ETV Bharat / state

റാഗിങ് മൂലം പഠനം ഉപേക്ഷിച്ച വിദ്യാർഥിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാതെ കോളജ് അധികൃതര്‍ - തമിഴ്നാട്

ഹോസ്റ്റല്‍ മുറിയിലെ റാഗിങും പീഡനവും മൂലമാണ് പഠനം ഉപേക്ഷിക്കേണ്ടി വന്നത്. തന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിച്ചാല്‍ അടുത്ത വര്‍ഷം നാട്ടില്‍ പഠനം തുടരാമെന്ന പ്രതീക്ഷയിലാണ് ആതിര.

ആതിരയും അമ്മ ജിവിഷയും
author img

By

Published : Jun 11, 2019, 6:05 PM IST

Updated : Jun 11, 2019, 7:34 PM IST

കോഴിക്കോട്: ഹോസ്റ്റൽ മുറിയിലെ റാഗിങ്ങിനെ തുടർന്ന് പഠനം ഉപേക്ഷിക്കേണ്ടി വന്ന മലയാളി നഴ്സിംഗ് വിദ്യാർഥിക്ക് സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും തിരിച്ചു നൽകാതെ കോളജ് അധികൃതര്‍. തമിഴ്നാട് പേരമ്പല്ലൂരിലെ ശ്രീനിവാസന്‍ കോളജ് ഓഫ് നഴ്സിങിലെ അധികൃതരാണ് കോഴിക്കോട് സ്വദേശി ആതിരയുടെ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവച്ചിരിക്കുന്നത്. കോഴിക്കോട് ചേളന്നൂർ പാലക്കോട്ടുതാഴം ഹരിവൽത്തിൽ പി ഷാജിയുടെയും കെ എം ജിവിഷയുടെയും മകളാണ് ആതിര. നാല് വര്‍ഷത്തെ നഴ്സിംഗ് കോഴ്സിന്‍റെ ഫീസായ അഞ്ച് ലക്ഷം രൂപ മുഴുവനായി അടച്ചാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കാന്‍ കഴിയുകയുള്ളൂവെന്ന നിലപാടിലാണ് കോളജ് അധികൃതര്‍. 2017-18 അധ്യയന വര്‍ഷത്തിലാണ് ആതിര തമിഴ്നാട്ടിലെ പേരമ്പല്ലൂരിലെ ശ്രീനിവാസൻ കോളേജ് ഓഫ് നഴ്സിങില്‍ പ്രവേശനം നേടിയത്.

റാഗിങ് മൂലം പഠനം ഉപേക്ഷിച്ച വിദ്യാർഥിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാതെ കോളജ് അധികൃതര്‍

എന്നാല്‍ മൂന്ന് മാസം പൂര്‍ത്തിയായപ്പോള്‍ തന്നെ ആതിരക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു. ഹോസ്റ്റല്‍ മുറിയിലെ റാഗിങും മാനസിക പീഡനവും സഹിക്കാനാകാതെയാണ് പഠനം ഉപേക്ഷിക്കേണ്ടി വന്നതെന്ന് ആതിര പറയുന്നു. ഇൻഡസ്ട്രിയൽ ജോലിക്കാരനായ ഷാജിയുടെ വരുമാനമാണ് കുടുംബത്തിന്‍റെ ഏക ആശ്രയം. സംഭവത്തിൽ തമിഴ്നാട് പൊലീസിനും കോഴിക്കോട് നോർത്ത് എംഎൽഎക്കും പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് ആതിരയുടെ അമ്മ ജിവിഷ പറഞ്ഞു. സർട്ടിഫിക്കറ്റുകൾ തിരികെ ലഭിക്കുന്നതിനായി നിരവധി തവണ ഇവർ കോളജില്‍ നേരിട്ടെത്തി. വസ്തുത അധികൃതരെ ബോധിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. കലക്ടര്‍ മുഖാന്തിരം വക്കീല്‍ നോട്ടീസ് അയച്ചതിനാല്‍ ഇനി നിയമപരമായി മുന്നോട്ട് പോകാം എന്നാണ് കോളജ് അധികൃതര്‍ പറയുന്നത്. നഴ്സ് ആകുകയെന്ന ആഗ്രഹത്തോടെ ബി എസ് സി നഴ്സിംഗ് പഠിക്കാൻ പോയ തനിക്ക് ഒരു തരത്തിലും അവിടെ തുടരാൻ സാധിക്കാതെ വന്നതോടെയാണ് പഠനം ഉപേക്ഷിക്കേണ്ടി വന്നതെന്നും തന്‍റെ സർട്ടിഫിക്കറ്റുകൾ ലഭിച്ചാൽ അടുത്ത വർഷമെങ്കിലും നാട്ടിൽ തുടർ പഠനത്തിന് അവസരം ലഭിക്കുമെന്നും ആതിര പറഞ്ഞു.

