തിരുവനന്തപുരം: സംസ്ഥാനത്ത് അന്ധവിശ്വാസങ്ങൾക്കും മന്ത്രവാദത്തിനും എതിരെ നിയമ നിർമ്മാണം കൊണ്ടുവരുന്നത് സർക്കാർ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ചുള്ള ആഭ്യന്തരവകുപ്പിന്റെ ശുപാർശ നിയമപരിഷ്കരണ വകുപ്പിന്‍റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ജനങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും മുതലെടുത്ത് ശാസ്ത്രീയമല്ലാത്ത പല കാര്യങ്ങളും പ്രചരിപ്പിക്കുകയാണ്. ഇതിനെതിരെ സ്കൂൾ തലം മുതൽ ക്യാമ്പയിൻ നടത്തണമെന്ന് പട്ടികജാതി-പട്ടികവർഗ ക്ഷേമ മന്ത്രി എ കെ ബാലൻ നിയമസഭയിൽ ആവശ്യപ്പെട്ടു. മന്ത്രവാദത്തിന്‍റെ പേരിൽ 10 വർഷത്തിനിടെ രണ്ടു കൊലപാതകങ്ങളും 19 തട്ടിപ്പ് കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തതെന്നും മന്ത്രി പറഞ്ഞു.
അന്ധവിശ്വാസങ്ങൾക്കും മന്ത്രവാദത്തിനും വിലങ്ങിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
നിയമസഭയിലെ അസ്സംബ്ലി ചോദ്യോത്തര വേളയിൽ കെ ജെ മാക്സി എംഎൽഎ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലമുള്ള മറുപടി നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അന്ധവിശ്വാസങ്ങൾക്കും മന്ത്രവാദത്തിനും എതിരെ നിയമ നിർമ്മാണം കൊണ്ടുവരുന്നത് സർക്കാർ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ചുള്ള ആഭ്യന്തരവകുപ്പിന്റെ ശുപാർശ നിയമപരിഷ്കരണ വകുപ്പിന്‍റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ജനങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും മുതലെടുത്ത് ശാസ്ത്രീയമല്ലാത്ത പല കാര്യങ്ങളും പ്രചരിപ്പിക്കുകയാണ്. ഇതിനെതിരെ സ്കൂൾ തലം മുതൽ ക്യാമ്പയിൻ നടത്തണമെന്ന് പട്ടികജാതി-പട്ടികവർഗ ക്ഷേമ മന്ത്രി എ കെ ബാലൻ നിയമസഭയിൽ ആവശ്യപ്പെട്ടു. മന്ത്രവാദത്തിന്‍റെ പേരിൽ 10 വർഷത്തിനിടെ രണ്ടു കൊലപാതകങ്ങളും 19 തട്ടിപ്പ് കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തതെന്നും മന്ത്രി പറഞ്ഞു.
Body:നിയമസഭയിൽ കെ ജെ മാക്സി എംഎൽഎയുടെ ചോദ്യത്തിന് ആയിരുന്നു മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. മന്ത്രവാദത്തിന് പേരിൽ 10 വർഷത്തിനിടെ രണ്ടു കൊലപാതകങ്ങളും 19 തട്ടിപ്പ് കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തുവെന്ന്. മന്ത്രി എ കെ ബാലനും നിയമസഭയെ അറിയിച്ചു. ജനങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും മുതലെടുത്ത് ശാസ്ത്രീയമല്ലാത്ത പല കാര്യങ്ങളും പ്രചരിപ്പിക്കുന്നതായും ഇതിനെതിരെ സ്കൂൾ തലം മുതൽ ക്യാമ്പയിൻ നടത്തണമെന്നും മന്ത്രി പറഞ്ഞു 1977ശേഷം 7 8 0 1.1 ഹെക്ടർ വനഭൂമിയിൽ കയ്യേറ്റം നടന്നതായി വനംമന്ത്രി വ്യക്തമാക്കി. വനം കയ്യേറ്റക്കാരെ ഒഴിപ്പിക്കാനുള്ള ഹൈക്കോടതി വിധി പൂർണമായും നടപ്പിലാക്കാൻ സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനിൽ അക്കരയുടെ ചോദ്യത്തിന് മന്ത്രി കെ രാജു മറുപടി നൽകി. പ്രവർത്തനരഹിതമായതും ഉപേക്ഷിച്ചതുമായ തോട്ടങ്ങൾ ഏറ്റെടുക്കുന്നത് സർക്കാർ പരിഗണനയിലാണെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചു .യുഡിഎഫ് സർക്കാരിനെ അപേക്ഷിച്ച് കഴിഞ്ഞ മൂന്നുവർഷം മദ്യവിൽപനയിൽ കുറവുണ്ടായതായും എക്സൈസ് മന്ത്രി വ്യക്തമാക്കി .ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ വില്പനയിൽ 20.46 ലക്ഷം കെയ്സിന്റെയും. ബിയർ വിൽപനയിൽ 3.37 ലക്ഷം കെയ്സിന്റെയും കുറവാണ് ഉണ്ടായത്. 2018-19 വർഷത്തിൽ വിറ്റുവരവ് 14508 കോടി രൂപയാണെന്നും മന്ത്രി അറിയിച്ചു .
Conclusion:ഇടിവി ഭാരത് തിരുവനന്തപുരം