കൊച്ചി: കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ റേഡിയോ ജോക്കിയും ആക്ടിവിസ്റ്റുമായ അനന്യ കുമാരി അലക്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണം പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്.
ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് വലിയ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതായി അടുത്തിടെ അനന്യ മാധ്യമങ്ങളിലൂടെ പരാതി ഉന്നയിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയില്‍ പിഴവുണ്ടായതായും അവര്‍ ആരോപിച്ചിരുന്നു.
also read: കശ്‌മീരില്‍ പൊലീസ് വാഹനത്തിന് നേരെ വെടിവെയ്പ്പ്
അതേസമയം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ വേങ്ങര മണ്ഡലത്തില്‍ നിന്നും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കാന്‍ അനന്യ നാമനിര്‍ദേശം നല്‍കിയിരുന്നു. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥിയായാരുന്നു അവര്‍ പത്രിക നല്‍കിയത്. എന്നാല്‍ സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്നു തന്നെ ജീവന് ഭീഷണിയുണ്ടെന്നാരോപിച്ചായിരുന്നു പിന്നീട് പിന്മാറുകയും ചെയ്തു.