ETV Bharat / state

"പ്രളയദുരന്തത്തെ നിശ്ചയദാർഢ്യത്തോടെ നേരിട്ടു" - ജനീവ പ്രസംഗത്തിൽ മുഖ്യമന്ത്രി

ആത്മ ധൈര്യവും ഒത്തൊരുമയും കൊണ്ട് പ്രളയത്തെ നേരിട്ടു, കേരളത്തിന്‍റെ പ്രളയാനുഭവങ്ങൾ ലോകത്തോട് വിളിച്ച് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ.

author img

By

Published : May 13, 2019, 3:16 PM IST

Updated : May 13, 2019, 4:17 PM IST

ജനീവ പ്രസംഗത്തിൽ മുഖ്യമന്ത്രി

ജനീവ: ജനീവയിൽ നടക്കുന്ന യുഎൻ അന്താരാഷ്ട്ര പുനർനിർമാണ സമ്മേളനത്തിൽ കേരളം നേരിട്ട മഹാ പ്രളയത്തെ അതിജിവിച്ചതെങ്ങനെയെന്ന് ലോകത്തോട് വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്‍റെ പ്രളയാനുഭവങ്ങളും നേരിട്ട രീതിയും അദ്ദേഹം വ്യക്തമാക്കി.
വികസന പാതയിൽ മുന്നേറിക്കൊണ്ടിരുന്ന കേരളം നേരിട്ട അപ്രതീക്ഷിത ദുരന്തമായിരുന്നു പ്രളയം. ഇതിന്‍റെ ദുരിതങ്ങളിൽ നിന്നും കരകയറുകയാണ് സംസ്ഥാനം. 453 ജീവനുകൾ നഷ്ടപ്പെട്ടു. വൻ തോതിൽ നാശ നഷ്ടങ്ങൾ ഉണ്ടായി. 4.4 ദശലക്ഷം യുഎസ് ഡോളറിന്‍റെ പുനർനിർമാണ പ്രവർത്തനങ്ങളാണ് കണക്കാക്കപ്പെടുന്നത്. യുഎൻ ഏജൻസിയുടെ കണക്കാണിത്.

"പ്രളയദുരന്തത്തെ നിശ്ചയദാർഢ്യത്തോടെ നേരിട്ടു" - ജനീവ പ്രസംഗത്തിൽ മുഖ്യമന്ത്രി
ആത്മ ധൈര്യവും ഒത്തൊരുമയും കൊണ്ട് കേരളം പ്രളയത്തെ നേരിട്ടു. മത്സ്യ തൊഴിലാളികളുടെ ഇടപെടൽ വലിയ സഹായകരമായി. സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിച്ചു. സ്ഥിതിഗതികൾ സൂക്ഷമായി വിലയിരുത്തി. ഇന്ത്യൻ സേനയും കാര്യക്ഷമായ പങ്കുവഹിച്ചു. വീടുകളിൽ കുടുങ്ങിക്കിടന്നവരെ രക്ഷിക്കാനായിരുന്നു പ്രധാന പരിഗണന. പ്രളയത്തിന് ശേഷം നടന്ന ശുചീകരണത്തിലടക്കം ഒത്തൊരുമിച്ച് പ്രവർത്തിച്ചു. നവ കേരള നിർമാണം അതിന്‍റെ പ്രാരംഭഘട്ടത്തിലാണ്. പരിസ്ഥിതി സൗഹൃദ നിർമാണമാണ് സംസ്ഥാനം മുന്നോട്ട് വയ്ക്കുന്നത്. പരിസ്ഥിതിയെ മാനിച്ചുകൊണ്ടാണ് ഇനിയുള്ള പ്രവർത്തനങ്ങൾ. മെയ് ആദ്യവാരത്തിൽ ഒഡീഷയിൽ ചുഴലിക്കൊടുങ്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് വൻനാശനഷ്ടങ്ങളാണ് ഉണ്ടായത്. എന്നാൽ മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ ജീവഹാനി വളരെയധികം കുറക്കാനായി. മുൻ കരുതൽ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവർത്തിച്ചാൽ ദുരന്തങ്ങളെ അതിജീവിക്കാൻ ആകുമെന്നതിന്‍റെ തെളിവാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം സംവിധാനങ്ങൾ ആഗോള തലത്തിൽ തന്നെ കൂടുതൽ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു.പ്രളയത്തെ കേരളം നേരിട്ടത് ഒറ്റമനസ്സോടെയായിരുന്നു. അവിടെ വേർതിരിവുകൾ ഉണ്ടായിരുന്നില്ല. ഈ പ്രവണത ഇനിയും തുടർന്ന് പോരുമെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.

Intro:Body:

മുഖ്യമന്ത്രിയുടെ ജനീവ പ്രസംഗം. പ്രളയദുരന്തത്തെ നിശ്ചയദാർഢ്യത്തോടെ നേരിട്ടു. കേരളത്തിലെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങി. യുഎന്നിന്‍റെ ലോക പുനർനിർമ്മാണ സമ്മേളനത്തിൽ മുഖ്യമന്ത്രി. കേരളത്തിന്‍റെ മതനിരപേക്ഷ മനസ് ഒരുമയോടെ നില കൊണ്ടു. മത്സ്യത്തൊഴിലാകളുടെ സേവനം നിസ്തുലമായിരുന്നു. അവർ 100 കണക്കിന് ജീവൻ രക്ഷിച്ചെന്നും മുഖ്യമന്ത്രി. നവകേരള നിർമ്മാണത്തിനാണ് സർക്കാർ ശ്രമമെന്ന് മുഖ്യമന്ത്രി. പരിസ്ഥിതി സൗഹാർദ്ദ പുനർനിർമ്മാണമാണ് ലക്ഷ്യം. പുനരധിവാസത്തിനുള്ള സമഗ്ര പദ്ധതി നടപ്പാക്കുകയാണ്. പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തണം.

Conclusion:
Last Updated : May 13, 2019, 4:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.