ETV Bharat / state

Aluva Child Murder| അഞ്ചുവയസുകാരിയുടെ കൊലപാതകം; പ്രതിഷേധ മാര്‍ച്ചുമായി കോൺഗ്രസും യുവമോർച്ചയും; സംയമനം പാലിച്ച് പൊലീസ്

പ്രതി തുക്കുകയറിൽ ശിക്ഷ ഏറ്റുവാങ്ങുന്ന ദിവസത്തിനായാണ് ജനപ്രതിനിധി എന്ന നിലയിലും ഒരു പിതാവ് എന്ന നിലയിലും താൻ കാത്തിരിക്കുന്നതെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്

Aluva Child Murder  Congress and Yuva Morcha Protest March  Congress  Yuva Morcha  Aluva  അഞ്ചുവയസുകാരിയുടെ കൊലപാതകം  പ്രതിഷേധ മാര്‍ച്ചുമായി കോൺഗ്രസും യുവമോർച്ചയും  സംയമനം പാലിച്ച് പൊലീസ്  പ്രതി തുക്കുകയറിൽ  ജനപ്രതിനിധി  ആലുവ എംഎല്‍എ  അന്‍വര്‍ സാദത്ത്  എറണാകുളം  എസ്‌പി ഓഫിസ്  പൊലീസ്
അഞ്ചുവയസുകാരിയുടെ കൊലപാതകം; പ്രതിഷേധ മാര്‍ച്ചുമായി കോൺഗ്രസും യുവമോർച്ചയും
author img

By

Published : Jul 31, 2023, 11:01 PM IST

പ്രതിഷേധ മാര്‍ച്ചുമായി കോൺഗ്രസും യുവമോർച്ചയും

എറണാകുളം: ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തിൽ പൊലീസിനെതിരെ പ്രതിഷേധവുമായി കോൺഗ്രസും യുവമോർച്ചയും. ആലുവയിലെ എസ്‌പി ഓഫിസിലേക്കാണ് കോൺഗ്രസും യുവമോർച്ചയും പ്രതിഷേധ മാർച്ച് നടത്തിയത്.

ആദ്യം പ്രതിഷേധവുമായെത്തിയത് കോൺഗ്രസ് പ്രവർത്തകരായിരുന്നു. എസ്‌പി ഓഫിസ് പരിസരത്ത് പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ നേരിയ സംഘർഷമുണ്ടായി. പ്രതിഷേധ മാർച്ച് ആലുവ എംഎൽഎ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്‌തു. അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ പൊലീസിന് വീഴ്‌ച സംഭവിച്ചതായി അദ്ദേഹം ആരോപിച്ചു.

പൊലീസിന് വീഴ്‌ച പറ്റി: കുട്ടിയെ കാണാതായ കാര്യം പൊലീസിനെ അറിയിച്ചത് ഏഴു മണിയോടെയാണെന്ന് പൊലീസ് പറയുന്നത് ശരിയല്ല. വൈകുന്നേരം അഞ്ചേകാലോടെ തന്നെ ബിൽഡിങ് ഉടമ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. കുട്ടിയുടെ ഫോട്ടോ ആവശ്യപ്പെട്ടതോടെ അഞ്ചരയോടെ ഫോട്ടോയും അയച്ചു നൽകിയിരുന്നു. ആ സമയത്ത് തന്നെ പൊലീസ് ഇടപെട്ടിരുന്നെങ്കിൽ ഒരു പക്ഷെ കുട്ടിയെ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വീഴ്‌ച മറച്ചുവെക്കാനാണ് പരാതി ലഭിച്ചത് ഏഴു മണിയോടെയാണെന്ന് പൊലീസ് പ്രചരിപ്പിക്കുന്നത്. ആലുവ എംഎൽഎയായ തനിക്കെതിരെയും ആലുവ മുനിസിപ്പൽ ചെയർമാനെതിരെയും സൈബർ സഖാക്കൾ വ്യാജ പ്രചാരണം നടത്തുകയാണ്. കുട്ടിയെയും കൂട്ടി പ്രതി പോകുന്നത് ശ്രദ്ധയിൽപെട്ട സിഐടിയു പ്രാദേശിക നേതാവ് എന്തുകൊണ്ടാണ് പൊലീസിനെ അറിയിക്കാതിരുന്നതെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ ചോദിച്ചു.

