്നതിനും അതിന്‍റെ തുടർച്ചയായി വരുന്ന സ്ഥലത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ ഉണ്ടെങ്കിൽ അതുകൂടി മുറിച്ചു മാറ്റുവാനും ആവശ്യമായ തുടർ സുരക്ഷാ സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കുവാനും തീരുമാനിച്ചു.
യോഗത്തിൽ മൂന്നാർ ഡി.എഫ്.ഒ. എം.വി.ജി. കണ്ണൻ, തഹസിൽദാർ റേച്ചൽ കെ. വർഗീസ്, എൽ.ആർ. തഹസിൽദാർ കെ.എം. നാസർ, വില്ലേജ് ഓഫീസർ കെ.എം. സുബൈർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജെ.ജെ. സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത്് മെമ്പർ പി.എം. കണ്ണൻ എന്നിവർ പങ്കെടുത്തു.