എറണാകുളം: കൊച്ചിയില്‍ നിന്ന് ചന്ദനം പിടികൂടി. വേട്ടപനമ്പള്ളി നഗറിലെ ഒരു വീട്ടില്‍ നിന്നാണ് വിപണിയില്‍ 30 ലക്ഷം രൂപ വരുന്ന 93 കിലോയോളം ചന്ദനം കണ്ടെടുത്തത്. വനം വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ അഞ്ച് പേരെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.
മരപ്പണിക്കാരെന്ന വ്യാജേന വീട് വാടകയ്‌ക്ക് എടുത്തായിരുന്നു പ്രതികള്‍ ചന്ദനം വില്‍ക്കാന്‍ ശ്രമിച്ചത്. ചന്ദനവില്‍പ്പനയെ കുറിച്ചുള്ള വിവരം ഫോറസ്‌റ്റ് രഹസ്യ അന്വേഷണ വിഭാഗത്തിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രതികളെ പിടികൂടിയത്.
ഇടുക്കി സ്വദേശികളായ സാജു സെബാസ്‌റ്റ്യന്‍, നിഷാദ്, കെ ജി. സാജന്‍, റോയ് കോഴിക്കോട് സ്വദേശി സിനു തോമസ് എന്നിവരേയാണ് സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം പിടികൂടിയത്. പ്രതികളുപയോഗിച്ചിരുന്ന ത്രാസ് ഉള്‍പ്പെടയുള്ള വസ്‌തുക്കളും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ഇടുക്കിയില്‍ നിന്ന് ലോറിയില്‍ ഒളിപ്പിച്ചാണ് പ്രതികള്‍ ചന്ദനം കടത്തിയിരുന്നത്.