ETV Bharat / state

മൊറട്ടോറിയം കാലാവധി നീട്ടുന്നതില്‍ എതിര്‍പ്പില്ലെന്ന് ബാങ്കേഴ്‌സ് സമിതി

സർഫാസി നിയമത്തിലെയും കൃഷിഭൂമി നിർവചനത്തിലെയും പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഉപസമിതിയെ നിശ്ചയിക്കുമെന്ന് ബാങ്കേഴ്‌സ് സമിതി.

മൊറട്ടോറിയം കാലാവധി നീട്ടുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി
author img

By

Published : Jun 25, 2019, 5:28 PM IST

Updated : Jun 25, 2019, 6:42 PM IST

തിരുവനന്തപുരം: കർഷക വായ്‌പകള്‍ക്കുളള മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടാന്‍ റിസർവ് ബാങ്കിനോട് ശുപാർശ ചെയ്യാന്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച് സർക്കാരും എസ്.എൽ.ബി.സി യും തമ്മിൽ തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് തീരുമാനം. സർഫാസി നിയമത്തിലെയും കൃഷിഭൂമി നിർവചനത്തിലെയും പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഉപസമിതിയെ നിശ്ചയിക്കാനും യോഗത്തില്‍ ധാരണയായി. കാർഷിക വായ്‌പകളിന്മേല്‍ ജപ്‌തി നടപടികള്‍ അനുവദിക്കില്ലെന്ന നിലപാടില്‍ സർക്കാർ ഉറച്ചുനിന്നതോടെയാണ് ബാങ്കുകള്‍ വിട്ടുവീഴ്ചക്ക് തയ്യാറായത്.

മൊറട്ടോറിയം കാലാവധി നീട്ടുന്നതില്‍ എതിര്‍പ്പില്ലെന്ന് ബാങ്കേഴ്‌സ് സമിതി

കിടപ്പാടം നഷ്ടപ്പെടുത്തുന്ന, സർഫാസി നിയമത്തിലെ വ്യവസ്ഥകള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയും കാർഷിക വായ്‌പകള്‍ക്ക് മൊറട്ടോറിയം നടപ്പാക്കുന്നതില്‍ സാങ്കേതികത്വം പറഞ്ഞ് ബാങ്കുകള്‍ക്ക് മാറി നില്‍ക്കാനാവില്ലെന്ന് കൃഷിമന്ത്രിയും യോഗത്തില്‍ നിലപാട് സ്വീകരിച്ചതോടെയാണ് കർഷകർക്ക് ആശ്വാസകരമായ തീരുമാനങ്ങളിലേക്ക് ബാങ്കുകള്‍ കടന്നത്. ഡിസംബർ 31 വരെ മൊറട്ടോറിയം നീട്ടുന്നതില്‍ എതിർപ്പില്ലെന്ന് വ്യക്തമാക്കിയ ബാങ്കുകള്‍ തീരുമാനം ആർബിഐയെ അറിയിക്കുമെന്നും വിശദീകരിച്ചു. വായ്‌പ പുനഃക്രമീകരിക്കുന്നതിനുളള സമയം നീട്ടണമെന്ന ശുപാർശയും ബാങ്കേഴ്‌സ് സമിതി റിസർവ് ബാങ്കിനെ അറിയിക്കും. ആർ.ബി.ഐ പ്രതിനിധികള്‍, ബാങ്ക്, സർക്കാർ, നബാർഡ് പ്രതിനിധികളും ഉള്‍പ്പെടുന്നതാകും സമിതി.

ജപ്‌തി നടപടികള്‍ക്കെതിരെ കടുത്ത നിലപാടാണ് യോഗത്തില്‍ സർക്കാർ കൈക്കൊണ്ടത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരോടും ബാങ്കുകൾക്ക് ബാധ്യയുണ്ടെന്ന് മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു

അർഹതപ്പെട്ട പല വിദ്യാർത്ഥികള്‍ക്കും വിദ്യാഭ്യാസ വായ്‌പകള്‍ ലഭിക്കുന്നില്ലെന്നും യോഗത്തിൽ സർക്കാർ ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരമുണ്ടാകുമെന്ന് ബാങ്കുകള്‍ ഉറപ്പു നല്‍കി. മൊറട്ടോറിയം സംബന്ധിച്ച ബോധവത്കരണത്തിനാണ് പത്രപ്പരസ്യം നല്‍കിയതെന്ന് യോഗത്തില്‍ വിശദീകരിച്ച ബാങ്കേഴ്‌സ് സമിതി, സംസ്ഥാനത്തുണ്ടാകുന്ന ആത്മഹത്യകളെ ബാങ്കുകളുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്നും നിലപാട് അറിയിച്ചു.

