ETV Bharat / state

36 ദിവസം കൊണ്ട് കുറ്റപത്രം, 26 ദിവസത്തെ വിചാരണ; ആലുവയിലെ ക്രൂരതയ്‌ക്ക് ശിക്ഷ എന്ത്? - ആലുവ കൊലപാതകം

Aluva migrant girl murder court verdict: ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധി ഇന്ന്. വിധി പറയുന്നത് പോക്‌സോ കോടതി ജഡ്‌ജി കെ സോമന്‍. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രോസിക്യൂഷന്‍

Aluva five year girl murder verdict  ആലുവയിലെ ക്രൂരതയ്‌ക്ക് ശിക്ഷ എന്ത്  ആലുവയിലെ ക്രൂരതയ്‌ക്ക് ശിക്ഷ  പോക്‌സോ കോടതി ജഡ്‌ജി കെ സോമന്‍  പോക്‌സോ കോടതി  Aluva migrant girl murder court verdict  Aluva migrant girl murder  ആലുവയിലെ കൊലപാതകം  ആലുവ കൊലപാതകം  അസ്‌ഫാക് ആലം
Aluva migrant girl murder court verdict
author img

By ETV Bharat Kerala Team

Published : Nov 4, 2023, 9:19 AM IST

Updated : Nov 4, 2023, 12:24 PM IST

എറണാകുളം : ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ എറണാകുളം പോക്സോ കോടതി ഇന്ന് വിധിപറയും (Aluva five year girl murder verdict). കേസിലെ ഏക പ്രതിയായ അസ്‌ഫാക് ആലത്തിനെതിരെ പോക്സോ കോടതി ജഡ്‌ജ് കെ സോമനാണ് വിധിപറയുക. കേരള മനസാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതകം നടന്ന് നൂറാം ദിവസമാണ് കേസിൽ വിധിപറയുന്നത് (Aluva migrant girl murder court verdict).

36 ദിവസം കൊണ്ട് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 26 ദിവസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്. നൂറ് ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്ന ആദ്യ പോക്‌സോ കേസ് കൂടിയാണിത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളും സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും ഉൾപ്പടെയുള്ളവ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രോസിക്യൂഷൻ പ്രതീക്ഷിക്കുന്നത് (Aluva migrant girl murder).

പ്രതിയായ അസ്‌ഫാക് ആലത്തിനെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും പതിനാറ് വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണ് ചുമത്തിയത്. ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, തെളിവ് നശിപ്പിക്കൽ എന്നിവയാണ് പ്രതി അസ്‌ഫാക്കിനെതിരെയുള്ള പ്രധാന കുറ്റങ്ങൾ. ശക്തമായ സാഹചര്യ തെളിവുകളുടെയും സൈന്‍റിഫിക്, സൈബർ, ഫോറൻസിക് തെളിവുകളുടെയും ഡോക്‌ടർമാരുടെ റിപ്പോർട്ടിന്‍റെയും മെഡിക്കൽ രേഖകളുടെയും അടിസ്ഥാനത്തിൽ പഴുതടച്ച കുറ്റപത്രമായിരുന്നു കോടതിയിൽ സമർപ്പിച്ചത്.

645 പേജുള്ള കുറ്റപത്രത്തിൽ 99 സാക്ഷികളാണ് ഉളളത്. ചെരിപ്പ്, വസ്ത്രം ഉൾപ്പടെയുള്ള മെറ്റീരിയൽ ഒബ്‌ജക്റ്റ്സും നിർണായക ഡോക്യുമെന്‍റുകളും കുറ്റപത്രത്തിലുണ്ട്. രണ്ട് പ്രത്യേക അന്വേഷണ സംഘം ബിഹാറിലും ഡൽഹിയിലും പോവുകയും പ്രതിയെക്കുറിച്ച് വിശദമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്‌തിരുന്നു. ഇതും കുറ്റപത്രത്തിലുണ്ട്.

ക്രിമിനൽ പശ്ചാത്തലമുളള പ്രതിക്ക് പരമാവധി ശിക്ഷ തന്നെയുറപ്പാക്കാൻ പഴുതടച്ചുള്ള കുറ്റപത്രമാണ് തയാറാക്കിയിരുന്നത്. ജൂലൈ 28 വെള്ളിയാഴ്‌ച വൈകുന്നേരമാണ് ആലുവ തായിക്കാട്ടുക്കരയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ അഞ്ച് വയസുള്ള മകളെ ബിഹാർ സ്വദേശി തന്നെയായ അസ്‌ഫാക് ആലം തട്ടിക്കൊണ്ടുപോയത്. ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞാണ് പ്രതി കുട്ടിയെ കടത്തിക്കൊണ്ടുപോയത്.

വൈകുന്നേരം അഞ്ച് മണിയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതിപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ അസ്‌ഫാക് ആലം കുട്ടിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. പിന്നാലെയാണ് പ്രതിയെ മദ്യലഹരിയിൽ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

ജൂലൈ 29 ശനിയാഴ്‌ച രാവിലെയാണ് പ്രതി ചോദ്യം ചെയ്യലുമായി സഹകരിക്കാൻ തയാറായത്. അന്വേഷണം വഴിതെറ്റിക്കാൻ ആദ്യഘട്ടത്തിൽ കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്ന് പ്രതി മൊഴി നൽകി. എന്നാല്‍, കുട്ടിയുമായി അസ്‌ഫാക് ആലുവ മാർക്കറ്റിലൂടെ നടന്നുപോകുന്നത് കണ്ടുവെന്ന് ദൃക്‌സാക്ഷിയായ തൊഴിലാളി പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പ്രതി കുട്ടിയെ പീഡിപ്പിക്കുകയും ശേഷം കൊലപ്പെടുത്തി മാർക്കറ്റിലെ മാലിന്യം നിക്ഷേപിക്കുന്ന പറമ്പിന്‍റെ മൂലയിൽ ഉപേക്ഷിച്ചതായും സമ്മതിക്കുകയായിരുന്നു.

അസ്‌ഫാക്കിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. കളമശ്ശേരി മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായതായും കഴുത്ത് ഞെരിച്ചാണ് കൊല നടത്തിയതെന്നും വ്യക്തമായത്.

Also Read: Aluva Murder Case Charge Sheet ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; കുറ്റപത്രം സമര്‍പ്പിച്ചു

Last Updated : Nov 4, 2023, 12:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.