ETV Bharat / state

നടിയെ ആക്രമിച്ച കേസ്; വിപിൻ ലാൽ വിചാരണ കോടതിയിൽ ഹാജരായി

വിയ്യൂർ ജയിലിൽ നിന്നും മാപ്പുസാക്ഷിയായ വിപിൻ ലാലിനെ വിട്ടയച്ചതിനെതിരെ എട്ടാം പ്രതിയായ ദിലീപാണ് വിചാരണ കോടതിയെ സമീപ്പിച്ചത്.

നടിയെ ആക്രമിച്ച കേസ്  വിപിൻ ലാൽ വിചാരണ കോടതിയിൽ ഹാജരായി  വിചാരണ കോടതി  വിപിൻ ലാൽ  actress attack case  Vipinlal  trial court  Vipinlal appeared in the trial court
നടിയെ ആക്രമിച്ച കേസ്; വിപിൻ ലാൽ വിചാരണ കോടതിയിൽ ഹാജരായി
author img

By

Published : Jan 29, 2021, 5:55 PM IST

Updated : Jan 29, 2021, 6:59 PM IST

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ഹൈകോടതി ജാമ്യം അനുവദിച്ച മാപ്പുസാക്ഷി വിപിൻ ലാൽ വിചാരണ കോടതിയിൽ ഹാജരായി. ജാമ്യ വ്യവസ്ഥകൾ പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായാണ് കോടതിയിലെത്തിയത്. അടുത്ത മാസം വിചാരണ നടപടികൾ പുനരാരംഭിച്ചാൽ വിചാരണ കോടതി വിപിൻ ലാലിനെ വിസ്‌തരിക്കും. വിപിൻ ലാലിനെ കോടതിയിൽ ഹാജാരാക്കാൻ വിചാരണ കോടതി രണ്ട് തവണ ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനിടെയാണ് ഇയാൾ ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടിയത്.

നടിയെ ആക്രമിച്ച കേസ്; വിപിൻ ലാൽ വിചാരണ കോടതിയിൽ ഹാജരായി

വിയ്യൂർ ജയിലിൽ നിന്നും മാപ്പുസാക്ഷിയായ വിപിൻ ലാലിനെ വിട്ടയച്ചതിനെതിരെ എട്ടാം പ്രതിയായ ദിലീപാണ് വിചാരണ കോടതിയെ സമീപ്പിച്ചത്. ഇതേ തുടർന്നായിരുന്നു വിപിൻ ലാലിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ വിചാരണ കോടതി ഉത്തരവിട്ടത്. മറ്റൊരു കേസിൽ ജയിലിൽ കഴിയവെയായിരുന്നു വിപിൻ ലാലിനെ നടിയെ ആക്രമിച്ച കേസിൽ പത്താം പ്രതിയാക്കിയത്. പിന്നീട് മാപ്പുസാക്ഷിയാക്കുകയും ചെയ്തു.

ആദ്യത്തെ കേസിൽ ജാമ്യം കിട്ടിയതിനെ തുടർന്ന് ജയിൽ അധികൃതർ വിപിൻ ലാലിനെ വിട്ടയക്കുകയായിരുന്നു. അതേസമയം നടൻ ദിലീപിന്‍റെ അഭിഭാഷകന് കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ നിർത്തി വെച്ചത്. അടുത്ത മാസം എട്ടാം തീയതി വിചാരണ കോടതിയിൽ വിചാരണ നടപടികൾ പുനരാരംഭിക്കും.

Last Updated : Jan 29, 2021, 6:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.