ETV Bharat / state

പൊലീസ് കമ്മീഷണറേറ്റ് രൂപീകരണത്തിൽ ഉറച്ച് സർക്കാർ - Government

ഐപിഎസ് ഉദ്യോഗസ്ഥർക്ക് മജിസ്റ്റീരിയൽ പവർ കൊടുക്കുന്നത് കലക്ടർമാർക്ക് ഉള്ള അധികാരം അതേ തലത്തിൽ തന്നെ നിലനിർത്തിക്കൊണ്ടാണെന്നും മുഖ്യമന്ത്രി

പൊലീസ് കമ്മീഷണറേറ്റ് രൂപീകരണത്തിൽ ഉറച്ച് സർക്കാർ
author img

By

Published : Jun 10, 2019, 9:00 PM IST

തിരുവനന്തപുരം: പൊലീസ് കമ്മീഷണറേറ്റ് രൂപീകരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്മിഷണറേറ്റ് രൂപീകരിക്കാൻ തീരുമാനിച്ചത് കഴിഞ്ഞ യുഡിഎഫ് സർക്കാരാണ്. നിലവിൽ 50 നഗരങ്ങളിൽ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. കമ്മീഷണറേറ്റ് രൂപീകരണം ക്രമസമാധാനപാലനത്തെയും കുറ്റാന്വേഷണത്തെയും കാര്യക്ഷമമാക്കും. ഐപിഎസ് ഉദ്യോഗസ്ഥർക്ക് മജിസ്റ്റീരിയൽ പവർ കൊടുക്കുന്നത് കലക്ടർമാർക്ക് ഉള്ള അധികാരം അതേ തലത്തിൽ തന്നെ നിലനിർത്തിക്കൊണ്ടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം മജിസ്റ്റീരിയൽ അധികാരങ്ങൾ കൈമാറുന്നതിലെ തർക്കത്തെത്തുടർന്നാണ് യുഡിഎഫ് സർക്കാർ തീരുമാനത്തിൽ നിന്ന് പിൻമാറിയതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു.

Intro:പോലീസ് കമ്മീഷണറേറ്റ് രൂപീകരണത്തിൽ ഉറച്ച് സർക്കാർ. കഴിഞ്ഞ യുഡിഎഫ് സർക്കാരാണ് കമ്മീഷണറേറ്റ് രൂപീകരണത്തിന് തീരുമാനിച്ചത്. നിലവിലെ തീരുമാനം ക്രമസമാധാനപാലനത്തിലും കുറ്റാന്വേഷണത്തെയും കാര്യക്ഷമമാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

Body:പോലീസ് കമ്മീഷണറേറ്റ് രൂപീകരിക്കാൻ നേരത്തെ തീരുമാനിച്ചതാണ്. 2013 ലെ യുഡിഎഫ് സർക്കാരാണ് മന്ത്രിസഭായോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. നിലവിൽ 50 നഗരങ്ങളിൽ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട് . കമ്മീഷണറേറ്റ് രൂപീകരണം ക്രമസമാധാനപാലനത്തെയും കുറ്റാന്വേഷണത്തെയും കാര്യക്ഷമമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐപിഎസ് ഉദ്യോഗസ്ഥർക്ക് മജിസ്റ്റീരിയൽ പവർ കൊടുക്കുന്നത് കളക്ടർമാർക്ക് ഉള്ള അധികാരം അതേ തലത്തിൽ തന്നെ നിലനിർത്തിക്കൊണ്ടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം മജിസ്റ്റീരിയൽ അധികാരങ്ങൾ കൈമാറുന്നതിലെ തർക്കത്തെത്തുടർന്നാണ് യുഡിഎഫ് സർക്കാർ തീരുമാനത്തിൽ നിന്ന് പിൻമാറിയതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം സൂക്ഷ്മതയോടെയാണ് നടക്കുന്നതെന്ന് കോടതിതന്നെ വിലയിരുത്തിയിട്ടുണ്ട്. മറിച്ചുള്ള ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതം മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വർണക്കടത്തിനെതിരെ കർശന നടപടിയെടുക്കും. ബാലഭാസ്കറിന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. പോസ്റ്റൽ വോട്ടിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി താൽക്കാലികം മാത്രമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ഇടിവി ഭാരത
തിരുവനന്തപുരം

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.