തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് വധശ്രമ കേസിൽ മുഖ്യ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിയിൽ ഇന്ന് അപേക്ഷ നൽകും. തെളിവെടുപ്പ് നടത്തുന്നതിനും അഖിലിനെ കുത്താനുപയോഗിച്ച ആയുധം കണ്ടെടുക്കുന്നതിനുമാണ് മുഖ്യ പ്രതികളായ ശിവരഞ്ജിത് നസീം എന്നിവരെ കസ്റ്റഡിയിൽ വാങ്ങുന്നത്. അതേസമയം സംഘർഷത്തിൽ കുത്തേറ്റ അഖിലിന്‍റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. അഖിലിന്‍റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടായ സാഹചര്യത്തിൽ ഇന്ന് ഉച്ചയ്ക്കുശേഷം മൊഴി രേഖപ്പെടുത്താമെന്ന് ഡോക്ടർമാർ അറിയിച്ചതായി പൊലീസ് പറഞ്ഞു. ഞായറാഴ്ച അഖിലിന്‍റെ മൊഴി രേഖപ്പെടുത്താൻ പോലീസ് ശ്രമിച്ചെങ്കിലും ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ ഡോക്ടർമാർ അനുവാദം നൽകിയിരുന്നില്ല.
യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമം; മുഖ്യ പ്രതികളെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും - യൂണിവേഴ്‌സിറ്റി കോളജ്
ആരോഗ്യ നിലയിൽ പുരോഗതിയുണ്ടായതിനാൽ കുത്തേറ്റ അഖിലിന്‍റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും