ETV Bharat / state

18-ാമത് അന്താരാഷ്ട്ര ടെലിമെഡിസിൻ സമ്മേളനത്തിന് കൊച്ചി അമൃത ആശുപത്രിയിൽ തുടക്കം - World Health Organization

മൂന്ന് ദിവസത്തെ സമ്മേളനത്തിൽ ലോകാരോഗ്യ സംഘടന പ്രതിനിധികൾ അടക്കം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്‌ധർ പങ്കെടുക്കും.

18th International Telemedicine Conference  TELEMEDICON 2022  ടെലിമെഡിസിൻ സമ്മേളനം  കൊച്ചി അമൃത ആശുപത്രി  ടെലിമെഡിസിൻ സമ്മേളനത്തിന് കൊച്ചിയിൽ തുടക്കം  Telemedicine conference begins in Kochi  18 ആമത് അന്താരാഷ്ട്ര ടെലിമെഡിസിൻ സമ്മേളനം  ഡോ മോഹനൻ കുന്നുമ്മൽ  ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്  ടെലിമെഡിസിൻ  ലോകാരോഗ്യ സംഘടന  World Health Organization
18-ാമത് അന്താരാഷ്ട്ര ടെലിമെഡിസിൻ സമ്മേളനത്തിന് കൊച്ചി അമൃത ആശുപത്രിയിൽ തുടക്കം
author img

By

Published : Nov 11, 2022, 10:18 AM IST

എറണാകുളം: ടെലിമെഡിസിൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ 18-ാമത് അന്താരാഷ്ട്ര ടെലിമെഡിസിൻ സമ്മേളനത്തിന് കൊച്ചി അമൃത ആശുപത്രിയിൽ തുടക്കമായി. ടെലിമെഡിസിനിലൂടെയും ഡിജിറ്റൽ ഹെൽത്തിലൂടെയും ആരോഗ്യ സംവിധാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയെന്നതാണ് സമ്മേളനത്തിന്‍റെ പ്രമേയം. കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സമ്മേളനം ഉദ്ഘാടനം ചെയ്‌തു.

അന്താരാഷ്ട്ര ടെലിമെഡിസിൻ സമ്മേളനത്തിന് കൊച്ചി അമൃത ആശുപത്രിയിൽ തുടക്കം

മൂന്ന് ദിവസത്തെ സമ്മേളനത്തിൽ ലോകാരോഗ്യ സംഘടനാ പ്രതിനിധികൾ അടക്കം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്‌ധർ പങ്കെടുക്കും. ടെലിമെഡിസിൻ ആൻഡ് ഡിജിറ്റൽ ഹെൽത്ത്, ഐഒഎംടി, ടെലി-ഐസിയു മോണിറ്ററിങ് തുടങ്ങിയ വിഷയങ്ങളിൽ ഇന്ന് ചർച്ചകൾ നടന്നു. ബെംഗളൂരുവിലെ ക്ലൗഡ് ഫിസിഷ്യൻ സിഇഒയും സഹസ്ഥാപകനുമായ ഡോ. ധ്രുവ് ജോഷി 'സ്‌മാർട്ട് ഐസിയുകൾ ഇന്ന് നാളെ' എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.

ദ്വിതീയ, തൃതീയ പരിചരണ ആശുപത്രികളുടെ കേന്ദ്രബിന്ദുവാണ് ഐസിയു, ഗുണനിലവാരം രോഗികൾക്കും ആരോഗ്യ പരിരക്ഷാ ദാതാക്കൾക്കും ശ്രദ്ധാകേന്ദ്രം, സ്‌മാർട്ട് ഐസിയുവുകളും ഭാവിയും, ടെലി-ഐസിയു നിരീക്ഷണവും ക്രിട്ടിക്കൽ കെയറും, ഇന്നത്തെ ഒരു നോട്ടവും ഭാവിയിലേക്കുള്ള ഒരു എത്തിനോട്ടവും തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടന്നു.

ചർച്ചയിൽ ഡോ സായി പ്രവീൺ ഹരനാഥ്, ഡോ.ധ്രുവ് ജോഷി, ഡോ.രാജ് റാവൽ, ഡോ. പ്രാചി സാത്തേ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. ഡോ.സുദർശൻ, എർ.ഫാറൂഖ് വാനി എന്നിവരാണ് ചർച്ചകൾ നയിച്ചത്. ടെലിമെഡിസിന്‍റെ ഇന്നത്തെയും നാളത്തെയും സാധ്യതകൾ, ചികിത്സയുടെ രഹസ്യാത്മകതയുൾപ്പെടെ ഇതുമായി ബന്ധപ്പെട്ട നിയമപരമായ വശങ്ങൾ തുടങ്ങിയവയെപ്പറ്റി സമ്മേളനം വിശദമായി ചർച്ച ചെയ്യും.

സംസ്ഥാന ഐ.ടി സെക്രട്ടറി ഡോ.രത്തൻ ഖേൽക്കർ, അമൃത ഹോസ്‌പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്‌ടർ ഡോ. പ്രേം നായർ, ടെലിമെഡിസിൻ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്‍റ് ഡോ. പ്രഥാൻ, ടെലിമെഡിക്കോൺ ഓർഗനൈസിങ് സെക്രട്ടറി എം.ജി ബിജോയ്, സയന്‍റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. കിം, ഡോ.മൂർത്തി റമീല തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ നേർന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.