ETV Bharat / state

ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടി: മഹിള കോൺഗ്രസ് നേതാവിന്‍റെ ഭർത്താവിനെതിരെ കേസ് - വഞ്ചന കുറ്റത്തിന് കേസ്

Extortion Of Money മുനീർ എന്നയാൾക്കെതിരെയാണ് പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയത്. നേരത്തെ ഇയാൾ 1,20,000 രൂപ തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് മടക്കി നൽകിയിരുന്നു.

mahila Congress leader Husband  Complaint Against mahila Congress leader Husband  Aluva Girl Family Cheated  Extortion of money  Aluva Girl Murder Case  ആലുവ ബലാത്സംഗക്കൊല  ആലുവ പെൺകുട്ടിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടി  മഹിള കോൺഗ്രസ് നേതാവിന്‍റെ ഭർത്താവിനെതിരെ കേസ്  മുനീർ  പണം തട്ടി  വഞ്ചന കുറ്റത്തിന് കേസ്  ആലുവ
Extortion Of Money Case
author img

By ETV Bharat Kerala Team

Published : Nov 17, 2023, 10:39 AM IST

എറണാകുളം : ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ (Aluva Rape And Murder Case) പിതാവിൽ നിന്നും പണം തട്ടിയെടുത്ത (Extortion Of Money) സംഭവത്തിൽ മഹിള കോൺഗ്രസ് നേതാവിന്‍റെ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. മഹിള കോൺഗ്രസ് ജില്ല നേതാവ് ഹസീനയുടെ ഭർത്താവ് മുനീറിനെതിരെയാണ് ആലുവ പൊലീസ് കേസെടുത്തത്. വഞ്ചന കുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്‌തത്.

പെൺകുട്ടിയുടെ പിതാവിന്‍റെ മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. വീട് വാടകയ്‌ക്ക് എടുത്ത് നൽകാമെന്ന് പറഞ്ഞ് മുനീർ തന്‍റെ പക്കൽ നിന്ന് 20,000 രൂപ തട്ടിയെടുത്തതായി കുട്ടിയുടെ പിതാവ് പറഞ്ഞു. എന്നാൽ, വീട് എടുത്ത് നൽകുകയോ പണവും തിരികെ നൽകുകയോ ചെയ്‌തില്ല. തുടർന്നാണ് പരാതി നൽകിയത്.

അതേസമയം, നേരത്തെ മുനീർ കൈപ്പറ്റിയ 1,20,000 രൂപ തിരികെ ലഭിച്ചിരുന്നുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. പറ്റിക്കപ്പെട്ടെന്ന ആരോപണം കുടുംബം ഉന്നയിച്ചതിനെ തുടർന്ന് ആരോപണ വിധേയനായ മുനീർ പണം തിരിച്ച് നൽകിയിരുന്നു. പണം തട്ടിയെടുത്ത വ്യക്തിയുടെ പേര് ഉൾപ്പടെ കുടുംബം പരസ്യമാക്കിയതോടെയാണ് മുനീർ പണം തിരിച്ച് നൽകി തടിയൂരാൻ ശ്രമിച്ചത്.

പരാതിയിൽ നിന്ന് പിന്മാറണമെന്ന് ഫോൺ വിളിച്ച് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇയാൾ പണം തിരിച്ച് നൽകിയത്. തുടർന്ന് പണം തിരിച്ച് കിട്ടിയെന്നും പരാതിയില്ലെന്നും കുട്ടിയുടെ അച്ഛൻ അറിക്കുകയായിരുന്നു. മകൾ കൊല്ലപ്പെട്ട തങ്ങളെ സഹായിക്കാനായി രംഗത്തുണ്ടായിരുന്ന മുനീർ തന്നെ 1,20000 രൂപ തന്ത്രപൂർവം വാങ്ങുകയായിരുന്നു. നവംബർ അഞ്ചാം തീയ്യതി തിരികെ നൽകാമെന്നാണ് പറഞ്ഞിരുന്നത്.

പണം കിട്ടാതെ വന്നതോടെ പരാതിയുമായി പൊലീസിനെ സമീപിക്കുമെന്ന് മുന്നറിയിപ്പ് നൽകി. തുടർന്ന് 70,000 രൂപ തിരിച്ചു നൽകി. എന്നാൽ ബാക്കി അരലക്ഷം രൂപ ഇയാൾ തിരിച്ച് നൽകിയിരുന്നതോടെയാണ് കുടുംബം പരസ്യമായി പരാതി ഉന്നയിക്കുകയായിരുന്നു. എന്നാൽ ആരോപണ വിധേയനായ മുനീർ ഇത് നിഷേധിക്കുകയും പണം എടുക്കാൻ താൻ ആ കുടുംബത്തെ സഹായിക്കുക മാത്രമാണ് ചെയ്‌തതെന്ന് വിശദീകരണവും നൽകി.

Also Read : ആലുവ പെണ്‍കുട്ടിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയ സംഭവം : തുക തിരിച്ചുനല്‍കി തലയൂരി ആരോപണവിധേയന്‍

ഇക്കഴിഞ്ഞ നവംബർ 14 നാണ് ആലുവയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ ഘാതകന് ഹൈക്കോടതി വധശിക്ഷ വിധിച്ചത്. ബിഹാർ സ്വദേശിയായ അസ്‌ഫാക് ആലത്തിനെയാണ് കോടതി ശിക്ഷിച്ചത്. കോടതി വിധിയിൽ പെൺകുട്ടിയുടെ കുടുംബം സംതൃപ്‌തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ കുടുംബം തട്ടിപ്പിനിരായായ വിവരം പുറത്തുവരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.