ETV Bharat / state

Actress Sexual Assault | 'മൂന്ന് തവണ കണ്ടിട്ടുണ്ട്' ; ബാലചന്ദ്രന്‍റെ വെളിപ്പെടുത്തല്‍ ശരിവയ്ക്കു‌ന്ന പൾസര്‍ സുനിയുടെ സംഭാഷണം പുറത്ത് - Malayalam Film News

പുറത്തുവന്ന ഫോണ്‍ സംഭാഷണത്തില്‍ ക്രൈംബ്രാഞ്ച്‌ അന്വേഷണം ആരംഭിച്ചു

Actress Abduction Case  Pulsar Suni Phone Conversation  Ernakulam Crime Branch Takes Case on leaked phone conversation  Case Against Actor Dileep  Director BalachandraKumar allegations against dileep  നടിയെ ആക്രമിച്ച കേസ്‌  ദിലീപിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്  പള്‍സര്‍ സുനി ഫോണ്‍ സംഭാഷണം  ദിലീപ്‌ കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെള്ളിപ്പെടുത്തല്‍  Crime News Kerala  Malayalam Film News  Kerala Latest News
മൂന്ന് തവണ കണ്ടിട്ടുണ്ട്; ബാലചന്ദ്രന്‍റെ വെളിപ്പെടുത്തല്‍ ശരിവെക്കുന്ന പൾസര്‍ സുനിയുടെ ഫോണ്‍ സംഭാഷണം പുറത്ത്
author img

By

Published : Jan 10, 2022, 9:40 AM IST

Updated : Jan 10, 2022, 11:17 AM IST

എറണാകുളം : നടിയെ ആക്രമിച്ച കേസിൽ നടൻ ദീലീപിനെതിരായ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ ശരിവയ്ക്കുന്ന പള്‍സര്‍ സുനിയുടെ ഫോണ്‍ സംഭാഷണം പുറത്ത്. കേസിലെ ഒന്നാം പ്രതി പൾസർ സുനിയും സാക്ഷി ജിൻസണും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് അറിയുന്നതിന് വേണ്ടിയാണ് പത്ത് ദിവസം മുമ്പ് പൾസർ സുനി ജയിലിൽ നിന്ന് സഹതടവുകാരനായിരുന്ന ജിൻസണെ വിളിച്ചത്.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തൽ നടത്തിയതെന്ന് ജിന്‍സണ്‍ പൾസർ സുനിയോട് പറയുമ്പോള്‍ ഇത് ശരിവയ്ക്കുന്ന രീതിയിലാണ് പൾസർ മറുപടി നൽകിയത്. സംവിധായകൻ ബാലചന്ദ്രകുമാറിനെ മൂന്ന് തവണ കണ്ടിരുന്നുവെന്ന് പൾസർ സുനി സംഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്. ദിലീപിന്‍റെ വീട്ടിൽവച്ചും ഹോട്ടലിൽവച്ചുമാണ് ബാലചന്ദ്രകുമാറിനെ കണ്ടതെന്നും പൾസർ സുനി പറഞ്ഞു.

'മൂന്ന് തവണ കണ്ടിട്ടുണ്ട്' ; ബാലചന്ദ്രന്‍റെ വെളിപ്പെടുത്തല്‍ ശരിവയ്ക്കു‌ന്ന പൾസര്‍ സുനിയുടെ സംഭാഷണം പുറത്ത്

ദിലീപിന്‍റെ സഹോദരൻ അനൂപാണ് തനിക്ക് പൾസർ സുനിയെ പരിചയപ്പെടുത്തിയത്. ഒരുമിച്ച് ഒരു കാറിൽ യാത്ര ചെയ്‌തിരുന്നു. പിക്ക് പോക്കറ്റ് എന്ന സിനിമ സംവിധാനം ചെയ്‌ത സമയത്ത് കുറച്ച് പൈസ ഏല്‍പ്പിച്ചിരുന്നുവെന്നും ബസിൽ പൈസയുമായി പോകരുതെന്ന് പള്‍സര്‍ സുനിയോട് പറഞ്ഞുവെന്നുമാണ് ബാലചന്ദ്രകുമാർ ചാനലുകളില്‍ പറഞ്ഞതെന്ന് ജിൻസൺ വിശദീകരിക്കുന്നു.

