ബീജാപൂർ : ഛത്തീസ്‌ഗഡില്‍ സിആർപിഎഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം നക്‌സലൈറ്റുകൾ ബോംബിട്ട് തകർത്തതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 8 സൈനികര്‍ വീരമൃത്യു വരിച്ചു. ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു. എട്ടിലധികം സൈനികർ പരിക്കേറ്റ് ചികിത്സയിലാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ബിജാപൂരിൽ കുറ്റ്‌റു മാർഗിലാണ് അപകടം നടന്നത്. ബസ്‌തർ ഐജി സുന്ദർരാജ് പി ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച ബീജാപൂരിലെ കുറ്റ്‌റു മാർഗിലൂടെ സുരക്ഷാ സേനയുടെ വാഹന വ്യൂഹം പോകുന്നതിനിടെ നക്‌സലൈറ്റുകൾ ഐഇഡി ആക്രമണം നടത്തുകയായിരുന്നു എന്ന് ഛത്തീസ്‌ഗഡ് പൊലീസ് വിശദീകരിച്ചു.
Also Read: ഛത്തീസ്‌ഗഡിലെ നക്‌സലിസത്തിന് ഡെഡ്‌ലൈന്‍ കുറിച്ച് അമിത് ഷാ