Intro:കർഷക വായ്പകള്‍ക്കുളള മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടാന്‍ റിസർവ് ബാങ്കിനോട് ശുപാർശ ചെയ്യാന്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച് സർക്കാരും എസ്.എൽ.ബി.സിയും തമ്മിൽ തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് തീരുമാനം. സർഫാസി നിയമത്തിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഉപസമിതിയെ നിശ്ചയിക്കാനും യോഗത്തില്‍ ധാരണയായി. കാർഷിക വായ്പകളിന്മേല്‍ ജപ്തി നടപടികള്‍ അനുവദിക്കില്ലെന്ന നിലപാടില്‍ സർക്കാർ ഉറച്ചുനിന്നതോടെയാണ് ബാങ്കുകള്‍ വിട്ടുവീഴ്ചക്ക് തയ്യാറായത്.
Body:കിടപ്പാടം നഷ്ടപ്പെടുത്തുന്ന, സർഫാസി നിയമത്തിലെ വ്യവസ്ഥകള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയും കാർഷിക വായ്പകള്‍ക്ക് മൊറട്ടോറിയം നടപ്പാക്കുന്നതില്‍ സാങ്കേതികത്വം പറഞ്ഞ് ബാങ്കുകള്‍ക്ക് മാറി നില്‍ക്കാനാവില്ലെന്ന് കൃഷിമന്ത്രിയും യോഗത്തില്‍ നിലപാട് സ്വീകരിച്ചതോടെയാണ് കർഷകർക്ക് ആശ്വാസകരമായ തീരുമാനങ്ങളിലേക്ക് ബാങ്കുകള്‍ കടന്നത്. ഡിസംബർ 31 വരെ മൊറട്ടോറിയം നീട്ടുന്നതില്‍ എതിർപ്പില്ലെന്ന് വ്യക്തമാക്കിയ ബാങ്കുകള്‍ തീരുമാനം ആർബിഐയെ അറിയിക്കുമെന്നും വിശദീകരിച്ചു. വായ്പ പുനഃക്രമീകരിക്കുന്നതിനുളള സമയം നീട്ടണമെന്ന ശുപാർശയും ബാങ്കേഴ്സ് സമിതി റിസർവ് ബാങ്കിനെ അറിയിക്കും. സർഫാസി നിയമത്തിലെയും കൃഷിഭൂമി നിർവചനത്തിലെയും പ്രശ്നങ്ങള്‍ പഠിക്കുന്നതിന് ഉപസമിതി രൂപീകരിക്കാനും ഇന്ന് ചേർന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തില്‍ ധാരണയായി. ആർ.ബി.ഐ പ്രതിനിധികള്‍, ബാങ്ക്, സർക്കാർ, നബാർഡ് പ്രതിനിധികളും ഉള്‍പ്പെടുന്നതാകും സമിതി.

ബൈറ്റ്
വി എസ് സുനില്‍കുമാർ, കൃഷിമന്ത്രി

ജപ്തി നടപടികള്‍ക്കെതിരെ കടുത്ത നിലപാടാണ് യോഗത്തില്‍ സർക്കാർ കൈക്കൊണ്ടത്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരോടും ബാങ്കുകൾക്ക് ബാധ്യയുണ്ടെന്ന് മനസ്സിലാക്കണമെന്ന് മുഖ്യ മന്ത്രി പറഞ്ഞു

ബൈറ്റ്
പിണറായി വിജയന്‍, മുഖ്യമന്ത്രി

അർഹതപ്പെട്ട പല വിദ്യാർത്ഥികള്‍ക്കും വിദ്യാഭ്യാസ വായ്പ ലഭിക്കുന്നില്ലെന്നും യോഗത്തിൽ സർക്കാർ ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരമുണ്ടാകുമെന്ന് ബാങ്കുകള്‍ ഉറപ്പു നല്‍കി. മൊറട്ടോറിയം സംബന്ധിച്ച ബോധവത്കരണത്തിനാണ് പത്രപ്പരസ്യം നല്‍കിയതെന്ന് യോഗത്തില്‍ വിശദീകരിച്ച ബാങ്കേഴ്സ് സമിതി, സംസ്ഥാനത്തുണ്ടാകുന്ന ആത്മഹത്യകളെ ബാങ്കുകളുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്നും നിലപാട് സ്വീകരിച്ചു.

ഇ ടി വി ഭാ ര ത്
തിരുവനന്തപുരംConclusion:
Last Updated : Jun 25, 2019, 6:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.