ETV Bharat / state

പ്രിയനടന് വിടചൊല്ലി നാട്; ഇന്നസെന്‍റിന്‍റെ മൃതദേഹം ഇരിങ്ങാലക്കുടയില്‍ - ഇന്നസെന്‍റിന്‍റെ പൊതുദര്‍ശനം

ഇന്നസെന്‍റിന്‍റെ മൃതദേഹം ഉച്ചയ്‌ക്ക് ഒന്ന് മുതല്‍ 3:30 വരെ ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ പൊതുദര്‍ശനം

innocent funeral updates  actor innocent  actor innocent death  ഇരിങ്ങാലക്കുട  ഇന്നസെന്‍റിന്‍റെ പൊതുദര്‍ശനം  ഇന്നസെന്‍റ്
Innocent
author img

By

Published : Mar 27, 2023, 12:32 PM IST

Updated : Mar 27, 2023, 2:40 PM IST

ഇന്നസെന്‍റിന് അന്ത്യാഞ്ജലി അര്‍പ്പിച്ച നാട്

എറണാകുളം: അന്തരിച്ച പ്രശസ്‌ത നടനും മുൻ എം പിയുമായ ഇന്നസെന്‍റിന് യാത്രാമൊഴിയേകി കൊച്ചി നഗരം. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ പൊതു ദർശനം പൂർത്തിയാക്കി മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോയി. നടൻ മമ്മൂട്ടി, മുകേഷ്, ദുൽഖർ സൽമാൻ, ലാൽ, സുരാജ് വെഞ്ഞാറമൂട്, മനോജ് കെ ജയൻ ഉൾപ്പടെ മലയാള സിനിമ മേഖലയിലെ പ്രമുഖ നടന്മാരെല്ലാം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തി അന്തിമോപചാരം അർപ്പിച്ചു. മന്ത്രിമാരായ ആർ ബിന്ദു, കെ രാജൻ, പി രാജീവ്, സജി ചെറിയാൻ, ജില്ല കലക്‌ടർ എൻ എസ് കെ ഉമേഷ് എന്നിവരും സ്റ്റേഡിയത്തിലെത്തിയിരുന്നു.

എംകെ സാനു ഉൾപ്പടെയുള്ള സാംസ്‌കാരിക മേഖലയിലെ പ്രമുഖരും അന്ത്യാഞ്ജലിയർപ്പിച്ചു. സിനിമ മേഖലയിലെ വിവിധ സംഘടന നേതാക്കളും സാങ്കേതികപ്രവർത്തകരും അന്ത്യ യാത്ര നൽകാൻ കൊച്ചിയിലെത്തിയിരുന്നു.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ലേക്‌ഷോർ ആശുപത്രിയിൽ നിന്നും പൊതു ദർശനത്തിനായി ഇന്നസെന്‍റിന്‍റെ മൃതദേഹം കടവന്ത്രയിലെത്തിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട താരത്തെ അവസാനമായി ഒരു നോക്ക് കണ്ട് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. മൃതദേഹം പൊതു ദർശനത്തിന് വച്ച രാവിലെ എട്ടു മുതൽ പതിനൊന്നര വരെ വലിയ തിരക്കാണുണ്ടായത്.

പ്രിയ താരത്തിന് വൈകാരികമായി അന്തിമോപചാരം അർപ്പിക്കുന്ന സഹപ്രവർത്തകരും, സാധാരണക്കാരും ഇന്നസെന്‍റ് എന്ന പ്രതിഭയുടെ ജനഹൃദയങ്ങളിലുള്ള സ്ഥാനം അടയാളപ്പെടുത്തുന്നതായിരുന്നു. കടവന്ത്രയില്‍ നിന്ന് ഇന്നസെന്‍റിന്‍റെ ഭൗതിക ശരീരം ഉച്ചയ്‌ക്ക് 1 മുതല്‍ 3:30 വരെ ഇരിങ്ങാലക്കുട ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെയ്‌ക്കും. തുടര്‍ന്ന് വൈകുന്നേരം അഞ്ച് മണിയോടെ അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം സ്വന്തം വസതിയിലെത്തിക്കും. നാളെ രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലില്‍ വച്ചാണ് അദ്ദേഹത്തിന്‍റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്.

Also Read: പ്രേക്ഷകരുടെ മനസിൽ നർമം നിറച്ച നടൻ; ഇന്നസെന്‍റ് എന്നും ഓർമിക്കപ്പെടും: അനുശോചിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി

ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പത്തരയോടെയാണ് ഇന്നസെന്‍റിന് മരണം സംഭവിച്ചത്. ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിന് പിന്നാലെ രണ്ട് ആഴ്‌ച മുന്‍പായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ന്യൂമോണിയ ബാധിച്ചതിന് പിന്നാലെ അദ്ദേഹത്തിന്‍റെ ആരോഗ്യ നില വഷളായി.

തുടര്‍ന്ന് ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും അദ്ദേഹത്തെ ഐസിയുവില്‍ നിന്നും മുറിയിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നസെന്‍റിന്‍റെ ആരോഗ്യ നില വീണ്ടും മോശമായത്. ഇതിന് പിന്നാലെ അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. ഇതേതുടര്‍ന്ന് ഇന്നലെ രാത്രി എട്ട് മണിക്ക് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വിലയിരുത്തി. ഇതിന് പിന്നാലെ ആയിരുന്നു മരണം.

കൊവിഡ് ബാധയെത്തുടർന്ന് ഉണ്ടായ ശ്വാസകോശ സംബന്ധമായിട്ടുള്ള അസുഖങ്ങളും ആന്തരിക അവയവങ്ങൾ പ്രവർത്തനക്ഷമം അല്ലാതായതും ഹൃദയാഘാതവുമാണ് ഇന്നസെന്‍റിന്‍റെ മരണത്തിലേക്ക് നയിച്ചതെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നത്.

Also Read: ഇന്നസെന്‍റിന്‍റെ വിയോഗം കനത്ത നഷ്‌ടം; നിശ്ചയദാർഢ്യത്തോടെ രോഗത്തോട് പൊരുതി മാതൃകയായി: പിണറായി വിജയൻ

Last Updated : Mar 27, 2023, 2:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.