ETV Bharat / state

സുബി സുരേഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി ; ചേരാനെല്ലൂർ പൊതുശ്‌മശാനത്തിൽ സംസ്‌കാരം - എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത

സഹപ്രവര്‍ത്തകരും ബന്ധുക്കളും നാട്ടുകാരുമുള്‍പ്പടെ നിരവധി പേരാണ് സുബി സുരേഷിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയത്

actress subi suresh  subi suresh body cremated  subi suresh death  subi suresh programme  subi suresh death news  latest news in ernakulam  latest news today  പൊതു ശ്‌മശാനത്തിൽ മൃതദേഹം സംസ്‌കരിച്ചു  സുബി സുരേഷ്  സുബി സുരേഷ് മരണം  സുബി സുരേഷ് മരണം സീരിയല്‍  സുബി സുരേഷിന് അന്ത്യമോപചാരം  സുബി സുരേഷിന് രോഗം  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
സുബി സുരേഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി ; ചേരാനെല്ലൂർ പൊതുശ്‌മശാനത്തിൽ സംസ്‌കാരം
author img

By

Published : Feb 23, 2023, 7:25 PM IST

Updated : Feb 23, 2023, 7:34 PM IST

സുബി സുരേഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി ; ചേരാനെല്ലൂർ പൊതുശ്‌മശാനത്തിൽ സംസ്‌കാരം

എറണാകുളം : അന്തരിച്ച സിനിമ-സീരിയൽ താരം സുബി സുരേഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.വാരാപ്പുഴ പുത്തൻ പള്ളി പാരിഷ് ഹാളിലെ പൊതുദർശന ശേഷം ചേരാനെല്ലൂർ പൊതുശ്‌മശാനത്തിൽ സുബിയുടെ മൃതദേഹം സംസ്‌കരിച്ചു. മതപരമായ ചടങ്ങുകൾക്ക് ശേഷം സഹോദരൻ എബി ചിതയ്ക്ക് തീ കൊളുത്തി.

ഹൈബി ഈഡൻ എം.പി, നടന്മാരായ രമേഷ് പിഷാരടി, ടിനി ടോം, ബന്ധുക്കൾ, സീരിയൽ, മിമിക്രി മേഖലയിലെ സഹപ്രവർത്തകരും നാട്ടുകാരുമുൾപ്പടെ വൻ ജനാവലിയാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. അഭിനയ മേഖലയിലെയും വ്യക്തി ജീവിതത്തിലെയും സ്വപ്‌നങ്ങൾ ബാക്കിയാക്കിയാണ് സുബി സുരേഷ് യാത്രയായത്. ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും താങ്ങാനാവാത്ത വേദന സമ്മാനിച്ചാണ് കരൾ രോഗം സുബി സുരേഷിന്‍റെ ജീവിതം അപഹരിച്ചത്.

സിനിമ, സീരിയൽ അഭിനയങ്ങളിലൂടയും വ്യത്യസ്തമായ ഷോകളിലൂടെയും, യൂട്യൂബറായും തങ്ങളുടെ പ്രിയങ്കരിയായി മാറിയ താരത്തെ അവസാനമായി ഒരു നോക്കുകാണാൻ സമൂഹത്തിന്‍റെ നാനാതുറകളിലുള്ള നൂറുകണക്കിന് ആളുകളാണ് രാവിലെ മുതൽ ഒഴുകിയെത്തിയത്. സഹപ്രവർത്തകരും, പൊതുജനങ്ങളും ഏറെ വികാരവായ്‌പ്പോടെയാണ് തങ്ങളുടെ പ്രിയതാരത്തിന് അന്തിമോപചാരം അർപ്പിച്ചത്. അതേസമയം, സിനിമ മേഖലയിലെ മുൻ നിര താരങ്ങളൊന്നും അന്തിമോപചാരം അർപ്പിക്കാനെത്തിയില്ല.

ആലുവയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെയാണ് വരാപ്പുഴയിലെ വീട്ടിൽ എത്തിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിൽവച്ച് തന്നെ അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുബി സുരേഷ്.

ഇന്നലെ രാവിലെ ഒമ്പതര മണിയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ രണ്ടാഴ്‌ചയായി കരൾ രോഗം ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തുടരുകയായിരുന്നു. കരൾമാറ്റ ശസ്‌ത്രക്രിയക്ക് വേണ്ടിയുള്ള ശ്രമവും നടന്നുവരികയായിരുന്നു.

കരൾ ദാതാവിനെ കണ്ടെത്തുകയും ചെയ്‌തിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. പിന്നാലെ ആന്തരികാവയങ്ങൾ പ്രവർത്തന രഹിതമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

Last Updated : Feb 23, 2023, 7:34 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.