എറാണാകുളം : മോന്‍സൺ മാവുങ്കലിനെതിരായ കള്ളപ്പണ കേസിൽ നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്തു. ചൊവ്വാഴ്ച വൈകിട്ടോടെ ഇഡി ഓഫിസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു മൊഴിയെടുക്കല്‍. മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ശ്രുതിയെ ഇഡി വിട്ടയച്ചത്. മോൻസണുമായി നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചായിരുന്നു ചോദ്യം ചെയ്യൽ.
ALSO READ സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ രോഗികള്‍ 64 ആയി
മോൻസന്‍റെ സഹായികളുടെ അക്കൗണ്ടിൽ നിന്ന് നടിയുടെ അക്കൗണ്ടിലേക്ക് പണമിടപാട് നടന്നതായി കണ്ടെത്തിയിരുന്നു. ഇതിൽ വ്യക്തതവരുത്താനായിരുന്നു ഇഡിയുടെ ചോദ്യം ചെയ്യൽ. നൃത്തപരിപാടികളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഇഡിക്ക് കൈമാറിയതായും ശ്രുതി പറഞ്ഞു.
മോൻസണുമായി മറ്റ് സാമ്പത്തിക ഇടപാടുകളില്ല. മോന്‍സണ്‍ തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നു. മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ട് മോന്‍സന്‍റെ അടുത്ത് ചികിത്സ തേടിയിരുന്നതായും അവർ വ്യക്തമാക്കി.