ETV Bharat / state

2020 സ്‌ത്രീ സുരക്ഷാ വര്‍ഷമായി ആചരിക്കുമെന്ന് മഹിളാ കോൺഗ്രസ് - ernakulam latest news

ജനുവരി ഒന്നാം തീയതി എറണാകുളത്ത് നടത്തുന്ന പരിപാടിയോടെ സ്ത്രീ സുരക്ഷാ വർഷത്തിന് ഔദ്യോഗിക തുടക്കമാകും

2020നെ സ്‌ത്രീ സുരക്ഷാ വര്‍ഷമായി ആചരിക്കുമെന്ന് മഹിളാ കോൺഗ്രസ്  2020 will celebrate as women protection year say mahila congress  സ്ത്രീ സുരക്ഷ വർഷം  എറണാകുളം  ലതികാ സുഭാഷ്  ernakulam latest news  women protection year
മഹിളാ കോൺഗ്രസ്
author img

By

Published : Dec 9, 2019, 5:43 PM IST

Updated : Dec 9, 2019, 7:41 PM IST

എറണാകുളം: സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ 2020 സ്ത്രീ സുരക്ഷാ വർഷമായി ആചരിക്കാൻ തീരുമാനിച്ചതായി മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്. ജനുവരി ഒന്നാം തീയതി എറണാകുളത്ത് നടത്തുന്ന പരിപാടിയോടെ സ്ത്രീ സുരക്ഷ വർഷത്തിന് ഔദ്യോഗികമായ തുടക്കമാകും. മഹിളാ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷാ യാത്രയും, കൗൺസിലിങ് ഉൾപ്പടെയുള്ള പരിപാടികളും സംഘടിപ്പിക്കുമെന്ന് ലതികാ സുഭാഷ് പറഞ്ഞു.

2020 സ്‌ത്രീ സുരക്ഷാ വര്‍ഷമായി ആചരിക്കുമെന്ന് മഹിളാ കോൺഗ്രസ്

ഇരകൾക്കൊപ്പം നിൽക്കേണ്ട സർക്കാർ വേട്ടക്കാർക്ക് ഒപ്പമാണ്. ആഭ്യന്തരവകുപ്പിന്‍റെ പിടിപ്പുകേട് മൂലം സ്ത്രീകളുടെ സുരക്ഷാ നഷ്ടമാകുകയാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുകയാണെന്നും ലതികാ സുഭാഷ് കുറ്റപ്പെടുത്തി. ദേശീയ തലത്തിലും സ്ത്രീകൾ അക്രമത്തിനിരയാവുകയാണ്. പ്രതികൾക്ക് വേണ്ട ഒത്താശ ചെയ്‌തു കൊടുക്കാൻ ബി.ജെ.പി സർക്കാർ എന്തും ചെയ്യുന്ന സ്ഥിതിയാണുള്ളതെന്നും മഹിളാ കോൺഗ്രസ് അധ്യക്ഷ എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വനിതാ സംവരണ ബിൽ പാർലമെന്‍റിലും നിയമസഭയിലും യാഥാർഥ്യമാക്കാൻ ആവശ്യപ്പെട്ട് സമരം നടത്തുമെന്നും പാർട്ടിക്കുള്ളിൽ ഇപ്പോൾ വനിതകളുടെ പങ്കാളിത്തം വർധിച്ചിട്ടുണ്ടെന്നും ലതികാ സുഭാഷ് കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ സുധാ കുര്യൻ, ആശാ സനിൽ, വി.കെ മിനിമോൾ എന്നിവരും പങ്കെടുത്തു.

Intro:

Body:സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ വരുന്ന 2020 സ്ത്രീ സുരക്ഷാ വർഷമായി ആചരിക്കുവാൻ തീരുമാനിച്ചതായി മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് പറഞ്ഞു. ജനുവരി മാസം ഒന്നാം തീയതി എറണാകുളത്ത് നടത്തുന്ന പരിപാടിയോടെ സ്ത്രീ സുരക്ഷ വർഷത്തിന് ഔദ്യോഗികമായ തുടക്കമാകും. മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷാ യാത്രയും, കൗൺസിലിംഗ് ഉൾപ്പെടെയുള്ള പരിപാടികളും സംഘടിപ്പിക്കുമെന്നും ലതികാ സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു.

byte

ഇരകൾക്കൊപ്പം നിൽക്കേണ്ട സർക്കാർ വേട്ടക്കാർക്ക് ഒപ്പമാണ്. ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേട് മൂലം സ്ത്രീകളുടെ സുരക്ഷാ നഷ്ടമാകുകയാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷ രാഷ്ട്രീയനിലപാടുകൾ സ്വീകരിക്കുകയാണെന്നും ലതികാ സുഭാഷ് കുറ്റപ്പെടുത്തി. ദേശീയ തലത്തിലും സ്ത്രീകൾ അക്രമത്തിനിരയാവുകയാണെന്നും പ്രതികൾക്ക് വേണ്ട ഒത്താശ ചെയ്തു കൊടുക്കാൻ ബിജെപി സർക്കാർ എന്തും ചെയ്യുന്ന സ്ഥിതിയാണുള്ളതെന്നും മഹിളാ കോൺഗ്രസ് അധ്യക്ഷ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

byte

വനിതാ സംവരണ ബിൽ പാർലമെന്റിലും നിയമസഭയിലും യാഥാർഥ്യമാക്കാൻ ആവശ്യപ്പെട്ട് സമരം നടത്തുമെന്നും പാർട്ടിക്കുള്ളിൽ ഇപ്പോൾ വനിതകളുടെ പങ്കാളിത്തം വർധിച്ചിട്ടുണ്ടെന്നും ലതികാ സുഭാഷ് കൂട്ടിച്ചേർത്തു. എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സുധാ കുര്യൻ, ആശാ സനിൽ, വികെ മിനിമോൾ എന്നിവരും പങ്കെടുത്തു.

ETV Bharat
Kochi

Conclusion:
Last Updated : Dec 9, 2019, 7:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.