ETV Bharat / state

ഗൂഢാലോചന കേസ്; ഫോണുകൾ പരിശോധിക്കാൻ അനുമതി തേടി ക്രൈംബ്രാഞ്ച് - ദിലീപ് ഹൈക്കോടതിയിൽ

നിലവിൽ ഫോണുകൾ കോടതിയുടെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരിക്കുകയാണ്.

actress attack case  crime branch aluva court  ഗൂഢാലോചന കേസ്  ഫോണുകൾ പരിശോധിക്കാൻ ക്രൈംബ്രാഞ്ച്  ദിലീപ് ഹൈക്കോടതിയിൽ  kerala latest news
ഗൂഢാലോചന കേസ്
author img

By

Published : Feb 2, 2022, 12:21 PM IST

എറണാകുളം: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ പ്രതികളുടെ ഫോണുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ആലുവ മജിസ്ട്രേറ്റ് മുമ്പാകെ അപേക്ഷ നൽകി. കോടതി നേരിട്ട് സൈബർ ഫോറൻസിക് ലാബിൽ പരിശോധനക്ക് അയക്കണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.

തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധനക്ക് അയക്കണമെന്നും പരിശോധനാ ഫലത്തിന്‍റെ പകർപ്പ് ലഭ്യമാക്കണമെന്നുമാണ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി മോഹനചന്ദ്രൻ കോടതിയിലെത്തിയാണ് അപേക്ഷ സമർപ്പിച്ചത്.

ഫോണുകൾ ക്രൈംബ്രാഞ്ചിന് നേരിട്ട് നൽകുന്നതിനെ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ ഹൈക്കോടതിയിൽ ശക്തമായി എതിർത്തിരുന്നു. ഈയൊരു സാഹചര്യത്തിൽ കൂടിയാണ് മജിസ്ട്രേറ്റ് കോടതിയെ കൊണ്ട് ഫോൺ പരിശോധിപ്പിക്കുകയെന്ന നിലപാട് അന്വേഷണ സംഘം സ്വീകരിച്ചത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഫോണുകൾ ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് ആലുവ കോടതിയിൽ എത്തിച്ചത്.

ALSO READ വാവ സുരേഷിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി ; ചോദ്യങ്ങളോട് പ്രതികരിച്ചു തുടങ്ങിയെന്ന് ഡോക്ടര്‍മാര്‍

നിലവിൽ ഫോണുകൾ കോടതിയുടെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരിക്കുകയാണ്. ഹൈക്കോടതി നിർദേശപ്രകാരം പ്രതികൾ തിങ്കളാഴ്ച കോടതിയിൽ സമർപ്പിച്ച ഫോണുകൾ ഹൈക്കോടതി റജിസ്ട്രാർ ആലുവ കോടതിയിൽ എത്തിക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട സുപ്രധാനമായ ഒന്നാം നമ്പർ ഐ ഫോൺ ദിലീപ് നൽകിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടതും ദിലീപ് നൽകാത്തതുമായ ഫോണിന്റെ വിശദംശങ്ങളും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയിട്ടുണ്ട്. നാളെയാണ് ഹൈക്കോടതി ദിലീപിന്റ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുന്നത്.

ALSO READ പെണ്‍കുട്ടികളെ കാണാതായ സംഭവം: ഹോം സൂപ്രണ്ടിനെ സ്ഥലം മാറ്റാന്‍ ഉത്തരവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.