തിരുവനന്തപുരം: പാലാരിവട്ടം മേല്‍പാലം അറ്റകുറ്റപ്പണികള്‍ക്കായി പത്തുമാസം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 42 കോടി മുടക്കി നിര്‍മിച്ച പാലത്തിന്‍റെ അറ്റകുറ്റപ്പണികള്‍ക്കായി 18.5 കോടി രൂപ വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹി മെട്രോ പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ ഇ ശ്രീധരന്‍റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ അതീവ ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്.
പാലത്തിന് 102 ആര്‍സിസി ഗര്‍ഡറുകളാണ് ഉള്ളത്. അതില്‍ 97 എണ്ണത്തിലും വിള്ളല്‍ വീണു. പ്രത്യേകതരം പെയിന്‍റിംങ് നടത്തിയതുകൊണ്ട് വിള്ളലിന്‍റെ തീവ്രത കണക്കാക്കാനായില്ല. പാലം നിര്‍മാണത്തിന് ഉപയോഗിച്ച കോണ്‍ക്രീറ്റ് നിലവാരമില്ലാത്തതാണ്. പാലത്തിന് 100 വര്‍ഷമെങ്കിലും ആയുസുവേണം. എന്നാല്‍ പാലാരിവട്ടം മേല്‍പാലം 20 വര്‍ഷത്തിനുള്ളില്‍ ഇല്ലാതാകുന്ന അപാകതയാണ് കണ്ടെത്തിയത്. ഡിസൈനിങില്‍ തന്നെ അപാകതയുണ്ട്. നിര്‍മാണ സാമഗ്രഹികള്‍ക്ക് ആവശ്യമായ സിമന്‍റും കമ്പിയും ആവശ്യത്തിന് ഉപയോഗിച്ചില്ല. കോണ്‍ക്രീറ്റിന് ഉറപ്പില്ല. ബീമുകള്‍ ഉറപ്പിച്ച ലോഹ ബെയറിങ് മുഴുവനും കേടായി. പാലത്തില്‍ 18 പിയര്‍ ക്യാപുകളാണ് ഉള്ളത്. ഇതില്‍ 16 എണ്ണത്തിലും വിള്ളല്‍ കണ്ടെത്തി. മൂന്നെണ്ണം അങ്ങേയറ്റത്തെ അപകട നിലയിലാണ്. എല്ലാ പിയര്‍ ക്യാപുകളും കോണ്‍ക്രീറ്റ് ജാക്കറ്റുകൊണ്ട് ബലപ്പെടുത്തണം. അള്‍ട്രാ സൗണ്ട് പള്‍സ് വെലോസിറ്റി ടെസ്റ്റ് നടത്തിയാണ് കോണ്‍ക്രീറ്റിന്‍റെ ശോച്യാവസ്ഥ കണ്ടത്തിയത്. പാലത്തിന്‍റെ അടിത്തറയ്ക്ക് പ്രശ്നമില്ല. കോണ്‍ക്രീറ്റ് സ്പാന്‍ മാറ്റണം. പാലം പൂര്‍വസ്ഥിതിയിലാക്കാന്‍ പത്തുമാസം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
42 കോടി ചെലവിലാണ് പാലം നിര്‍മിച്ചത്. രണ്ടര വര്‍ഷം കൊണ്ട് ഉപയോഗ ശൂന്യമായി. പാലത്തിന്‍റെ അറ്റകുറ്റപ്പണിക്ക് 18 കോടിയാണ് ചെലവ് കണക്കാക്കുന്നത്. നിര്‍മാണത്തിലെ ഈ പിഴവ് മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍മാണത്തിലെ വീഴ്ചകളെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. തുടര്‍ നടപടിക്ക് പി ഡബ്ലിയുഡിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.