ETV Bharat / state

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു - trivandrum

വീടിന്‍റെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന നാല് സിലിണ്ടറുകളിൽ ഒരെണ്ണമാണ് പൊട്ടിത്തെറിച്ചത്.

കാട്ടാക്കട പൂവച്ചലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ച് വീട് തകര്‍ന്നു
author img

By

Published : Jul 15, 2019, 7:24 PM IST

Updated : Jul 15, 2019, 8:09 PM IST

തിരുവനന്തപുരം: കാട്ടാക്കട പൂവച്ചലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. പൂവച്ചൽ പഞ്ചായത്തിലെ ആലമുക്ക് മേക്കര രമണിയുടെ വീടാണ് തകര്‍ന്നത്. വീട്ടില്‍ ആള്‍താമസം ഇല്ലാതിരുന്നതും സമീപ പ്രദേശത്ത് മറ്റ് വീടുകള്‍ ഇല്ലാത്തതും വന്‍ അപകടം ഒഴിവാക്കി. ഗൃഹനാഥ രമണി ഭര്‍ത്താവുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് മറ്റൊരു സ്ഥലത്താണ് താമസം. അടുക്കളയിൽ സൂക്ഷിച്ചിരുന്ന നാല് സിലിണ്ടറുകളിൽ ഒരെണ്ണമാണ് പൊട്ടിത്തെറിച്ചത്. മാസങ്ങളായി ആള്‍താമസമില്ലാതിരുന്ന വീട്ടിലെ ഫ്രിഡ്‌ജ് വഴി ഉണ്ടായ ഷോര്‍ട്ട് സർക്യൂട്ട് ആകാം പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു

കാട്ടാക്കട അഗ്നിശമനസേന ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. അതേസമയം വീട്ടിൽ ഇത്രയും സിലിണ്ടർ ഒരുമിച്ച് സൂക്ഷിക്കാൻ പാടില്ലെന്നിരിക്കേ നാല് സിലിണ്ടര്‍ സൂക്ഷിച്ചതിനെപ്പറ്റിയും അന്വേണം ഉണ്ടാകും.

Intro:കാട്ടാക്കട പൂവച്ചലിൽ ഗ്യാസ് പൊട്ടിത്തെറിച്ച് വീട് തകർന്നുBody:ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണമായി തകർന്നു.
കാട്ടാക്കട പൂവച്ചൽ പഞ്ചായത്തിലെ ആലമുക്ക് മേക്കര രമണിയുടെ വീട്ടിലാണ് ഗ്യാസ് പൊട്ടിത്തെറി ഉണ്ടായത്. കുറച്ച് നാൾ കൊണ്ട് താമസമില്ലാതെ കിടക്കുക ആയിരുന്ന വീട്ടിലാണ് ഗ്യാസ് പൊട്ടിത്തെറി ഉണ്ടായത്.

സംഭവം നടന്ന വീട് വിജനമായസ്ഥലത്ത് ആയതിനാലും സമീപ പ്രദേശത്ത് വേറെ വീടുകൾ ഇല്ലാതിരുന്നതും വൻ അപകടങ്ങൾ ഒഴിവായി.
വീട്ടിൽ അടുക്കളയിൽ സൂക്ഷിച്ചിരുന്ന 4 സിലിണ്ടറുകളിൽ ഒരെണ്ണ മാണ് പൊട്ടിത്തെറിച്ചത്.

നാട്ടുകാർ അറിയിച്ചത്തിയ ഫയർഫോഴ്സ് ആണ് മറ്റു സിലിണ്ടറുകളിൽ തീ പടരാതിരിയ്ക്കാൻ മുൻകൈയെടുത്ത് അതിസാഹസികമായി തീ അണച്ചത്.
സിലിണ്ടർ പൊട്ടിതെറിയിൽ വീട് പൂർണമായും തകർന്നു.
അതേസമയം ഒരു വീട്ടിൽ ഇത്രയും സിലിണ്ടർ സൂക്ഷിക്കാൻ പാടില്ല എന്നിരിക്കെയാണ് ഈ സംഭവം.
ഫയർഫോഴ്സ് പറയുന്നത് മാസങ്ങളായി താമസമില്ലാതിരുന്ന വീട്ടിൽ ഫ്രിഡ്ജ് വഴി വൈദ്യൂതി ഷോട്ട് സർക്യൂട് ആയിരിയ്ക്കാം പൊട്ടിത്തെറിയ്ക്ക് കാരണമായെന്നാണ്.

എന്നാൽ സിലിണ്ടർ ഇരുന്ന അടുക്കള ഭാഗത്തെ അടുപ്പിനോ പാത്രങ്ങൾക്കോ കേടുപാടുകൾ സംഭവിച്ചിട്ടില്ലെങ്കിലും അടുക്കള ഭാഗത്തിരുന്ന ഫ്രിഡ്ജും, വീടിന്റെ മുൻഭാഗത്തിനുള്ളിൽ ഇരുന്ന അലമാരയും, കെട്ടിടത്തിന്റെ മിക്ക ഭാഗങ്ങളും തകർന്നു.
വീടിന്റെ ഉടമസ്ഥയായ രമണിയുടെ രണ്ടാം ഭർത്താവ് നിരവധി മോഷണ കേസിലെ പ്രതിയാണെന്നും ഇയാളുമായി മാസങ്ങൾ കൊണ്ട് ഏതൊരു അടുപ്പവും ഇല്ലെന്നും എന്നാൽ ഒരു ദിവസം ഇയാൾ രമണിയുടെ വീട്ടിന്റെ സമീപത്തെ റോഡിൽ നിന്നും രമണിയെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയതായി നാട്ടുകാർ പറയുന്നു.ഇക്കാരണങ്ങൾ കൊണ്ടാണ് രമണി ഈ വീട് വിട്ട് തമസിയ്ക്കുന്നത്.
രക്ഷാപ്രവർത്തനങ്ങൾക്ക് കാട്ടാക്കട ഫയർഫോഴ്സും പോലീസും നേതൃത്വം നല്കി..Conclusion:ഗ്യാസ് പൊട്ടിത്തെറി
Last Updated : Jul 15, 2019, 8:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.