ETV Bharat / state

Aluva Rape Case: നാടകീയമായി പിടികൂടി, രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യല്‍; ആലുവ പോക്‌സോ കേസ് പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും - ആലുവ മജിസ്ട്രേറ്റ് കോടതി

Aluva Girl Rape Case Accused Christil Rajan ആലുവയില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച നെയ്യാറ്റിന്‍കര സ്വദേശി ക്രിസ്റ്റില്‍ രാജിനെ ഇന്ന് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും

Aluva Girl Rape Case  Aluva Girl Rape Case Accused in Police custody  Aluva Girl Rape Case Accused before the Court  ആലുവ പോക്‌സോ കേസ്  ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി  എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി  ആലുവ മജിസ്ട്രേറ്റ് കോടതി  ആലുവ പീഡനം
Aluva Girl Rape Case
author img

By ETV Bharat Kerala Team

Published : Sep 8, 2023, 10:09 AM IST

എറണാകുളം : ആലുവ എടയപ്പുറത്ത് അതിഥി തൊഴിലാളിയുടെ എട്ടു വയസായ മകളെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും (Aluva Girl Rape Case). പ്രതിയായ നെയ്യാറ്റിൻകര ചെങ്കൽ വഞ്ചിക്കുഴി കമ്പാരക്കൽ വീട്ടിൽ ക്രിസ്റ്റിൽ രാജിനെയാണ് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുക (Aluva Girl Rape Case Accused). വ്യാഴാഴ്‌ച പുലർച്ചെ രണ്ടേകാലോടെ നടന്ന നാടിനെ നടുക്കിയ ക്രൂരമായ സംഭവത്തിൽ മണിക്കൂറുകൾക്കകമായിരുന്നു പ്രതിയെ പൊലീസ് പിടികൂടിയത് (Aluva Girl Rape Case Accused in Police custody).

പെരിയാറിലെ മാർത്താണ്ഡവർമ പാലത്തിന് താഴെ കുറ്റിക്കാട്ടിൽ പ്രതി ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതോടെ ഈ പ്രദേശം വളഞ്ഞായിരു പൊലീസ് പ്രതിയെ പിടികൂടിയത്. പൊലീസിനെ കണ്ടതോടെ പുഴയിൽ ചാടി രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമം. എന്നാൽ നീന്തൽ വശമില്ലാത്ത പ്രതിക്ക് കൂടുതൽ മുന്നോട്ട് പോകാൻ കഴിഞ്ഞില്ല.

പുഴക്കരയില്‍ നിന്ന് ട്രെയിൻ കയറാൻ ശ്രമം: ഇതോടെ നാട്ടുകാരിൽ ചിലർ പുഴയിലിറങ്ങി പ്രതിയെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിയെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്‌തു. എന്നാൽ അന്വേഷണവുമായി സഹകരിക്കാൻ പ്രതി ആദ്യ ഘട്ടത്തിൽ തയ്യാറായില്ല. പെരിയാറിന്‍റെ കരയിൽ ഒളിച്ചിരുന്ന്, രാത്രി സമയത്ത് ട്രെയിനിൽ കയറി രക്ഷപ്പെടുകയായിരുന്നു ലക്ഷ്യമെന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയത്.

ഏഴ് വർഷം മുമ്പ് മാനസിക വൈകല്യമുള്ള വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍. ഇതോടെയാണ് പ്രതി കൊച്ചിയിലെത്തി സന്തോഷെന്ന പേരിൽ കഴിഞ്ഞത്. ചില്ലറ ജോലികളും ചെറിയ മോഷണങ്ങളുമായിരുന്നു പ്രതിയുടെ രീതി. വ്യാഴാഴ്‌ച പുലർച്ചെ പെൺകുട്ടിയുടെ വീടിനു സമീപത്തെ മൂന്നു വീടുകളിലെത്തി മോഷണം നടത്താൻ കഴിയുമോയെന്ന് പ്രതി പരിശോധിച്ചതായാണ് സംശയിക്കുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി എത്തിച്ച പൊലീസ് നായ മണം പിടിച്ച് സമീപത്തെ മൂന്ന് വീടുകളിൽ എത്തിയിരുന്നു.

പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി തുറന്നിട്ട ജനൽ വഴി വാതിൽ തുറന്നാണ് അകത്തു കടന്നത്. തുടർന്ന് അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന എട്ട് വയസുകാരിയെ ഇയാള്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട സമീപവാസിയായാണ് പ്രതി പെൺകുട്ടിയെ മർദിക്കുകയും എടുത്ത് കൊണ്ടുപോവുകയും ചെയ്യുന്നത് കണ്ടത്.

സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ അയൽവാസിയായ സുകുമാരൻ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. ഇവർ നടത്തിയ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതായി അമ്മ അറിഞ്ഞിരുന്നില്ല. പെൺകുട്ടിയുമായി നാട്ടുകാർ വീട്ടിലെത്തിയപ്പോഴാണ് ഇവർ വിവരമറിയുന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കളമശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടി അപകട നില തരണം ചെയ്‌തതായാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി 41 ദിവസം പിന്നിടുമ്പോഴാണ് വീണ്ടും ഇത്തരമൊരു സംഭവം ആവർത്തിക്കപ്പെടുന്നത്. ക്രിമിനൽ പശ്ചാത്തലമുളള പ്രതി അസ്‌ഫാക് ആലത്തിന് പരമാവധി ശിക്ഷ തന്നെയുറപ്പാക്കാൻ പഴുതടച്ചുള്ള കുറ്റപത്രമാണ് കേസില്‍ അന്വേഷണ സംഘം തയ്യാറാക്കിയത്. ഈ കേസിൽ വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെയാണ് ആലുവയില്‍ തന്നെ സമാന സംഭവം. അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി പൊലീസും ജില്ല ഭരണകൂടവും നിരവധി പദ്ധതികൾ നടപ്പാക്കി വരുന്നതിനിടെയാണ് ഇത്തരമൊരു സംഭവം എന്നതും ദൗര്‍ഭാഗ്യകരമാണ്.

Also Read : Aluva Pocso Case Accused Arrest : പെരിയാറ്റിന് സമീപം ഒളിച്ചിരുന്നു, പൊലീസ് എത്തിയതോടെ പുഴയില്‍ ചാടി; ക്രിസ്റ്റില്‍ രാജ് കുടുങ്ങിയതിങ്ങനെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.