എറണാകുളം: ലക്ഷദ്വീപിൽ കൂടുതൽ നിയന്ത്രണങ്ങൾ എര്‍പ്പെടുത്തി അഡ്‌മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. ഗുരുതര രോഗികളെ കൊച്ചിയിലേക്ക് എയർ ലിഫ്റ്റ് ചെയ്യാനുള്ള സംവിധാനത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയാണ് പ്രഫുല്‍ പട്ടേലിന്‍റെ പുതിയ നീക്കം. രോഗികളെ കൊച്ചിയിലേക്ക് മാറ്റാൻ നാലംഗ സമിതിയുടെ അനുമതി വേണമെന്നും ഹെലികോപ്റ്ററിൽ കൊണ്ടുപോകണോ എന്ന് സമിതി തീരുമാനിക്കുമെന്നുമാണ് പുതിയ ഉത്തരവില്‍ പറയുന്നത്.
നേരത്തേ ചികിത്സിക്കുന്ന ഡോകടർക്ക് ഇക്കാര്യത്തെക്കുറിച്ച് തീരുമാനമെടുക്കാമായിരുന്നു. ഇതിനെതിരായാണ് പുതിയ ഉത്തരവ്. കമ്മിറ്റിയുടെ അനുമതിയില്ലെങ്കില്‍ കപ്പലിലൂടെ വേണം എത്തിക്കാന്‍. ഇങ്ങനെ കൊച്ചിയിലെത്തിക്കാന്‍ 16 മണിക്കൂർ വേണമെന്നത് രോഗികള്‍ക്കുള്ള അടിയന്തര ചികിത്സ നല്‍കേണ്ടതില്‍ തിരിച്ചടിയാകും. അതേസമയം, ലക്ഷദ്വീപ് വിഷയത്തിൽ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിലും തെുരുവിലും ഉയരുന്നത്. അധികാരം കൈയാളുന്ന വർഗീയവാദികൾ ദ്വീപിനെ നശിപ്പിക്കുകയാണ്. അവിടുത്തെ ജനതയ്‌ക്കൊപ്പമാണെന്നും ഇന്ത്യയുടെ രത്നമാണ് ലക്ഷദ്വീപെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
READ MORE: വർഗീയവാദികൾ ലക്ഷദ്വീപിനെ നശിപ്പിക്കുന്നുവെന്ന് രാഹുൽ ഗാന്ധി
ലക്ഷദ്വീപില്‍ ലഫ്റ്റ്നന്‍റ് ഗവര്‍ണറുടെ ഇടപെടലുകള്‍ സങ്കുചിത താല്‍പര്യത്തിന് വഴങ്ങിയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. അവിടത്തെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതരത്തിലാണ് ഇടപെടലുകള്‍ ഉണ്ടാകുന്നത്. ഇത് തീര്‍ത്തും അപലപനീയമാണെന്നും അദ്ദേഹം ഉന്നയിച്ചു.