ETV Bharat / state

കോതമംഗലം ചെറിയ പള്ളി; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പള്ളി ഒരു മാസത്തിനകം സർക്കാർ ഏറ്റെടുത്തില്ലങ്കിൽ ഈ മാസം 8ന് ശേഷം കേന്ദ്രസേന ഏറ്റെടുക്കണമെന്നായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്

കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കൽ'  സർക്കാർ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും  Acquisition of Kothamangalam Cheriyapalli; The government's petition will be heard by the high court today  Acquisition of Kothamangalam Cheriyapalli'  The government's petition will be heard by the high court today
കോതമംഗലം ചെറിയപള്ളി
author img

By

Published : Jan 7, 2021, 9:28 AM IST

Updated : Jan 7, 2021, 10:06 AM IST

എറണാകുളം: കോതമംഗലം മാർത്തോമ ചെറിയപള്ളി ഏറ്റെടുക്കാൻ കേന്ദ്രസേനക്ക് നിർദേശം നൽകിയ, സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പള്ളി ഒരു മാസത്തിനകം സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ ഈ മാസം 8ന് ശേഷം കേന്ദ്രസേന ഏറ്റെടുക്കണമെന്നായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്. നേരത്തെ സർക്കാർ ഹർജി പരിഗണിക്കുന്നതിൽ നിന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിന്മാറിയിരുന്നു.

കേന്ദ്രസേന പള്ളി ഏറ്റെടുക്കണമെന്ന കോടതി ഉത്തരവ് നിയമവിരുദ്ധമാണന്നും സംസ്ഥാനത്തിന്‍റെ ഭരണഘടനാ അവകാശങ്ങൾക്ക് മേലുള്ള ഇടപെടലാണന്നുമാണ് സർക്കാർ വാദം. മാത്രമല്ല, ഏറ്റെടുക്കലിനെ യാക്കോബായ പക്ഷം ശക്തമായി പ്രതിരോധിക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുണ്ട്.
സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ യാക്കാബോയവിഭാഗവും ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്

Last Updated : Jan 7, 2021, 10:06 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.