ETV Bharat / state

നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികള്‍ ഇന്ന് മുതല്‍, ദിലീപ് ഇന്ന് ഹാജരാകില്ല - ernakulam latest news

ക‍ഴിഞ്ഞ ആറ് മാസമായി മുടങ്ങിക്കിടക്കുന്ന വിചാരണ നടപടികളാണ് ഇന്ന് തുടങ്ങുന്നത്.

നടിയെ ആക്രമിച്ച കേസ്  വിചാരണ നടപടികള്‍  എറണാകുളം  പ്രത്യേക വിചാരണക്കോടതി  ദിലീപ്  actress abduction case  ernakulam latest news  film star dileep
നടിയെ ആക്രമിച്ച കേസ്
author img

By

Published : Nov 30, 2019, 10:20 AM IST

Updated : Nov 30, 2019, 10:41 AM IST

എറണാകുളം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ പ്രത്യേക വിചാരണക്കോടതി ഇന്ന് പരിഗണിക്കും. വിചാരണക്ക് മുമ്പുള്ള പ്രാരംഭ നടപടികളാണ് ഇന്ന് തുടങ്ങുക. വിചാരണക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ, സുപ്രീം കോടതി കഴിഞ്ഞ ദിവസം നീക്കുകയും ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കാൻ നിർദേശിക്കുകയും ചെയ്‌തിരുന്നു. ക‍ഴിഞ്ഞ ആറ് മാസമായി മുടങ്ങിക്കിടക്കുന്ന വിചാരണ നടപടികളാണ് ഇന്ന് തുടങ്ങുന്നത്. കേസ് പരിഗണിക്കുന്ന വേളയില്‍ പ്രതികള്‍ ഹാജരാകണമെന്നുണ്ടെങ്കിലും എട്ടാം പ്രതിയായ ദിലീപ് വിദേശത്തായതിനാല്‍ ഇന്ന് കോടതിയിലെത്തില്ല.

കേസില്‍ കോടതി കുറ്റം ചുമത്തി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതിന് മുന്നോടിയായി വിശദമായ വാദം കേള്‍ക്കലാണ് ആദ്യ നടപടി. എന്നാല്‍ മു‍ഴുവന്‍ പ്രതികളും ഹാജരാകാത്ത സാഹചര്യമായതിനാല്‍ അത്തരം നടപടികളിലേക്ക് ഇന്ന് കോടതി കടക്കില്ല. പകരം വിശദമായ വാദത്തിനായി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റാനാണ് സാധ്യത. വിചാരണക്ക് വനിതാ ജഡ്‌ജി വേണമെന്ന നടിയുടെ ആവശ്യം ഹൈക്കോടതി നേരത്തെ അംഗീകരിച്ചിരുന്നു. ഹൈക്കോടതി നിര്‍ദേശ പ്രകാരം വനിതാ ജഡ്‌ജി ഉള്‍പ്പെടുന്ന സി.ബി.ഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.

കേസില്‍ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രാരംഭ നടപടികള്‍ക്ക് വിചാരണക്കോടതി തുടക്കമിട്ടിരുന്നു. എന്നാല്‍ നിര്‍ണായക തെളിവായ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കവെ കേസില്‍ വിചാരണ സ്റ്റേ ചെയ്‌തിരുന്നു. ഒടുവില്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ദലീപിന് നല്‍കാന്‍ ക‍ഴിയില്ലെന്ന് തീര്‍പ്പുകല്‍പ്പിച്ച് സുപ്രീം കോടതി ഉത്തരവിട്ടതിനൊപ്പം വിചാരണ തുടരാമെന്നും വ്യക്തമാക്കി. വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ച സാഹചര്യത്തില്‍ കൊച്ചിയിലെ പ്രത്യേക കോടതിയിൽ വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് സാധ്യത.

Intro:Body:കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ പ്രത്യേക വിചാരണക്കോടതി ഇന്ന് പരിഗണിക്കും.വിചാരണക്ക് മുമ്പുള്ള പ്രാരംഭ നടപടികളാണ് ഇന്ന് തുടങ്ങുക. വിചാരണക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ, സുപ്രീം കോടതി കഴിഞ്ഞ ദിവസം നീക്കുകയും ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
..

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ക‍ഴിഞ്ഞ ആറ് മാസമായി മുടങ്ങിക്കിടക്കുന്ന വിചാരണ നടപടികള്‍ക്കാണ് ഇന്ന് തുടങ്ങുന്നത്.കേസ് പരിഗണിക്കുന്ന വേളയില്‍ പ്രതികള്‍ ഹാജരാകണമെന്നുണ്ടെങ്കിലും എട്ടാം പ്രതിയായ ദിലീപ് വിദേശത്തായതിനാല്‍ ഇന്ന് കോടതിയിലെത്തില്ല.കേസില്‍ കോടതി കുറ്റം ചുമത്തി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതിനു മുന്നോടിയായി വിശദമായ വാദം കേള്‍ക്കലാണ് ആദ്യ നടപടി.എന്നാല്‍ മു‍ഴുവന്‍ പ്രതികളും ഹാജരാകാത്ത സാഹചര്യമായതിനാല്‍ അത്തരം നടപടികളിലേക്ക് ഇന്ന് കോടതി കടക്കില്ല.പകരം വിശദമായ വാദത്തിനായി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റാനാണ് സാധ്യത. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യം ഹൈക്കോടതി നേരത്തെ അംഗീകരിച്ചിരുന്നു.ഹൈക്കോടതി നിര്‍ദേശ പ്രകാരം വനിതാ ജഡ്ജി ഉള്‍പ്പെടുന്ന സി.ബി.ഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.കേസില്‍ വിചാരണ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രാരംഭ നടപടികള്‍ക്ക് വിചാരണക്കോടതി തുടക്കമിട്ടിരുന്നു.എന്നാല്‍ നിര്‍ണ്ണായക തെളിവായ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കവെ കേസില്‍ വിചാരണ സ്റ്റേ ചെയ്തിരുന്നു.ഒടുവില്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ദലീപിന് നല്‍കാന്‍ ക‍ഴിയില്ലെന്ന് തീര്‍പ്പുകല്‍പ്പിച്ച് സുപ്രീം കോടതി ഉത്തരവിട്ടതിനൊപ്പം വിചാരണ തുടരാമെന്നും വ്യക്തമാക്കി.വിചാരണ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ച സാഹചര്യത്തില്‍ കൊച്ചിയിലെ പ്രത്യേക കോടതിയിൽ വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് സാധ്യത.

Etv Bharat
KochiConclusion:
Last Updated : Nov 30, 2019, 10:41 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.