ETV Bharat / state

പാലാരിവട്ടം പാലം അഴിമതി കേസ്; വികെ ഇബ്രാഹിം കുഞ്ഞിനെതിരെ അഴിമതി ആരോപണവുമായി ടി ഒ സൂരജ്

ഇബ്രാഹിം കുഞ്ഞിന്‍റെ ഉത്തരവ് പ്രകാരമാണ് കരാർ വ്യവസ്ഥ ഇളവ് ചെയ്തത് എന്ന് ജാമ്യഹർജിയില്‍ ടി ഒ സൂരജ്. കരാറുകാരന് പലിശ ഇല്ലാതെ എട്ടേക്കാൽ കോടി രൂപ മുന്‍കൂര്‍ നല്‍കാന്‍ ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞെന്നും ടി ഒ സൂരജ്

പാലാരിവട്ടം പാലം അഴിമതി കേസ്; വികെ ഇബ്രാഹിം കുഞ്ഞിനെതിരെ അഴിമതി ആരോപണം
author img

By

Published : Sep 17, 2019, 8:12 PM IST

എറണാകുളം : പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരെ അഴിമതി ആരോപണം. ഇബ്രാഹിം കുഞ്ഞിന്‍റെ ഉത്തരവ് പ്രകാരമാണ് കരാർ വ്യവസ്ഥ ഇളവ് ചെയ്തത്. കരാറുകാരന് പലിശ ഇല്ലാതെ എട്ടേക്കാൽ കോടി രൂപ മുന്‍കൂര്‍ നല്‍കാന്‍ ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞെന്നും ടി ഒ സൂരജ് ജാമ്യ ഹർജിയില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസമാണ് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നിര്‍മാണകമ്പനിയായ ആര്‍.ഡി.എസ് പ്രൊജക്‌ട്‌സിന്‍റെ എം.ഡി സുമീത് ഗോയല്‍, കിറ്റ്‌കോയുടെ മുന്‍ എം.ഡി ബെന്നി പോള്‍, ആര്‍.ബി.ഡി.സി.കെ അസിസ്റ്റൻറ് ജനറല്‍ മാനേജര്‍ എം.ഡി തങ്കച്ചന്‍ എന്നിവരാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയിൽ വിജിലൻസ് റിപ്പോർട്ട് തേടിയ കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.

Intro:Body:പാലാരിവട്ടം അഴിമതി കേസില്‍ അറസ്റ്റിലായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരെ അഴിമതി ആരോപണം.ഇബ്രാഹിം കുഞ്ഞിന്റെ ഉത്തരവ് പ്രകാരമാണ് കരാർ വ്യവസ്ഥ ഇളവ് ചെയ്തത്.
എട്ടേക്കാൽ കോടി രൂപ പലിശ ഇല്ലാതെ
കരാറുകാരന് മുന്‍കൂര്‍ പണം നല്‍കാന്‍ ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞ് ആയിരുന്നു. പലിശ ഈടാക്കാതെ പണം നല്‍കാനും8.25 കോടി രൂപ കരാറുകാരന് നല്‍കാനുമായിയിരുന്നു ഉത്തരവെന്നും ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസമാണ് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നിര്‍മാണക്കമ്ബനിയായ ആര്‍.ഡി.എസ് പ്രോജക്‌ട്‌സിന്റെ എം.ഡി സുമീത് ഗോയല്‍, കിറ്റ്‌കോയുടെ മുന്‍ എംഡി ബെന്നി പോള്‍, ആര്‍.ബി.ഡി.സി.കെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം ഡി തങ്കച്ചന്‍ എന്നിവരാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യാപേക്ഷയിൽ വിജിലൻസ് റിപ്പോർട്ട് തേടിയ കോടതി, ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.

Etv Bharat
Kochi

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.