ETV Bharat / state

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ശാസ്ത്രീയമായി പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച് - മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂ മാറിയതിൽ അന്വേക്ഷണം വേണമെന്ന് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ കാലയളവ് നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലും മെമ്മറി കാർഡ് ശാസ്ത്രീയമായി പരിശോധിക്കണമെന്ന ആവശ്യം ക്രൈംബ്രാഞ്ച് ഉന്നയിച്ചിരുന്നു

ACTRESS ATTACK CASE  CRIME BRANCH WANTS THE MEMORY CARD SHOULD BE SCIENTIFICALLY TESTED  ACTRESS ATTACK CASE CRIME BRANCH WANTS THE MEMORY CARD SHOULD BE SCIENTIFICALLY TESTED  നടിയെ ആക്രമിച്ച കേസ്  നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ശാസ്ത്രീയമായി പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്  നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ കാലയളവ് നീട്ടി നൽകണമെന്ന് ക്രൈംബ്രാഞ്ച്  മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂ മാറിയതിൽ അന്വേക്ഷണം വേണമെന്ന് ക്രൈംബ്രാഞ്ച്  ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രോസിക്യൂഷൻ
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ശാസ്ത്രീയമായി പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്
author img

By

Published : Jun 7, 2022, 10:15 AM IST

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് ശാസ്ത്രീയമായി പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച്. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യൂ മാറിയതിൽ അന്വേക്ഷണം വേണമെന്നാണ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിക്കും. ഇതുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകും.

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ കാലയളവ് നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലും മെമ്മറി കാർഡ് ശാസ്ത്രീയമായി പരിശോധിക്കണമെന്ന ആവശ്യവും ക്രൈംബ്രാഞ്ച് ഉന്നയിച്ചിരുന്നു. തിരുവനന്തപുരം ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഹാഷ് വാല്യൂ മാറിയതായി കണ്ടെത്തിയത്. ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ പരിശോധന വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണക്കോടതി നേരത്തെ തള്ളിയിരുന്നു.

9-05- 2022ന് തന്നെ പ്രോസിക്യൂഷന്‍റെ ആവശ്യം തള്ളിയിരുന്നുവെന്ന് വിചാരണ കോടതി 26-05-2022നാണ് അറിയച്ചത്. ഇതേ തുടർന്നായിരുന്നു മെമ്മറി കാർഡിന്‍റെ ശാസ്ത്രീയ പരിശേധന ഉൾപ്പെടെ ചൂണ്ടിക്കാണിച്ച് തുടരന്വേഷണകാലയളവ് നീട്ടിനൽകണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കുകയും ഒന്നരമാസം കൂടി ഹൈക്കോടതി സമയം അനുവദിക്കുകയും ചെയ്‌തത്.

Also read: നടിയെ ആക്രമിച്ച കേസ് : ക്രൈംബ്രാഞ്ച് നൽകിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.