ETV Bharat / state

വാഗ്ദാനങ്ങള്‍ നൽകാതെയുള്ള പ്രചാരണം ആയിരിക്കും മണ്ഡലത്തിൽ നടത്തുക: അൽഫോൺസ് കണ്ണന്താനം - Alphonse kannamthanam

എറണാകുളം ലോക്സഭാ മണ്ഡലത്തിലെ സിപിഎന്‍റെയും കോൺഗ്രസിന്‍റെയും സ്ഥാനാർഥികൾ തങ്ങളുടെ ഒന്നാംഘട്ട പ്രചാരണം അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് ബിജെപിയുടെ എന്‍ഡിഎ സ്ഥാനാർഥി അൽഫോൺസ് കണ്ണന്താനം പ്രചരണം ആരംഭിക്കുന്നത്.

എറണാകുളത്തെ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം
author img

By

Published : Mar 25, 2019, 2:10 AM IST

കേന്ദ്രത്തിൽ എങ്ങുമില്ലാത്ത പാർട്ടിയായ സിപിഎം വിജയിച്ചാലും മന്ത്രിയാകാൻ കഴിയില്ല. കോണ്‍ഗ്രസിനും കേന്ദ്രത്തിൽ സാധ്യത കാണുന്നില്ല. കോണ്‍ഗ്രസിനെ ജയിപ്പിച്ചു വിട്ടാലും പാർലമെൻറിൽ കുറച്ച് പ്രസംഗങ്ങൾ മാത്രമേ നടക്കൂ. പ്രചരണം ആരംഭിച്ച് എന്‍ഡിഎ സ്ഥാനാർഥിഅൽഫോൺസ് കണ്ണന്താനം. നാലര വർഷം കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളും, വിജയിക്കുന്നയാള്‍ മണ്ഡലത്തിന്എത്രമാത്രം ഗുണകരമാകുന്നതും നോക്കിയാകും വോട്ടർമാർ സ്ഥാനാർഥിയെ വിജയിപ്പിക്കുകയെന്ന് കേന്ദ്രമന്ദ്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു.

കോണ്‍ഗ്രസിനും സിപിഎമ്മിനും കേന്ദ്രത്തിൽ സാധ്യതകളില്ല; എറണാകുളത്ത് പ്രചരണം ആരംഭിച്ച് അൽഫോൺസ് കണ്ണന്താനം

വികസനത്തിന് വേണ്ടിയാണ് ജനങ്ങൾ സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നത്. വാഗ്ദാനങ്ങള്‍ നൽകാതെയുള്ള പ്രചാരണം ആയിരിക്കും മണ്ഡലത്തിൽ നടത്തുകയെന്ന് കണ്ണന്താനം അറിയിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് തമാശയായി തോന്നുന്നുവെന്നും കണ്ണന്താനം പറഞ്ഞു.

Intro:ഒരു വാഗ്ദാനവും നൽകാതെയുള്ള പ്രചാരണപരിപാടികൾ ആകും മണ്ഡലത്തിൽ ആവിഷ്ക്കരിക്കുക എന്ന എന്ന് എറണാകുളം ബിജെപി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം.

Body:എറണാകുളം ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികൾ ഒന്നാംഘട്ട പ്രചാരണം അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് ബിജെപി സ്ഥാനാർത്ഥിയായ അൽഫോൺസ് കണ്ണന്താനം പ്രചരണം ആരംഭിക്കുന്നത്. ഇന്നലെ വൈകിട്ട് നെടുമ്പാശ്ശേരിയിൽ എത്തിയ ഉടൻതന്നെ മണ്ഡലത്തിലെ വോട്ടർമാരെ കണ്ട് പര്യടനം ആരംഭിച്ചിരുന്നു.

Hold visuals

കഴിഞ്ഞ നാലര വർഷം കൊണ്ട് മോദി നടപ്പാക്കിയ പദ്ധതികളും പരിപാടികളും കഴിഞ്ഞ അറുപത് വർഷമായി നടക്കാത്ത കാര്യങ്ങൾ ആണ്. കഴിഞ്ഞ നാലര വർഷത്തെ മോദിയുടെ ഭരണവും, വിജയിക്കുന്ന സ്ഥാനാർത്ഥി എറണാകുളത്തിന് എത്രമാത്രം ഗുണകരമാകുമെന്നും നോക്കിയാകും വോട്ടർമാർ സ്ഥാനാർത്ഥിയെ വിജയിപ്പിക്കുന്നതിന് അൽഫോൺസ് കണ്ണന്താനം പറഞ്ഞു.

byte

കേന്ദ്രത്തിൽ എങ്ങുമില്ലാത്ത പാർട്ടിയായ സിപിഎം സ്ഥാനാർഥി വിജയിച്ചാലും ഒരു മന്ത്രിയാകാൻ കഴിയില്ല. ദേശീയ പാർട്ടിയുടെ അധ്യക്ഷനായ രാഹുൽ ഗാന്ധി വയനാട്ടിലേക്ക് ഒളിച്ചോടാൻ പോകുന്നത് കൊണ്ട് അവർക്കും കേന്ദ്രത്തിൽ ഒരു സാധ്യത കാണുന്നില്ല. അതുകൊണ്ട് ഇവരെ ജയിപ്പിച്ചു വിട്ടാലും പാർലമെൻറിൽ കുറച്ച് പ്രസംഗങ്ങൾ മാത്രമേ നടക്കൂ എന്നും അൽഫോൺസ് കണ്ണന്താനം കൂട്ടിച്ചേർത്തു.

byte

കേരളത്തിലെ എംപിമാരും എംഎൽഎമാരും ചെയ്യുന്നത് കല്യാണത്തിനും മരണത്തിനും വേണ്ടിയുള്ള ഓട്ടമാണ്. ഇതിനുവേണ്ടി അല്ല മറിച്ച് വികസനത്തിന് വേണ്ടിയാണ് ജനങ്ങൾ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നത് എന്നും ഒരു വാഗ്ദാനവും നൽകാതെയുള്ള പ്രചാരണം ആയിരിക്കും താൻ മണ്ഡലത്തിൽ നടത്തുക എന്നും അൽഫോൺസ് കണ്ണന്താനം വെളിപ്പെടുത്തി.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് കേട്ടപ്പോൾ ചിരിക്കണോ കരയണോ എന്ന് പോലും അറിയാത്ത അവസ്ഥയിൽ ആയി പോയി. യുപി പോലും കോൺഗ്രസ് അധ്യക്ഷൻ വിജയിക്കില്ല എന്നുകണ്ട് വയനാട്ടിൽ അഭയം തേടിയത് ഒരു തമാശ എന്നവണ്ണം ആണ് തനിക്ക് തോന്നുന്നത്. അതുപോലെ കർണാടകയിൽ ബിജെപിക്ക് ഒരു ഉണർവ് ആവശ്യമാണെന്നും, നരേന്ദ്രമോദി കർണാടകയിൽ മത്സരിക്കുന്നത് സ്വാഗതാർഹമാണെന്നും അൽഫോൺസ് കണ്ണന്താനം കൊച്ചിയിൽ ഇടിവി ഭാരതിനോട് വെളിപ്പെടുത്തി

Adarsh Jacob
ETV Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.