Intro:റാഗിങ്ങിനെ തുടർന്ന് പഠനം ഉപേക്ഷിച്ച വിദ്യാർത്ഥിനിക്ക് സർട്ടിഫിക്കറ്റ് തിരിച്ചു നൽകില്ലെന്ന് കോളേജ് അധികൃതർ

Body:ഹോസ്റ്റൽ മുറിയിലെ റാഗിങ്ങിനെ തുടർന്നു പഠനം ഉപേക്ഷിക്കേണ്ടി വന്ന മലയാളി വിദ്യാർഥിനിക്ക് സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും തിരിച്ചു നൽകാൻ കഴിയില്ലെന്ന് കോളേജ് അധികൃതർ. നാലുവർഷത്തെ നഴ്സിംഗ് കോഴ്സിന്റെ ഫീസായ 5 ലക്ഷം രൂപ മുഴുവനായി അടച്ചാൽ മാത്രമേ സർട്ടിഫിക്കറ്റ് നൽകാൻ കഴിയുകയുള്ളു എന്നാണ് കോളേജ് അധികൃതർ പറയുന്നതെന്ന് കോഴിക്കോട് ചേളന്നൂർ പാലക്കോട്ട്താഴം ഹരിവൽത്തിൽ പി. ഷാജി -കെ. എം. ജിവിഷ ദമ്പതികളുടെ മകൾ എസ്. ആതിര പരാതിപ്പെടുന്നു. 2017 -18അധ്യയന വർഷത്തിലാണ് ആതിര തമിഴ്നാട്ടിലെ പേരമ്പല്ലൂരിലെ ശ്രീനിവാസൻ കോളേജ് ഓഫ് നഴ്സ്ഗിങ്ങിൽ അഡ്മിഷൻ നേടിയത്. എന്നാൽ മൂന്നു മാസം പൂർത്തിയായപ്പോൾ തന്നെ ആതിരയ്ക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു. ഹോസ്റ്റൽ മുറിയിലെ റാഗിംഗും മാനസികമായുള്ള പീഡനവും കാരണമാണ് ആണ് തനിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നത് എന്ന് ആതിര പറയുന്നു.

byte 1

സ്വന്തം മകളെ ജീവനോടെ തിരിച്ചു കിട്ടിയത് തന്നെ വലിയ ഭാഗ്യമെന്ന് കരുതുകയാണ് ആതിരയുടെ രക്ഷിതാക്കൾ. എന്നാൽ മകളുടെ തുടർപഠനത്തിന് പത്താം ക്ലാസ് മുതലുള്ള സർട്ടിഫിക്കറ്റുകൾ ലഭിക്കുക എന്ന ആവശ്യം ആണ് ഇവരെ ഇപ്പോൾ തളർത്തുന്നത്. ഇൻഡസ്ട്രിയൽ ജോലിക്കാരനായ ഷാജിയുടെ വരുമാനമാണ് കുടുംബത്തിലെ ഏക ആശ്രയം. സംഭവത്തിൽ തമിഴ്നാട് പോലീസിനും കോഴിക്കോട് നോർത്ത് എംഎൽഎയ്ക്കും പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് ആതിരയുടെ അമ്മ ജിവിഷ പറയുന്നു. സർട്ടിഫിക്കറ്റുകൾ തിരികെ ലഭിക്കുന്നതിനായി നിരവധി തവണ ഇവർ കോളേജിൽ നേരിട്ടെത്തി വസ്തുത അധികൃതരെ ബോധിപ്പിചെങ്കിലും ഫലമുണ്ടായില്ല. കളക്ടർ മുഖാന്തരം വക്കീൽ നോട്ടീസ് അയച്ചതിനാൽ ഇനി നിയമത്തിൻറെ വഴിക്ക് പോകാം എന്നാണ് കോളേജ് അധികൃതർ പറയുന്നത് എന്ന് ജിവിഷ പറയുന്നു.

byte 2

Conclusion:ഒരു നേഴ്സ് ആവുക എന്ന് ആഗ്രഹത്തോടുകൂടി ബി എസ് സി നഴ്സിംഗ് പഠിക്കാൻ പോയ തനിക്ക് ഒരു തരത്തിലും അവിടെ തുടരാൻ സാധിക്കാതെ വന്നതോടെയാണ് പഠനം ഉപേക്ഷിക്കേണ്ടി വന്നതെന്നും തൻറെ സർട്ടിഫിക്കറ്റുകൾ ലഭിച്ചാൽ അടുത്ത വർഷമെങ്കിലും നാട്ടിൽ തുടർ പഠനത്തിന് അവസരം ലഭിക്കുമെന്നും ആതിര പറയുന്നു.

ഇടിവി ഭാരത് കോഴിക്കോട്
Last Updated : Jun 11, 2019, 7:34 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.