തിരുവനന്തപുരം: നെയ്യാർഡാം പെരുകുളങ്ങരയിൽ മിന്നലേറ്റ് അഞ്ച് പേർക്ക് പരിക്ക് സംഭവിച്ചു. ഇന്നലെ രാത്രിയുണ്ടായ മിന്നലിലാണ് പ്രദേശവാസികൾക്ക് ഷോക്കേറ്റത്. പെരുകുളങ്ങര ഷാജി ഭവനിൽ സുകുമാരൻ നായർ (60), ഭാര്യ ശ്യാമള (55), മരുമകൾ വിദ്യ (30), എന്നിവർക്കാണ് അപകടം പറ്റിയത്. ബൾബ് പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് സുകുമാരൻ നായർക്ക് പരിക്ക് സംഭവിക്കുന്നത്. മിന്നലിൽ വീടിന്‍റെ ചുമർ വിണ്ട് കീറുകയും ഭാഗികമായി തകരുകയും ചെയ്തു. വീടിനുള്ളിലെ ബൾബുകളും ട്യൂബുകളും പൊട്ടിതെറിച്ചു. വയറിംഗും വീട്ടുപകരണങ്ങളും വൈദ്യുത പോസ്റ്റിൽ നിന്നുള്ള സർവ്വീസ് വയറുകളും പൂർണമായും കത്തിനശിച്ചു.
നെയ്യാർഡാമിൽ മിന്നലേറ്റ് അഞ്ച് പേർക്ക് പരിക്ക് - tvm
പരിക്കേറ്റവരെ സമീപത്തെ പ്രാഥമിക കേന്ദ്രത്തിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു
തിരുവനന്തപുരം: നെയ്യാർഡാം പെരുകുളങ്ങരയിൽ മിന്നലേറ്റ് അഞ്ച് പേർക്ക് പരിക്ക് സംഭവിച്ചു. ഇന്നലെ രാത്രിയുണ്ടായ മിന്നലിലാണ് പ്രദേശവാസികൾക്ക് ഷോക്കേറ്റത്. പെരുകുളങ്ങര ഷാജി ഭവനിൽ സുകുമാരൻ നായർ (60), ഭാര്യ ശ്യാമള (55), മരുമകൾ വിദ്യ (30), എന്നിവർക്കാണ് അപകടം പറ്റിയത്. ബൾബ് പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് സുകുമാരൻ നായർക്ക് പരിക്ക് സംഭവിക്കുന്നത്. മിന്നലിൽ വീടിന്‍റെ ചുമർ വിണ്ട് കീറുകയും ഭാഗികമായി തകരുകയും ചെയ്തു. വീടിനുള്ളിലെ ബൾബുകളും ട്യൂബുകളും പൊട്ടിതെറിച്ചു. വയറിംഗും വീട്ടുപകരണങ്ങളും വൈദ്യുത പോസ്റ്റിൽ നിന്നുള്ള സർവ്വീസ് വയറുകളും പൂർണമായും കത്തിനശിച്ചു.
മിന്നലിൽ ഇവരുടെ ചുവർ വിണ്ടു കീറി വീട് ഭാഗീകമായി തകർന്നു. . വയറിംഗും വീട്ടുപകരണങ്ങളും പൂർണ്ണമായും കത്തിനശിച്ചു.
വൈദ്യുത പോസ്റ്റിൽ നിന്നുമുള്ള സർവ്വീസ് വയറുകൾ കത്തി നശിച്ചു. വീട്ടിനുള്ളിലെ ബൾബുകളും ട്യൂബുകളും പൊട്ടിതെറിച്ചു. ഇവരെ നാട്ടുകാർ കാട്ടാക്കട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പ്രാഥമീക ചികിൽസ നൽകിയ ശേഷം
മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.
ഇവരുടെ അയൽവാസികളായ പെരുകുളങ്ങര ശ്യാമളാലയത്തിൽ ശ്യാമളകുമാരി (60), അശ്വതി ഭവനിൽ കുമാരി (55) എന്നിവർക്കും മിന്നലേറ്റു. ഇവർ നെയ്യാർഡാം പ്രാഥമീക കേന്ദ്രത്തിൽ ചികിൽസ തേടി. ഇവരുടെ പരിക്ക് ഗുരുതരമല്ല.
ബൈറ്റ്: എൻ.തങ്കപ്പൻ പിള്ള
പി.ശ്യാമള
ജി. കുമാരി