ETV Bharat / state

ദൈവത്തിന്‍റെ പേരില്‍ വോട്ട് ചോദിക്കരുത്; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ - ശബരിമല വിഷയത്തിൽ നോട്ടീസ് വിതരണം;

അയ്യപ്പന്‍റെ പേരിൽ വോട്ട് ചോദിക്കരുത്. ശബരിമല വിഷയം ഉപയോഗിക്കരുതെന്നും പറഞ്ഞിട്ടില്ല. വടകരയിലെ സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ നടപടിയെടുക്കും.

ടീക്കറാം മീണ
author img

By

Published : Mar 21, 2019, 3:31 AM IST

ദൈവത്തിന്‍റെ പേരില്‍ വോട്ട് ചോദിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ശബരിമല വിഷയത്തിൽ തിരുവനന്തപുരത്ത് നോട്ടീസ് വിതരണം നടത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടിയതായും അദ്ദേഹം പറഞ്ഞു. അയ്യപ്പന്‍റെ പേരിൽ വോട്ട് ചോദിക്കരുത്. എന്നാൽ ശബരിമല വിഷയം ഉപയോഗിക്കരുതെന്നും പറഞ്ഞിട്ടില്ല. സാമുദായിക സൗഹാർദ്ദം തകർക്കുന്ന പ്രചാരണ രീതി പാടില്ലെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

വടകരയിലെ സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ഉചിതമായ നടപടി സ്വീകരിക്കും. കർഷക മൊറട്ടോറിയം വിഷയത്തിൽ ഫയൽ ഇലക്ഷന്‍ കമ്മീഷന് മുമ്പാകെ വന്നിട്ടില്ല. വോട്ടിങ് യന്ത്രത്തെക്കുറിച്ച് മലപ്പുറത്ത് നിന്നും പരാതി കിട്ടി. അന്വേഷണത്തിൽ അടിസ്ഥാനം ഇല്ലെന്ന് മനസിലായതിനെത്തുടര്‍ന്ന് പരാതി നൽകിയ വ്യക്തിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സ്ഥാനാർഥികളുടെ പ്രചാരണത്തിനായി സർക്കാർ കോളജുകൾ ദുരുപയോഗം ചെയ്യരുത്. മന്ത്രിമാരുടെയുൾപ്പടെയുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കരുത്. തെരഞ്ഞെടുപ്പിന് ഹൈക്കോടതി ഉത്തരവ് പാലിക്കാൻ ഗ്രീൻ പ്രോട്ടോക്കോൾ എല്ലാവരും നടപ്പിലാക്കണം. പോളിങ് ബൂത്തുകളിൽ കുടിവെള്ളം, ടോയ്ലറ്റ് സൗകര്യം, ഭിന്നശേഷിക്കാർക്കുള്ള റാമ്പ് സൗകര്യം എന്നിവയും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സാമൂഹിക മാധ്യമ നിയന്ത്രണം, വ്യാജവാർത്ത തടയല്‍ എന്നിവക്കായി നടപടികൾ സ്വീകരിച്ചു വരികയാണ്. കലക്ടര്‍മാരെയും മാധ്യമ പ്രവർത്തകരെയും ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

Intro:Body:

[3/20, 6:08 PM] Adarsh - Kochi: വടകരയിലെ സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതി കിട്ടി, ഉചിതമായ നടപടി എടുക്കും.

[3/20, 6:08 PM] Adarsh - Kochi: മൊറട്ടോറിയം വിഷയം മുന്നിൽ വന്നിട്ടില്ലെന്ന് ടിക്ക റാം meena., ഫയൽ ഇലക്ഷന് കമ്മീഷൻ മുൻപാകെ വന്നിട്ടില്ല.

[3/20, 6:08 PM] Adarsh - Kochi: തിരുവനന്തപുരത്ത് ശബരിമല വിഷയം പറഞ്ഞു നോട്ടീസ് വിതരണം ചെയ്തതായി ശ്രദ്ധയിൽ പെട്ടു, റിപ്പോർട്ട്‌ തേടി

[3/20, 6:08 PM] Adarsh - Kochi: ക്യാമ്പസ്സിലെ സ്ഥാനാർത്ഥികളുടെ  പ്രചരണം, സർക്കാർ സ്ഥാപനമായ കോളേജുകൾ ദുരുപയോഗം ചെയ്യുന്നില്ല എന്ന് അധികൃതർ ഉറപ്പാക്കണമെന്ന് ടിക്ക റാം മീണ.

[3/20, 6:08 PM] Adarsh - Kochi: Paid ന്യൂസ്‌ ഒഴിവാക്കാൻ, ജില്ലാ തലത്തിൽ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ, മുതിർന്ന  മാധ്യമപ്രവർത്തകനും അംഗങ്ങൾ

[3/20, 6:09 PM] Adarsh - Kochi: Vvpat മെഷീൻ പറ്റി  മലപ്പുറത്തു പരാതി കിട്ടി, അന്വേഷണത്തിൽ അടിസ്ഥാനം ഇല്ലെന്നു മനസ്സിലായി, പരാതി നൽകിയ വ്യക്തിക്കെതിരെ fir രജിസ്റ്റർ ചെയ്തു.

[3/20, 6:09 PM] Adarsh - Kochi: ക്യാമ്പസ്‌ il സ്ഥാനാർത്ഥികൾ  എത്തുന്നത് സാധാരണമെന്നു പുതിയ arivaanu.പെരുമാറ്റം ചട്ടം ഏത് അളവ് വരെ ഇത് അനുവദിക്കുന്നെന്നു പരിശോധിച്ച് പറയാം

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.