ETV Bharat / state

Aaromalinte Aadyathe Pranayam | 'നെഗറ്റീവ് റിവ്യൂക്കാരെ നിയന്ത്രിക്കണം'; സിനിമ റിലീസാകും മുമ്പ് സംവിധായകൻ ഹൈക്കോടതിയിൽ

Aaromalinte Aadyathe Pranayam | സിനിമ ഇറങ്ങുന്നതിനുമുമ്പ് തന്‍റെ ചിത്രത്തെ ആരൊക്കെയോ തകർക്കാൻ ശ്രമിക്കുന്നു എന്നാണ് സംവിധായകന്‍ ആരോപിക്കുന്നത്

Aaromalinte Aadyathe Pranayam Director In HC  Negative Review on Aaromalinte Aadyathe Pranayam  Aaromalinte Aadyathe Pranayam  Aaromalinte Aadyathe Pranayam latest news  Negative Review Director In kerala HC  ആരോമലിന്‍റെ ആദ്യത്തെ പ്രണയം  ആരോമലിന്‍റെ ആദ്യത്തെ പ്രണയത്തിന് നെഗറ്റീവ് റിവ്യൂ  ആരോമലിന്‍റെ ആദ്യത്തെ പ്രണയം സംവിധായകൻ ഹൈക്കോടതിയിൽ  ഓൺലൈൻ റിവ്യൂ  ആരോമലിന്‍റെ ആദ്യത്തെ പ്രണയം പ്രമോഷൻ
Negative Review Aaromalinte Aadyathe Pranayam
author img

By ETV Bharat Kerala Team

Published : Oct 3, 2023, 10:53 PM IST

സംവിധായകൻ മുബിൻ റൗഫ് സംസാരിക്കുന്നു

എറണാകുളം : മുബിൻ റൗഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് ആരോമലിന്‍റെ ആദ്യത്തെ പ്രണയം. കന്നട നടന്‍ സിദ്ദിഖ് സാമന, സലിംകുമാർ, വിനോദ് കോവൂർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇപ്പോള്‍ സിനിമ ഇറങ്ങുന്നതിനുമുമ്പ് തന്നെ തന്‍റെ ചിത്രത്തെ ആരൊക്കെയോ തകർക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് ഹൈക്കോടതിയെ (Kerala High Court) സമീപിച്ചിരിക്കുകയാണ് സംവിധായകന്‍ മുബിൻ റൗഫ് (Aaromalinte Aadyathe Pranayam- Director Accused of Trying to Spoil Film Before Release).

ഓൺലൈൻ റിവ്യൂ ചെയ്യുന്ന പലരും സിനിമയുടെ പ്രമോഷൻ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പണം ആവശ്യപ്പെട്ട് രംഗത്ത് വന്നതാണ് സംവിധായകനെ ചൊടിപ്പിച്ചത്. സിനിമാ റിവ്യൂ പറയുന്നതിന് പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരണം. വ്യക്തിഹത്യ ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ല. ഒരു സിനിമ റിലീസ് ചെയ്‌ത്‌ മിനിമം മൂന്ന് ദിവസമെങ്കിലും കഴിഞ്ഞുമാത്രമേ സിനിമയുടെ റിവ്യൂ പ്രസിദ്ധീകരിക്കാൻ പാടുള്ളൂ തുടങ്ങിയ ആവശ്യങ്ങളുമായാണ് സംവിധായകൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസ് ഫയലിൽ സ്വീകരിക്കണോ എന്നത് കോടതിയുടെ പരിഗണനയിലാണെന്നും സംവിധായകൻ അറിയിച്ചു. ഓൺലൈൻ സിനിമാ നിരൂപകർക്കെതിരെ രാമചന്ദ്രബോസ് ആൻഡ് കോ എന്ന ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരും ഇതിനുമുമ്പ് നിയമ നടപടിയുമായി മുന്നോട്ടുപോയിരുന്നു.

ASLO READ:Aaromalinte Aadyathe Pranayam: സിദ്ദിഖ് സാമന്‍റെ മലയാള അരങ്ങേറ്റം; റിലീസിനൊരുങ്ങി ആരോമലിന്‍റെ ആദ്യത്തെ പ്രണയം

ഒരു ചെറിയ സിനിമയാണെങ്കിൽ പോലും നൂറിലധികം വരുന്ന ടെക്‌നീഷ്യൻമാരുടെ അഹോരാത്രം ഉള്ള പ്രയത്നത്തിന്‍റെ ഫലമായായാണ് അത് ഉണ്ടാകുന്നത്. ഒരു ദാക്ഷിണ്യവും കാണിക്കാതെയാണ് ചിലർ ആദ്യ ഷോ കഴിയുന്നതിന് മുമ്പ് തന്നെ സിനിമ മോശമാണെന്ന് സോഷ്യൽ മീഡിയയിലൂടെ വിളിച്ചുകൂവുന്നത്. ഉദാഹരണ സഹിതം വെളിപ്പെടുത്തിയാൽ സബാഷ് ചന്ദ്രബോസ് എന്ന ചിത്രം റിലീസിന് ഒരു മണിക്കൂർ മുമ്പ് തന്നെ മോശമാണെന്ന തരത്തിലുള്ള റിവ്യൂകൾ പുറത്തുവന്നിരുന്നു. സിനിമയുടെ ആദ്യ ഷോ നടക്കുന്നതിനുമുമ്പ് തന്നെ റിവ്യൂവിന്‍റെ സ്ക്രീൻഷോട്ടുകൾ സഹിതം നടൻ വിഷ്‌ണു ഉണ്ണികൃഷ്‌ണൻ രംഗത്ത് വന്നിരുന്നതായും മുബിൻ റൗഫ് ചൂണ്ടിക്കാട്ടി. തന്നോട് പണം ആവശ്യപ്പെട്ടത് ആരൊക്കെയാണെന്നും, ആർക്കൊക്കെ എതിരെയാണ് കേസ് ഫയൽ ചെയ്‌തിരിക്കുന്നത് എന്നും തനിക്ക് നീതി കിട്ടുമെന്ന് ഉറപ്പായാൽ വെളിപ്പെടുത്തുമെന്ന് സംവിധായകൻ കൂട്ടിച്ചേര്‍ത്തു.

ALSO READ:Mridulayude Kayyoppu Movie First Look പുതുമുഖങ്ങളെ അണിനിരത്തി "മൃദുലയുടെ കയ്യൊപ്പ്", ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഒക്ടോബർ 6 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. നാട്ടിന്‍ പുറത്തുകാരനായ ചെറുപ്പക്കാരനായ ആരോമലിന്‍റെ ജീവിതത്തിലെ രസകരമായ പ്രണയ വിശേഷങ്ങളാണ് 'ആരോമലിന്‍റെ ആദ്യത്തെ പ്രണയം' എന്ന ചിത്രത്തിലൂടെ പറയുന്നത്. സിനിമയില്‍ ആരോമലായി എത്തുന്നത് സിദ്ദിഖ് സാമന്‍ ആണ്. അദ്ദേഹത്തിന്‍റെ ആദ്യ മലയാള ചിത്രം കൂടിയാണിത്. സിനിമയില്‍ നായികയായി എത്തുന്നത് അമാന ശ്രീനിയാണ്. നിരവധി ആഡ് ഫിലിമുകളിലൂടെ ശ്രദ്ധേയനാണ് ചിത്രത്തിന്‍റെ സംവിധായകന്‍ മുബീന്‍ റൗഫ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.