എറണാകുളം: ആലുവ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നിർമാണ പ്രവർത്തനം ഇഴയുന്നു. സ്റ്റാൻഡിന്‍റെ നിർമാണം തുടങ്ങിയിട്ട്
ഒരു വർഷത്തിലേറെ ആയെങ്കിലും കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ഈ ചുട്ടുപൊള്ളുന്ന വെയിലത്ത് യാത്രക്കാർക്ക് ആവശ്യമായ കാത്തിരുപ്പ് കേന്ദ്രം പോലും ഇവിടെയില്ല.
ജില്ലയിയെ തിരക്കേറിയ ബസ് സ്റ്റേഷനുകളിൽ ഒന്നായ ആലുവ കെ.എസ് ആർ.ടി.സി സ്റ്റാൻഡിന്‍റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.