സംസ്ഥാനത്ത് ഇന്ന് 36 പേര്‍ക്ക് സൂര്യതാപമേറ്റതായിആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട്. കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് അപകടം പറ്റിയത്. കൊല്ലത്ത് ആരോഗ്യ വകുപ്പ് ജീവനക്കാരുൾപ്പെടെ നിരവധി പേർക്ക് സൂര്യതാപമേറ്റു. സംസ്ഥാനത്തെ 12 ജില്ലകളിലെ സൂര്യതാപ മുന്നറിയിപ്പ് നാലുദിവസത്തേക്കു കൂടി നീട്ടി. അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ജാഗ്രത നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.പകല്‍ 11 മണിക്കും മൂന്നു മണിക്കും ഇടയില്‍ നേരിട്ട് വെയില്‍ കൊള്ളരുതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ താപനില ഉയര്‍ന്നേക്കും. കോട്ടയം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ 41 ഡിഗ്രി സംസ്ഥാനത്ത് ഈ വർഷത്തെ ഉയർന്ന താപനിലയാണ്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് പാലക്കാട് ചൂട് 41 ഡിഗ്രി എത്തുന്നത്.
ചൂട് കനക്കുന്നു; സംസ്ഥാനത്ത് ഇന്ന് സൂര്യതാപമേറ്റത് 36 പേര്‍ക്ക് - heat wave
സംസ്ഥാനത്തെ 12 ജില്ലകളിലെ സൂര്യതാപ മുന്നറിയിപ്പ് നാലുദിവസത്തേക്കു കൂടി നീട്ടി. ആലപ്പുഴ ജില്ലയിലാണ് ഏറ്റവുമധികം പേര്‍ക്ക് സൂര്യതാപമേറ്റത്
സംസ്ഥാനത്ത് ഇന്ന് 36 പേര്‍ക്ക് സൂര്യതാപമേറ്റതായിആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട്. കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് അപകടം പറ്റിയത്. കൊല്ലത്ത് ആരോഗ്യ വകുപ്പ് ജീവനക്കാരുൾപ്പെടെ നിരവധി പേർക്ക് സൂര്യതാപമേറ്റു. സംസ്ഥാനത്തെ 12 ജില്ലകളിലെ സൂര്യതാപ മുന്നറിയിപ്പ് നാലുദിവസത്തേക്കു കൂടി നീട്ടി. അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ജാഗ്രത നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.പകല്‍ 11 മണിക്കും മൂന്നു മണിക്കും ഇടയില്‍ നേരിട്ട് വെയില്‍ കൊള്ളരുതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ താപനില ഉയര്‍ന്നേക്കും. കോട്ടയം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തിയ 41 ഡിഗ്രി സംസ്ഥാനത്ത് ഈ വർഷത്തെ ഉയർന്ന താപനിലയാണ്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് പാലക്കാട് ചൂട് 41 ഡിഗ്രി എത്തുന്നത്.
Body:നട്ടുച്ച സമയത്ത് ഏറ്റവുമധികം ജോലി ചെയ്യേണ്ടിവരുന്ന വിഭാഗമാണ് മാർക്കറ്റിംഗ് തൊഴിലാളികളും ഭക്ഷണവിതരണ കമ്പനിയിലെ തൊഴിലാളികളും. താപനില എത്ര ഉയർന്നാലും അതിനെ വകവെക്കാതെ വീട്ടിലേക്കുള്ള അരി വാങ്ങാനായി നെട്ടോട്ടമോടുകയാണ് ഇക്കൂട്ടർ. ഒരു വെയിലത്തുള്ള ജോലി പരമാവധി ഒഴിവാക്കണമെന്ന് അറിയിപ്പ് ലഭിക്കുന്നുണ്ടെങ്കിലും ഇവർക്ക് ഇതൊന്നും പാലിക്കാൻ സാധിക്കില്ല. സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത പോലും തള്ളിക്കളഞ്ഞ ആണ് ഇവർ ജീവിക്കാൻ വേണ്ടി പരക്കം പായുന്നത്. രാവിലെയും വൈകുന്നേരങ്ങളിലും കടകളിൽ തിരക്കാവുന്നതിനാൽ ഉച്ച സമയങ്ങളിൽ മാത്രമാണ് മാർക്കറ്റിൽ തൊഴിലാളികള്ക്ക് കടകളിൽനിന്ന് അവരവരുടെ കമ്പനിക്കാവശ്യമായ ഓർഡർ ലഭിക്കുക. അതിനാൽ തന്നെ ഈ സമയം ഒഴിവാക്കി ഇവർക്ക് ജോലി ചെയ്യുക എന്നത് അസാധ്യമാണ്. ഭക്ഷണ വിതരണ കമ്പനിയിലെ തൊഴിലാളികൾക്കും ഏറ്റവുമധികം ഡെലിവറിക്ക് ഉള്ള ഓർഡർ ലഭിക്കുക ഉച്ചസമയത്ത് ആയതിനാൽ ഈ വിഭാഗവും ഉച്ചസമയത്ത് നെട്ടോട്ടമോടേണ്ട അവസ്ഥയാണ്.
Conclusion:കഴിഞ്ഞ ദിവസങ്ങളിലായി കോഴിക്കോട് 34 ഡിഗ്രി സെൽഷ്യസ് ആണ് ചൂട് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ ഇത് ഇനിയും ഉയരും എന്ന് തന്നെയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. എന്നാൽ ചൂട് കുറയുന്നതും കാത്തു ജോലിക്ക് പോകാതിരുന്നാൽ തങ്ങളുടെ കുടുംബങ്ങളുടെ സ്ഥിതി അവതാളത്തിൽ ആകുമെന്നാണ് മാർക്കറ്റിങ് തൊഴിലാളികൾ പറയുന്നത്. ഇടിവി ഭാരത് കോഴിക്കോട്