ഇതും ശരിയാണന്ന നിലയിൽ തന്നെയായിരുന്നു പൾസർ മറുപടി നൽകിയത്. തുടരന്വേഷണത്തിന് കോടതി അനുമതി നൽകാൻ സാധ്യതയുണ്ടോയെന്ന് പൾസർ സുനി ജിന്‍സണോട് ചോദിക്കുന്നുണ്ട്. ഇവരെല്ലാം പരസ്‌പരം തെറ്റിയത് എന്ത് കൊണ്ടെന്ന സംശയവും പൾസർ സുനി ജിൻസണോട്‌ ചോദിക്കുന്നുണ്ട്.

എന്നാൽ അത് അറിയില്ലെന്നായിരുന്നു ജിൻസണിന്‍റെ മറുപടി. നിന്നെ കൊണ്ട് ഇത് ചെയ്യിച്ചവരെ ശിക്ഷിക്കുന്നതിനുളള തെളിവുകളാണ് ബാലചന്ദ്രകുമാർ പുറത്തുവിട്ടത്. നീ മാത്രമല്ല നിന്നെ കൊണ്ട് ഇത് ചെയ്യിച്ചവരും ശിക്ഷിക്കപ്പെടണമെന്നും ഒരാൾ മാത്രം ശിക്ഷിക്കപ്പെടരുതെന്നും ജിൻസൺ പറയുന്നതിനെ ശരിവച്ചാണ് പൾസർ സുനി മറുപടി നൽകുന്നത്.

പണത്തിന്‌ മേൽ പരുന്ത് പറക്കുമോയെന്ന് കണ്ടറിയണമെന്ന് പൾസർ സുനി പറയുന്നുണ്ട്. തുടര്‍ന്ന് സുനി ഫോൺ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു. സമയം കഴിഞ്ഞോയെന്ന് ജിന്‍സണ്‍ ചോദിക്കുന്നതും കേള്‍ക്കാം.

അതേസമയം പുറത്തുവന്ന ഫോൺ സംഭാഷണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ ഞായറാഴ്‌ച പുതിയൊരു കേസ് കൂടി രജിസ്റ്റർ ചെയ്‌തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി മുഴക്കുകയും അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും ചെയ്‌തുവെന്നായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി.

Also read: 'അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചു'? ദിലീപിനെതിരെ പുതിയ കേസ്

അന്വേഷണ ഉദ്യോഗസ്ഥരെ പരാമര്‍ശിച്ച് ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുന്നതിന്‍റെ ശബ്‌ദ രേഖകളും ഇയാള്‍ പുറത്തുവിട്ടിരുന്നു. ഇതെല്ലാം ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്‌തു. ഇതേതുടര്‍ന്നാണ് ദിലീപ് ഉള്‍പ്പടെ ആറ്‌ പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.

വധഭീഷണി മുഴക്കല്‍, ഗൂഢാലോചന ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. പുതിയ കേസില്‍ ഒന്നാം പ്രതിയായ ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, ഇവരുടെ സഹോദരീ ഭര്‍ത്താവ് സുരാജ്, അപ്പു, ബാബു ചെങ്ങമനാട്, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിങ്ങനെ അഞ്ചുപേരെ കൂടി എഫ്ഐആറില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ദിലീപിനെയും മുഖ്യപ്രതി പള്‍സര്‍ സുനിയെയും ഉടന്‍ ചോദ്യം ചെയ്യാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

Last Updated : Jan 10, 2022, 11:17 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.