കൂടെയുള്ളത് മകളാണെന്ന് പ്രതി പറഞ്ഞുവെന്നാണ് അദ്ദേഹം പറയുന്നത്. ആലുവ മാർക്കറ്റിനുള്ളിലെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കുട്ടിയെയും കൂട്ടിപോകുന്നത് തടയുകയോ പൊലീസിനെ അറിയിക്കുകയോ ചെയ്യണമായിരുന്നു. ഇതൊന്നും ചെയ്യാതെ എംഎൽഎക്കെതിരെ പരാതി ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അസ്‌ഫാക് ആലത്തിന് പരമാവധി ശിക്ഷയായ തൂക്കുകയർ വാങ്ങി നൽകാൻ പഴുതുകളില്ലാത്ത അന്വേഷണം നടത്താൻ പൊലീസ് തയ്യാറാകണമെന്നും അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു.

സര്‍ക്കാരിനെതിരെ വിമര്‍ശനം കടുപ്പിച്ച്: പ്രതി തുക്കുകയറിൽ ശിക്ഷ ഏറ്റുവാങ്ങുന്ന ദിവസത്തിനായാണ് ജനപ്രതിനിധി എന്ന നിലയിലും ഒരു പിതാവ് എന്ന നിലയിലും താൻ കാത്തിരിക്കുന്നത്. അത്തരമൊരു ദിവസത്തിൽ പടക്കം പൊട്ടിച്ച് ആലുവയിലെ ജനങ്ങൾ ആഘോഷിക്കും. ആലുവയിലെ പെൺകുട്ടിയുടെ കൊലപാതക വിവരം താൻ മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ചറിയിച്ചിരുന്നുവെന്നും പക്ഷെ മുഖ്യമന്ത്രിയുടെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല ചെയ്യപ്പെട്ട കുട്ടിയുടെ വീട് സന്ദർശിക്കാൻ സമയമില്ലെന്ന് പറഞ്ഞ ഉന്നതവിദ്യാഭ്യാസ മന്ത്രി ആ കുടുംബത്തെ അവഹേളിക്കുകയാണ് ചെയ്‌തതെന്നും മന്ത്രി കുടുംബത്തോട് മാപ്പ് പറയാൻ തയ്യാറാകണമെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു.

തങ്ങൾ വിമർശനമുന്നയിച്ച ശേഷമാണ് മന്ത്രി വീണ ജോർജും, ജില്ല കലക്‌ടർ എൻഎസ്‌കെ ഉമേഷും കുട്ടിയുടെ വീട് സന്ദർശിച്ചത്. മകളെ നഷ്‌ടപെട്ട കുടുംബത്തിന് നൽകുന്ന ഒന്നും നഷ്‌ടപരിഹാരമാകില്ലെന്ന് അറിയാം. എന്നാൽ പെൺകുട്ടിയുടെ കുടുംബത്തിന് വീട് വച്ച് നൽകാൻ സർക്കാർ തയ്യാറാകണമെന്നും അൻവർ സാദത്ത് എംഎല്‍എ ആവശ്യപ്പെട്ടു.

ഉദ്ഘാടന പ്രസംഗത്തിന് ശേഷവും ബാരിക്കേഡ് മറികടക്കാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചു. മതിൽ ചാടി കടന്നെത്തിയ പ്രവർത്തകരെ പിടികൂടി പൊലീസ് തിരിച്ചയച്ചു. തൊട്ടുപിന്നാലെ എത്തിയ യുവമോർച്ച പ്രവർത്തകരും ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. പൊലീസിനെതിരെ കമ്പുകൾ വലിച്ചെറിഞ്ഞും ബാരിക്കേഡുകൾ മറച്ചിടാൻ ശ്രമിച്ചും യുവമോർച്ച പ്രതിഷേധം തുടർന്നു. പൊലീസ് സംയമനം പാലിച്ചതിനാൽ സംഘർഷം ഒഴിവായി. പിന്നീട് പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ച് സ്വയം പിരിഞ്ഞ് പോവുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.