എറണാകുളം : നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്തും വധ ഗൂഢാലോചന കേസിൽ പ്രതിയുമായ ശരത്തിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തുടരന്വേഷണത്തിന്റെ ഭാഗമായാണ് തെളിവ് നശിപ്പിച്ചുവെന്ന് കാണിച്ച് അറസ്റ്റ്.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിനെത്തിച്ചുനൽകിയത് ശരത്താണെന്ന് സാക്ഷിമൊഴി ലഭിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിലേക്ക് നയിച്ച ബാലചന്ദ്രകുമാർ ഈ കേസിൽ ഒരു വി.ഐ.പി.യുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. അന്വേഷണത്തിനൊടുവിൽ വി.ഐ.പി ശരത്താണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു.
Also Read: 'ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് തെളിവുണ്ടോ? കോടതിയെ കളങ്കപ്പെടുത്താൻ ശ്രമിക്കരുത്'
നേരത്തെ വധഗൂഢാലോചന കേസിലും ശരത്തിനെ പ്രതി ചേർത്തിരുന്നു. ഈ കേസിൽ ശരത്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഈ മാസം 19ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ശരത്തിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അതേ സമയം ശരത്തിനെ പൊലീസ് ജാമ്യത്തില്‍ വിട്ടു. സ്റ്റേഷന്‍ ജാമ്യത്തില്‍ വിടാവുന്ന കേസ് ആയതിനാലാണ് നടപടി.