തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഒപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇപേർഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എഎച്ച്എസ്എൽസി ഫലപ്രഖ്യാപനവും ഇന്നുണ്ടാകും. രണ്ട് മണിക്കാണ് ഫലപ്രഖ്യാപനം. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഫലപ്രഖ്യാപനം നടത്താൻ സാധ്യതയില്ല.
രണ്ട് മണിക്ക് തന്നെ ഫലം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. www.results.kite.kerala.gov.in എന്ന വെബ്സൈറ്റിനൊപ്പം സഫലം 2019' മൊബൈൽ ആപ്പ് വഴിയും വിദ്യാർഥികള്‍ക്ക് ഫലമറിയാൻ സാധിക്കും. വ്യക്തിഗത റിസൽട്ടിന് പുറമെ സ്കൂൾ, വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ലാ തലങ്ങളിലുള്ള റിസൽട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്‌സുകൾ തുടങ്ങിയവ പോർട്ടലിലും മൊബൈൽ ആപ്പിലും 'റിസൽട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ 3 മണി മുതൽ ലഭ്യമാകും. നാലര ലക്ഷത്തോളം വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി ഫലം കാത്തിരിക്കുന്നത്.
ഫലം ലഭ്യമാകുന്ന മറ്റ് സൈറ്റുകള്‍
https://sslcexam.kerala.gov.in
www.results.kite.kerala.gov.in
http://results.kerala.nic.in
www.prd.kerala.gov.in